ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ചോലകൾ

             നെൽകൃഷിക്ക് സൗകര്യത്തിന് വെള്ളം കിട്ടുവാൻ നീരുറവയുള്ള ചോലകൾ ഉണ്ടായിരുന്നു. ചോലകളിൽ നിന്നും വെള്ളം തിരിച്ചുകൊണ്ടുപോയിട്ടായിരുന്നു നെല്ലിൽ വെള്ളം നിലനിർത്തിയിരുന്നത്. മഞ്ഞച്ചോല, പുള്ളിച്ചോല, ഇല്ലച്ചോല, കരിമ്പുകണ്ടത്തിൽ ചോല എന്നിങ്ങനെയുള്ള ചോലകളെല്ലാം നെൽകൃഷിക്ക് ഉപയോഗിച്ചിരുന്നവയാണ്. കൂടാതെ എല്ലാ ചോലകളും നെല്ലിലെ വെള്ളം നിലനിർത്താൻ ഉള്ളതായിരുന്നു.

ചിറകൾ

               കുന്നിൻചെരിവുകളിൽ നിന്ന് മഴവെള്ളം ഒലിച്ചു വരുന്ന ചാലുകളിൽ ഉയർന്ന ഭാഗത്തുനിന്നും മണ്ണെടുത്ത് കീഴ്ഭാഗത്ത് മണ്ണിട്ട് മഴവെള്ളം ശേഖരിച്ചു നിർത്തുന്നു. ഇതിലെ വെള്ളം കൃഷിക്കും മറ്റാവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നു. ഇപ്രകാരം ചെയ്യുന്നതിനാണ് ചിറ എന്നു പറയുന്നത്. ആലങ്ങോട്ട്ചിറ, ചെറുകുന്നംചിറ, പൊട്ടച്ചിറ എന്നിങ്ങനെ പഞ്ചായത്തിൽ തന്നെ ഏതാനും ചിറകുകളുണ്ട്.

ചിനകൾ

             ചെങ്കൽപാറയുടെ താഴെ ഭാഗങ്ങളിൽ മഴവെള്ളം കെട്ടി നിൽക്കുന്നു. ഇതിനെ ചിന എന്നു പറയുന്നു. പൂവ്വംചിന, തവളംചിന, കുണ്ടൻചിന എന്നിങ്ങനെ ഏതാനും ചിനകൾ ഗ്രാമത്തിലുണ്ട്. ചിനകളെല്ലാം ഉയർന്ന കുന്നുകളുടെ മുകളിൽ ആയിരിക്കും. കാലികൾക്ക് വെള്ളം കുടിക്കാനും വഴിയാത്രക്കാർക്ക് ഉപയോഗിക്കാൻവേണ്ടിയുമാണ് ചിനകൾ ഉണ്ടാക്കിയിരുന്നത്.

അത്താണികൾ

           മുൻകാലങ്ങളിൽ വയൽക്കരയിൽ ആണ് മനുഷ്യർ താമസിച്ചിരുന്നത്. ഒരു വയൽ കഴിഞ്ഞാൽ അടുത്ത വയൽവരെ ജനവാസം ഇല്ല. ഇതിനിടയിൽ ഉയരമുള്ള കുന്നുകൾ ഉണ്ടായിരുന്നു. ഇവിടെനിന്നും ഒരു ജനവാസമുള്ള സ്ഥലത്തേക്ക് പോകണമെങ്കിൽ കാൽനടയായി യാത്ര ചെയ്യണം. നീളം കൂടിയ കുന്നിൻപ്രദേശം ആണെങ്കിൽ  മനുഷ്യവാസം ഇല്ല. യാത്രക്കാർ ചവിട്ടു വഴി മാത്രം സാധനങ്ങളെല്ലാം തലച്ചുമടായി കൊണ്ടുപോകണം. ചുമടിറക്കി വിശ്രമിക്കാൻ വഴിയരികിൽ അത്താണികൾ ഉണ്ടായിരുന്നു. അത്താണിക്ക് അടുത്ത് ആൽ മരം വെച്ചു പിടിപ്പിച്ചിരുന്നു. പുത്തനത്താണി, രണ്ടത്താണി, കുറുകത്താണി കുട്ടികളത്താണി എന്നിങ്ങനെ ഏതാനും അത്താണികൾ ഈ ഗ്രാമത്തിലുണ്ടായിരുന്നു.

ചന്ത

                മലബാറിലെ അറിയപ്പെട്ട വെറ്റില വിപണിയായിരുന്നു കൽപകഞ്ചേരി ചന്ത. ഈ ചന്തയ്ക്ക് ചരിത്രപാരമ്പര്യം ഉള്ളതായി കാണാം. കൽപ്പകഞ്ചേരി ആഴ്ചചന്ത ഏകദിന വ്യാപാരം കൊണ്ട് പ്രസിദ്ധമായിരുന്നു. ഇവിടെ നടത്തിയിരുന്ന വെറ്റില വ്യാപാരത്തിന് വലിയ പ്രസിദ്ധിയുണ്ടായിരുന്നു

പ്രദേശിക നിഘണ്ടു

  • അനക്ക് - നിനക്ക്

  • ഇങ്ങൾ - നിങ്ങൾ
  • ഇജ്ജ്‌ - താങ്കൾ
  • ഇച്ച്‌ - എനിക്ക്‌
  • ഇബടെ - ഇവിടെ
  • ഇന്റെ - നിന്റെ
  • ഇങ്ങട്ട്‌ - ഇങ്ങോട്ട്‌
  • ഇമ്മ - ഉമ്മ
  • ഇപ്പ- ഉപ്പ

