ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ദിനാചര​ണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2018-19

പരിസ്ഥിതി ദിനാചരണം

ബാലരാമപുരം ബി ആർ സി സംഘടിപ്പിച്ച ഹരിതോത്സവം പരിസ്ഥിതി ദിനാഘോഷം ഗവൺമെന്റ് മോഡൽ എച്ച് എസ്സ് എസ്സിൽ നടത്തുകയുണ്ടായി. ജൈവവൈവിധ്യ ഉദ്യാന പ്രവർത്തനോത്ഘാടനം വിശിഷ്ടാത്ഥികൾ വൃക്ഷത്തൈകൾ നട്ടു നിർവ്വഹിച്ചു. ഹരിതോത്സവം 2018വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീകല ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനാഘോഷ ഉദ്ഘാടനവും‌ ഹരിതസേന രൂപവത്ക്കരണവും ജില്ലാ പ്രോജക്ട് ഓഫീസർ ശ്രീ. ബി. ശ്രീകുമാർ നിർവ്വഹിച്ചു. .ജൈവ വൈവിധ്യ ഉദ്യാനത്തിൽ വിശിഷ്ടാതിഥികൾ വൃക്ഷത്തൈകൾ നട്ടു തുടക്കം കുറിച്ചു‌ജൈവ വൈവിധ്യ ഉദ്യാന പ്രവ൪ത്തനോദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി ജയകുമാരി നി൪വ്വഹിച്ചു. പാഠത്തിനപ്പുറം കൈപ്പുസ്തക വിതരണോത്ഘാടനം വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വെങ്ങാനൂർ സതീഷ് നിർവ്വഹിച്ചു. തദവസരത്തിൽ വെങ്ങാനൂർ കൃഷി ഓഫീസർ കുട്ടികൾ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ശു‌ചിത്വ മിഷൻ കോ ഓർഡിനേറ്റർ ശ്രീ രാജൻ, ശാന്തിഗ്രാമം ‍ഡയറക്ടർ ശ്രീ എൽ പങ്കജാക്ഷൻ തുടങ്ങിയവർ പ്രഭാഷണം നടത്തി. ജനപ്രതിനിധികളുൾപ്പെടെ വിപുലമായ ജനാവലിയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിന റാലി സംഘടിപ്പിച്ചു കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്ത് ഭൂമിയെ തൊട്ടറിയാൻ ഒരു അവസരമൊരുക്കി.വെങ്ങാനൂ൪ കൃഷി ഒാഫീസ൪ കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.

2017-18

'ശിശുദിനം'

                   നവംബർ 14ന് സ്കൂളിൽ ശിശുദിനം ആഘോഷിക്കുകയുണ്ടായി.ചാച്ചിജിയുടെ ജന്മദിനം കുട്ടികൾ ഏവരും സന്തോഷത്തോടെ ആചരിച്ചു.കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന ചാച്ചജിയ്ക്ക് പ്രണാമം അർപ്പിക്കുകയും ഒരു ശിശുദിനറാലി സംഘടിപ്പിക്കുകയും ചെയ്തു.അസംബ്ലിയിൽ ക‍ുട്ടികൾ നെഹ്റുവിന്റെയും ഗാന്ധിജിയുടെയും വേഷമണിഞ്ഞ് ശിശുദിനം കൂടുതൽ മനോഹരമാക്കി.


'വായനാവാരം'

റ്റിൻസി ശ്യം
ജ‌ൂൺ 19 ന് ആരംഭിച്ച വായനാവാരത്തോടനുബന്ധിച്ച് ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂളിൽ അമ്മമാർക്കുവേണ്ടി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.

മികച്ച വായനക്കാരിയായ അമ്മ

മികച്ച കൈയ്യക്ഷരമുളള അമ്മ

മികച്ച ചിത്രകാരിയായ അമ്മ


എന്നിവരെ തെരെഞ്ഞെടുക്കാൻ നടത്തിയ മത്സരങ്ങളിൽ നിരവധി പേർ പങ്കെടുത്തു. അമ്മമാരുടെ സജീവ പങ്കാളിത്തം കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി. മികച്ച കൈയ്യക്ഷരമുളള അമ്മയായി , ശ്രീമതി സുജിതകുമാരിയേയും മികച്ച ചിത്രകാരിയായ അമ്മയായി ശ്രീമതി സിബിയേയും മികച്ച വായനക്കാരിയായ അമ്മയായി ശ്രീമതി ഐറിസിനേയും തെരഞ്ഞെടുത്തു. മത്സരങ്ങളിൽ നിരവധി പേർ പങ്കെടുത്തു. സമ്മാനാർഹർക്ക് സമാപനസമ്മേളനത്തിൽ വച്ച് പുരസ്ക്കാരങ്ങൾ വിതരണം ചെയ്യുന്നതാണ്.

'പരിസ്ഥിതി ദിനം'

2017 ജുൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു. സ്കൂളിന്റെ സംരക്ഷണ സമിതി ചെയർമാനും മുൻ പ്രഥമ അധ്യാപകനുമായിരുന്ന പ്രഭാകരൻ സാർ പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കഴിവ് വികസിപ്പിച്ചുകൊണ്ടുള്ള കലാപരിപാടികൾ നടത്തി. പരിസ്ഥിതിയെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ പോസ്റ്ററുകൾ തയാറാക്കി. പരിസ്ഥിതിയെ സംരക്ഷിക്കണമെന്നും, പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണമായും നിർമ്മാർജ്ജനം ചെയ്യണമെന്നും, പരിസ്ഥിതി മലിനീകരണം മൂലമുണ്ടാകുന്ന മാരകരോഗങ്ങൾ തടയണമെന്നും പ്രതിജ്ഞയെടുത്തു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ഹെഡ് മിസ്ട്രസ്സ് വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനാചാരണം മികവുറ്റതാക്കുകയും ചെയ്തു.