ഗവ.എൽ.പി.എസ് .കോനാട്ടുശ്ശേരി

12:45, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mka (സംവാദം | സംഭാവനകൾ) (നേട്ടങ്ങൾ)

പട്ടണക്കാട് പഞ്ചായത്തിലെ പഴക്കം ചെന്ന ഒരു എൽ പി സ്കൂളാണ് കോനാട്ടുശേരി ഗവൺമെന്റ് എൽ പി സ്കൂൾ.എൻ എച്ച്‌ 47 ൽ നിന്ന് ഏകദേശം 3 കിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. അഴീക്കൽ,വെട്ടക്കൽ, കണ്ടകർണക്ഷേത്രം, ആറാട്ടുവഴി, കടക്കരപ്പള്ളി, ആരാശുപുരം,തങ്കി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളാണ് കൂടുതലായും പഠനത്തിനായി എത്തുന്നത്‌.

ഗവ.എൽ.പി.എസ് .കോനാട്ടുശ്ശേരി
വിലാസം
കോനാട്ടുശ്ശേരി

ഗവ:എൽ.പി.എസ് കോനാട്ടുശ്ശേരി,കടക്കരപ്പള്ളി പി ഒ,ചേർത്തല
,
688529
സ്ഥാപിതം1901
വിവരങ്ങൾ
ഫോൺ04782593071
ഇമെയിൽkonattuserylps@gmail.com
കോഡുകൾ
സ്കൂൾ കോഡ്34317 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതാഹിറാ ബീവീ എ
അവസാനം തിരുത്തിയത്
07-09-2018Mka


പ്രോജക്ടുകൾ



ചരിത്രം

ഈഴവർക്കും മറ്റു പിന്നോക്ക സമുദായക്കാർക്കും വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശത്തോടെ കുടി പള്ളിക്കൂടം എന്ന രീതിയിൽ 1901ൽ ഈ സ്കൂൾ ആരംഭിച്ചത്‌.കോനാട്ടുശ്ശേരി കുടുംബക്കാരാണ് ആവശ്യമായ സ്ഥലം നൽകിയത്.ആദ്യകാലത്ത് വെട്ടുകല്ല്‌ കെട്ടിയതും ഓല മേഞ്ഞതുമായ ഷെഡ്‌ ആയിരുന്നു.പിന്നീട് ഇത് ഗവൺമെന്ടിലെക്കൂ വിട്ടു കൊടുത്തു. 1956 പഞ്ചായത്ത് സമിതി മുൻകൈ എടുത്ത്പ്രധാന കെട്ടിടം നിർമിച്ചു.ഹരിജൻ വെൽ-ഫയർ സ്കൂൾ കൂടി ഇതിലേക്കു അഫിലിയേറ്റ് ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ബഹുമാനപ്പെട്ട എംഎൽഎ ശ്രീ തിലോത്തമൻ അവറകളുടെ എംഎൽഎ ഫണ്ടിൽ നിന്നും (2015-2016) അനുവദിച്ച സ്കൂൾ ബസ്‌. പ്രീ പ്രൈമറി ക്ലാസ്സുകൾ ഉൾപ്പടെ 294 കുട്ടികൾ, 7 ടോയലെറ്റ്, 2 യുണിറ്റ്‌ യുറിനൽസ്,മഴവെള്ള സംഭരണി,6 കമ്പ്യൂട്ടറുകൾ, 3 ലാപ്‌ടോപ്‌ ,1 സ്മാര്ട്ട് ക്ലാസ്സ്‌റൂം 37 ജഫേഴ്സൻ ചെയറുകൾ, എൽ ഇ ഡി ടച്ച്‌ പ്രൊജക്റ്റർ .എല്ലാ ക്ലാസ്സ്‌ മുറികളിലും ലൈറ്റ്,ഫാൻ,ടൈലുകൾ പാകിയ ക്ലാസ്സ്‌ മുറികൾ,കുട്ടികളുടെ പൂന്തോട്ടം ഇതൊക്കെയാണ് ഭൗതിക സാഹചര്യങ്ങൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സംസ്ഥാന ദേശിയ അധ്യാപക അവാർഡ്‌ ജേതാവായ ശ്രീമതി വിജയമ്മ
  2. ശ്രീ സ്വാമിക്കുഞ്ഞ്
  3. ശ്രീ വിശ്വംഭരൻ
  4. ശ്രീമതി മേരിക്കുട്ടി
  5. ശ്രീ അല്ലായി
  6. ശ്രീമതി ആനന്ദവല്ലി

നേട്ടങ്ങൾ

തുടർച്ചയായ മൂന്നുർഷം(2015-2016,2016-2017,2017-2018) തുറവൂർ ഉപജില്ലാ കായികമേളയിലും കലാകായികമേളയിലും ഒന്നാംസ്ഥാനം.ശാസ്ത്ര ഗണിത ശാസ്ത്രപ്രവർത്തി പരിചയമേളയിലെ മികവുറ്റ പ്രകടനങ്ങൾ.ഗാന്ധിദർശൻ പരിപാടികളിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും രണ്ടാംസ്ഥാനം.പഞ്ചായത്ത്‌തല മെട്രിക് മേളയിൽ ഒന്നാംസ്ഥാനം.സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും മാസത്തിലൊരിക്കൽ സൗജന്യവൈദ്യപരിശോധനയും ഹോമിയോ മരുന്നുവിതരണവും.ജൈവ പച്ചക്കറികൃഷി,ആകർഷകമായ പൂന്തോട്ടം,സ്കൌട്ട് & ബുൾബുൾ ദേശീയ പുരസ്കാരങ്ങൾ, വിവിധതരം ക്ലബുകൾ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ കെ ആർ ചിത്രാധരൻ ( കളക്ടർ Rtd )
  2. ശ്രീ എൻ എസ് പ്രസാദ്‌ ( ലീഗൽ മെട്രോളജി കമ്മീഷണർ)
  3. ശ്രീ സാദത്ത്‌ (ഡോക്ടർ)

വഴികാട്ടി

{{#multimaps:9.6961° N, 76.3000° E |zoom=13}}