ഗവ. വി എച്ച് എസ് എസ് വെളളാർമല
വിശ്വപ്രസിദ്ധമായ സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ സമീപപ്രദേശത്ത്, പ്രകൃതിരമണീയമായ വെളളരിമലയുടെ താഴ്വരയില്‍ പുന്നപ്പുഴയോരത്ത് നിലകൊള്ളുന്ന ഈ വിദ്യാലയത്തിന്റെ മനോഹാരിത വിവരണാതീതമാണ്. തോട്ടം തൊഴിലാളികളുടെയും ആദിവാസി ജനവിഭാഗങ്ങളുടെയും മക്കള്‍ അധ്യയനം നടത്തുന്ന ഈ വിദ്യാലയം ഉന്നത വിജയത്തിലും മികവ് പുലര്‍ത്തുന്നു.
ഗവ. വി എച്ച് എസ് എസ് വെളളാർമല | |
---|---|
വിലാസം | |
വെള്ളാര്‍മല വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-12-2009 | GVHSS VELLARMALA |
ചരിത്രം
1958 ജൂലൈ 1ന് ഏകാധ്യാപക വിദ്യാലയമായിഅട്ടമലയില്‍ എസ്റ്റേറ്റ് വക കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 1976 സെപ്തംബര്‍ മാസം തീയതി ഈ വിദ്യാലയം ഒരു അപ്പര്‍ പ്രൈമറി സ്ക്കുള്‍ ആയി ഉയര്‍ത്തപ്പെടുകയും ചൂരല്‍മലയില്‍ പരേതനായ ജനാബ് പി.കെ ഹുസൈന്‍ഹാജി സൗജന്യമായി നല്കിയ സ്ഥലത്ത് തോട്ടം തൊഴിലാളികളുടെ ശ്രമഫലമായി ഒരു സ്ഥിരം കെട്ടിടം പടുത്തുയര്‍ത്തുകയും 5 മുതലുളള ക്ലാസ്സുകള്‍ ആരംഭിക്കുകയും ചെയ്തു. 1981 ല്‍ ഒരു പൂര്‍ണ്ണ അപ്പര്‍ പ്രൈമറി സ്കൂളായിമാറി. ഈ വിദ്യാലയത്തെ ഒരു ഹൈസ്കൂളാക്കിമാറ്റുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ ഊര്‍ജ്ജിതമാക്കി. ല്‍ ഈ സ്ഥാപനം ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും ല്‍ ഇതൊരു പൂര്‍ണ്ണ ഹൈസ്കൂളായി തീരുകയുംചെയ്തു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും വി. എച്ച്. എസ്സ്. സി. ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജെ. ആര്‍. സി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
മധുസൂദനന്‍ | ചെറൂട്ടി | സി.സുമതി | എം.ഡി.ജോണ്‍ | ജോണ്‍ ഹെന്‍റി ഫ്രാന്‍സിസ് | വി.എം.പൗലോസ് | ഭാസ്കരപ്പണിക്കര്‍ | മായാദേവി | സുരേഷ് കുമാര്‍ | സി.കെ.കരുണന്‍ | കെ.പത്മനാഭന്‍ | എ.എന്‍.ശീധരന്‍ | ഹേമലത | സി.എല്‍.ജോസ് | പൗലോസ് | മീറാ പിള്ള (In Charge) | സരോജിനി. കെ | കൃഷ്ണകുമാരി | ലൈല.പി | ഒ.എം.സാമുവല്‍ | പി. കെ. ആമിന |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.566144" lon="76.140575" zoom="11" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.