ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ദിനാചരണങ്ങൾ
വായനാ ദിനം
ജൂൺ 19
വായനാ ദിനവുമായി ബന്ധപ്പെട്ട കവിതാ രചന, ചിത്രരചന, പ്രശ്നോത്തരു മത്സരങ്ങൾ നടത്തി. വായനയെക്കുറിപ്പ് കുട്ടികൾ തയ്യാറാക്കി വരുകയും ക്ലാസ്സിൽ അവതരിപ്പിക്കുന്നതിന് അവസരം നൽകി വരുന്നു. വായനാദിനത്തിനോടനുബന്ധിച്ച് കുട്ടികളുടെ ആത്മവിശ്വാസവും ഭാഷാ ശുദ്ധിയും അളക്കുന്ന നൂതന മത്സരങ്ങളാണ് ഇംഗ്ലീഷ് ക്ലബ്ബ് സംഘടിപ്പിച്ചത്. മികച്ച വാർത്താ വായനക്കാരനെ കണ്ടെത്താനായി ഇംഗ്ലീഷ് വാർത്താ വായനാ മത്സരവും മികച്ച അവതാരകനെ കണ്ടെത്താനുള്ള മത്സരങ്ങളാണ് സംഘടിപ്പിച്ചത്. 10 ബി യിലെ നിഹാര ജി. കെ മികച്ച വാർത്താ വായനക്കാരിയായി തെരെഞ്ഞെടുത്തു. മികച്ച അവതാരക 10 ബി യിലെഅസിൻ മിത്രയാണ് വായനാവാരത്തോടനുബന്ധിച്ച് കേരള കൗമുദിയുടെയും ദേശാഭിമാനിയുടെയും വിതരണോത്ഘാടനം സ്ക്കൂളിൽ നടത്തുകയുണ്ടായി. കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിൽ വർത്തമാന പത്രത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ സുമനസ്സുകളുടെ സഹായത്താൽ പത്ര വിതരണം ഭംഗിയായി നടക്കുന്നു. സഞ്ചരിക്കുന്ന പുസ്തക വണ്ടി എന്ന നൂതന ആശയവുമായി വിദ്യാരംഗം ക്ലൂബ്ബ് പ്രശസ്തിയുടെ പര കോടിയിലേയ്ക്ക്. വെങ്ങാനൂർ പഞ്ചായത്തിലെ വിവിധ സ്ക്കൂളുകളിൽ പുസ്തക വണ്ടിയുമായി വിദ്യാരംഗം ക്ലബ്ബ് അംഗങ്ങൾ സന്ദർശിക്കുകയും മലയാള സാഹിത്യത്തിലെ പ്രശസ്ത കഥാപാത്രങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. ഏറെ വാർത്താ പ്രാധാന്യം ലഭിച്ച ഈ പ്രവർത്തനം സമൂഹത്തിന്റെ നാനാതുറയിലുള്ള ജനങ്ങളുടെ ശ്രദ്ധയാകർഷിച്ചു. മോഡൽ എച്ച് എസ്സ് എസ്സിന്റെ പ്രവർത്തനമികവിലെ മറ്റൊരു നാഴികക്കല്ലായി മാറി പുസ്തകവണ്ടി.
-
കേരള കൗമുദിയുടെ വിതരണോത്ഘാടനം നിർവ്വഹിക്കുന്നു
-
പുസ്തകവണ്ടി
പരിസ്ഥിതി ദിനാചരണം
ബാലരാമപുരം ബി ആർ സി സംഘടിപ്പിച്ച ഹരിതോത്സവം പരിസ്ഥിതി ദിനാഘോഷം ഗവൺമെന്റ് മോഡൽ എച്ച് എസ്സ് എസ്സിൽ നടത്തുകയുണ്ടായി. ജൈവവൈവിധ്യ ഉദ്യാന പ്രവർത്തനോത്ഘാടനം വിശിഷ്ടാത്ഥികൾ വൃക്ഷത്തൈകൾ നട്ടു നിർവ്വഹിച്ചു. ഹരിതോത്സവം 2018വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീകല ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനാഘോഷ ഉദ്ഘാടനവും ഹരിതസേന രൂപവത്ക്കരണവും ജില്ലാ പ്രോജക്ട് ഓഫീസർ ശ്രീ. ബി. ശ്രീകുമാർ നിർവ്വഹിച്ചു. .ജൈവ വൈവിധ്യ ഉദ്യാനത്തിൽ വിശിഷ്ടാതിഥികൾ വൃക്ഷത്തൈകൾ നട്ടു തുടക്കം കുറിച്ചുജൈവ വൈവിധ്യ ഉദ്യാന പ്രവ൪ത്തനോദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി ജയകുമാരി നി൪വ്വഹിച്ചു. പാഠത്തിനപ്പുറം കൈപ്പുസ്തക വിതരണോത്ഘാടനം വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വെങ്ങാനൂർ സതീഷ് നിർവ്വഹിച്ചു. തദവസരത്തിൽ വെങ്ങാനൂർ കൃഷി ഓഫീസർ കുട്ടികൾ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ ശ്രീ രാജൻ, ശാന്തിഗ്രാമം ഡയറക്ടർ ശ്രീ എൽ പങ്കജാക്ഷൻ തുടങ്ങിയവർ പ്രഭാഷണം നടത്തി. ജനപ്രതിനിധികളുൾപ്പെടെ വിപുലമായ ജനാവലിയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിന റാലി സംഘടിപ്പിച്ചു കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്ത് ഭൂമിയെ തൊട്ടറിയാൻ ഒരു അവസരമൊരുക്കി.വെങ്ങാനൂ൪ കൃഷി ഒാഫീസ൪ കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.
