സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/എന്റെ ഗ്രാമം
ചേർത്തല ചരിത്രം ചേർത്തലയുടെ സ്ഥലനാമോൽപ്പത്തിയെക്കുറിച്ച് ധാരാളം നിഗമനങ്ങളുണ്ട് .നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടം കടലിനടിയിലുള്ള പ്രദേശമായിരുന്നു എന്നതിന് വസ്തുനിഷ്ടമായ തെളിവുകളുണ്ട്.അലയാഴി പിൻവാങ്ങി കരയോട് ചേർത്തുനൽകപ്പെട്ട പ്രദേശമെന്ന അർഥത്തിലാവാം ചേർത്തല എന്ന സ്ഥനമുണ്ടായതെന്ന് കരുതപ്പടുന്നു.
കൊച്ചീരാജ്യത്തിൻെറ മിക്കവാറും അവഗണിക്കപ്പെട്ട് കിടന്നിരുന്ന തെക്കരിക്കായും പിന്നീട് തിരുവിതാംകൂറിൻെറ വടക്കറ്റമായും അറബിക്കടലിനും വേമ്പനാട്ട് കായലിനും മധ്യേ പിരന്ന് കിടന്നിരുന്ന കരപ്പുറം എന്ന ചൊരിമണൽ പ്രദേശത്തിൻെറ തലസ്ഥാനമായിരുന്നു ചേർത്തല. ഇവിടുത്തെ ജനവാസത്തിന്
ഏറെ നൂറ്റാണ്ടുകളൊന്നും പഴക്കമില്ല എന്നതാണ് ഭൂപ്രകൃതികൊണ്ടും കൃഷിഭൂമിയുടെ വിന്യാസം കൊണ്ടും മനസിലാക്കാവുന്നതാണ്. എങ്കിലും 9-ആം നൂറ്റാണ്ടുകളുടെ ആരംഭം മുതൽക്കേ രേഖപ്പെടുത്തിയ ചരിത്രം ഈ പ്രദേശത്തിനുണ്ട്.വളരെ പണ്ടുകാലം മുതൽ തന്നെ വിദേശരാജ്യങ്ങളുമായി വാണിജ്യ ബന്ധത്തിൽ ഏർപ്പെട്ടിരുന്ന പ്രദേശമാണ് ചേർത്തല .കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ അർത്തുങ്കൽ പള്ളി നഗരത്തിൻെറ തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു
1581-ൽ പോർട്ടുഗീസ് മിഷണറിമാരായിരുന്നു ഈ ദേവാലയം സ്ഥാപിച്ചത്.എന്നാൽ അതിന് മുൻപേ ഇവിടെ കൃസ്തുമതാനുയായികൾ ധാരാളമുണ്ടയിരുന്നു എന്നതിന് വേണ്ടത്ര തെളിവുകളുണ്ട്. വിശുദ്ധ സെന്റ് തോമസിന്റെ കാലത്തുതന്നെ ഇവിടെ കൃസ്തുമതം വ്യാപിപ്പിച്ചതായി കരുതേണ്ടിയിരിക്കുന്നു. ശബരിമല തീർത്ഥാടനം കഴിഞ്ഞ് തിരിച്ച് വരുന്ന അയ്യപ്പഭക്തർഅർത്തുങ്കൽ പള്ളിയിൽ പോയി നേർച്ചയിട്ടതിന് ശേഷം മാത്രമേ മാലയൂരാറുണ്ടായിരുന്നുള്ളു.പുളിയങ്കോട്ട് കുറുപ്പ് എന്ന പ്രമാണിയുടേതായിരുന്നു അർത്തുങ്കൽ പ്രദേശം .