  • എത്താ - എന്താ
  • എറച്ചി - ഇറച്ചി
  • എങ്ങട്ട്‌ - എങ്ങോട്ട്‌

  • ഓൻ - അവൻ
  • ഓൾ - അവൾ
  • ഔടെ - അവിടെ
  • ഓൾ - അവൾ

  • കജ്ജ്‌ - കൈ
  • കുജ്ജ് - കുഴി
  • കുജ്ജ്‌ - കുഴി
  • കുടി - വീട്‌
  • കുജ്ജപ്പം - കുഴിയപ്പം
  • കജ്ജൂല - കഴിയുകയില്ല
  • കായി - പണം
  • കൊയപ്പം - കുഴപ്പം


  • ചക്കര - ശർക്കര
  • ചൊർക്ക്‌ - സൌന്ദര്യം
  • ചെർക്കൻ - പുതിയാപ്ല, മുസ്ലിം ചെക്കൻ

തി

  • തിജ്ജ്‌ - തീ


  • നമ്പുക - വിശ്വാസത്തിലെടുക്കുക
  • നെജ്ജ്‌ - നെയ്യ്‌
  • നെജ്ജപ്പം - നെയ്യപ്പം


  • പള്ള - വയർ
  • പജ്ജ്‌ - പശു
  • പഞ്ചാര - പഞ്ചസാര

  • പത്രാസ് -പ്രൗഢി
  • പെര - വീട്‌
  • പോണത്‌ - പോകുന്നത്‌
  • പൈക്കൾ - പശുക്കൾ
  • പുത്യേണ്ണ് - പുതുനാരി, നവവധു
  • പുത്യാപ്ല - പുതുമാരൻ, നവവരൻ
  • പെർത്യേരം - വിപരീതം

  • ബെജ്ജാ- സുഖമില്ല
  • ബെരുത്തം - വേദന
  • ബെൾത്തുള്ളി - വെളുത്തുള്ളി
  • ബെയ്ക്കുക - തിന്നുക

  • മാണം - വേണം
  • മാങ്ങി - വാങ്ങി
  • മാണ്ട - വേണ്ട
  • മണ്ടുക - ഓടുക
  • മൻസൻ - മനുഷ്യൻ
  • മോറുക - കഴുകുക
  • മൂപ്പര് - അങ്ങേര്






  • വര്ണ്ണ്ട്‌ - വരുന്നുണ്ട്‌



  • ജ്ജ് - നീ













എറേമ്പറം - പിന്നാമ്പുറം

വാരുക - പരിഹസിക്കുക



എമ്മാന്തരം - വലിയ കാര്യമായിപ്പോയി


            മലപ്പുറം ഭാഷ 
          ഇജ്ജ്,........ ....നീ , 
          അനക്ക്........ .നിനക്ക്,
          ഐക്കാരം..... ആയിരിക്കാം 
          ഇച്ച് ..............എനിക്ക് 
          പജ്ജ്............. പശു
          നെജ്ജ് ...........നെയ്യ്
          
          ഇജ്ജ് യൌടേനു..    നീ എവിടെ ആയിരുന്നു
          ഇച്ച് ബെജ്ജ.....      എനിക്ക് സാധിക്കില്ല 
          
          പിഞ്ഞാണം ....പാത്രം
          വെരുത്തം        വേദന
          പിലാവ് .............പ്ലാവ്
          അടക്കാപഴം .....പേരക്ക
          ഇച്ച് തീരെ പയ്പ്പ് ഇല്ല ...എനിക്ക്  തീരെ വിശപ്പ് ഇല്ല
          കുജാം കുത്ത് ......കുഴി നഖം
          കുടി - വീട്‌
          പെര - വീട്‌
          മണ്ടുക - ഓടുക
          പള്ള - വയർ
          ബെരുത്തം - വേദന
          പള്ളീ ബെരുത്തം - വയറു വേദന
          മാണം - വേണം
          മാങ്ങി - വാങ്ങി
          മാണ്ട - വേണ്ട
          നെജ്ജപ്പം - നെയ്യപ്പം
          കുജ്ജപ്പം - കുഴിയപ്പം 
         അനക്ക്‌ - നിനക്ക്‌
         ഇബടെ - ഇവിടെ
         ഔടെ - അവിടെ
        എത്താ - എന്താ
        ബെജ്ജാ- സുഖമില്ല
        എറച്ചി - ഇറച്ചി
        പഞ്ചാര - പഞ്ചസാര
        ചക്കര - ശർക്കര
        ബെൾത്തുള്ളി - വെളുത്തുള്ളി
        ബെയ്ക്കുക - തിന്നുക
        ഓന്‌ - അവൻ
        ഓൾ - അവൾ
        ഓൽക്ക്‌ - അവർക്ക്‌
       കജ്ജൂല - കഴിയുകയില്ല
           എങ്ങട്ട്‌ - എങ്ങോട്ട്‌
           ഇങ്ങട്ട്‌ - ഇങ്ങോട്ട്‌
           പോണത്‌ - പോകുന്നത്‌
           പൈക്കൾ - പശുക്കൾ
           മൻസൻ - മനുഷ്യൻ
           വര്ണ്ണ്ട്‌ - വരുന്നുണ്ട്‌
          ചൊർക്ക്‌ - സൌന്ദര്യം