-
പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം
-
പ്രവർത്തനോദ്ഘാടനം
-
പരിസ്ഥിതിസൗഹാർദ്ദത്തിനായി സ്റ്റീൽ ബോട്ടിൽ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനി അനന്യയ്ക്ക് നൽകി നിർവ്വഹിക്കുന്നു
-
.ജൈവ വൈവിധ്യ ഉദ്യാനത്തിൽ വിശിഷ്ടാതിഥികൾ വൃക്ഷത്തൈകൾ നടുന്നു
-
വൃക്ഷത്തൈ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി അഭിരാമിയ്ക്ക് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി കലടീച്ചർ നൽകുന്നു.
-
സ്ക്കൂളിൽ നിന്നും നൽകിയ വിത്ത് രണ്ടാം ക്ലാസ്സിലെ ശ്രീനിധി പാകുന്നു
-
സ്ക്കൂളിൽ നിന്നും നൽകിയ വിത്ത് ഒന്നാം ക്ലാസ്സിലെ ആദിനന്ദന പാകുന്നു
നവംബർ 14ന് സ്കൂളിൽ ശിശുദിനം ആഘോഷിക്കുകയുണ്ടായി.ചാച്ചിജിയുടെ ജന്മദിനം കുട്ടികൾ ഏവരും സന്തോഷത്തോടെ ആചരിച്ചു.കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന ചാച്ചജിയ്ക്ക് പ്രണാമം അർപ്പിക്കുകയും ഒരു ശിശുദിനറാലി സംഘടിപ്പിക്കുകയും ചെയ്തു.അസംബ്ലിയിൽ കുട്ടികൾ നെഹ്റുവിന്റെയും ഗാന്ധിജിയുടെയും വേഷമണിഞ്ഞ് ശിശുദിനം കൂടുതൽ മനോഹരമാക്കി.
-
ശിശുദിനം-റാലി
-
ശിശുദിനം-അസംബ്ലി
| 'വായനാവാരം'
റ്റിൻസി ശ്യം മികച്ച വായനക്കാരിയായ അമ്മ മികച്ച കൈയ്യക്ഷരമുളള അമ്മ മികച്ച ചിത്രകാരിയായ അമ്മ
|
-
ഒത്തുവായന
-
കൂട്ടവായന
-
വായനാവാരസമാപനം
| 'പരിസ്ഥിതി ദിനം'
2017 ജുൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു. സ്കൂളിന്റെ സംരക്ഷണ സമിതി ചെയർമാനും മുൻ പ്രഥമ അധ്യാപകനുമായിരുന്ന പ്രഭാകരൻ സാർ പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കഴിവ് വികസിപ്പിച്ചുകൊണ്ടുള്ള കലാപരിപാടികൾ നടത്തി. പരിസ്ഥിതിയെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ പോസ്റ്ററുകൾ തയാറാക്കി. പരിസ്ഥിതിയെ സംരക്ഷിക്കണമെന്നും, പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണമായും നിർമ്മാർജ്ജനം ചെയ്യണമെന്നും, പരിസ്ഥിതി മലിനീകരണം മൂലമുണ്ടാകുന്ന മാരകരോഗങ്ങൾ തടയണമെന്നും പ്രതിജ്ഞയെടുത്തു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ഹെഡ് മിസ്ട്രസ്സ് വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനാചാരണം മികവുറ്റതാക്കുകയും ചെയ്തു. |