ജി.എൽ.പി.എസ്.ചാത്തന്നൂർ/History

Schoolwiki സംരംഭത്തിൽ നിന്ന്
09:05, 4 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20505 (സംവാദം | സംഭാവനകൾ) ('==ചരിത്രം == <p align="justify">ചാത്തന്നൂർ ഗവ.എൽ.പി. സ്ക്കൂൾ,...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചരിത്രം

ചാത്തന്നൂർ ഗവ.എൽ.പി. സ്ക്കൂൾ, ആരംഭിക്കുന്നത് 1906-07 കാലഘട്ടങ്ങളിൽ ആണ്. ആ കാലഘട്ടത്തിൽ മാതുപ്പുള്ളി പള്ളിക്കു സമീപമുള്ള ഒരു പറമ്പിൽ പണിത താത്കാലിക സമുച്ചയത്തിൽ ആണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. അവിടെ ഏതാനും കാലം പ്രവർത്തിച്ചതിനു ശേഷം ആണ് സ്കൂൾ ഇപ്പോൾ ഉള്ള ചാത്തന്നൂരിലേക്കു മാറ്റി സ്ഥാപിക്കുന്നത്. അങ്ങനെ ഒരു നൂറ്റാണ്ടിലേറേ ചരിത്രവും പാരമ്പര്യവുമുള്ള ഈ വിദ്യാലായം 2007 ൽ വിപുലമായി ശതാബ്‌ധി ആഘോഷികുകയുണ്ടായി. 08/10/1912 മുതലുള്ള ചരിത്രപരമായ രേഖകൾ ആണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. 1912 മുതൽ എലിമെൻററി സ്ക്കൂൾ ചാത്തന്നൂർ എന്ന പേരിൽ പൊന്നാനി താലൂക് ബോർഡ്നിന്റെ കീഴിൽ ആണ് സ്കൂൾ പ്രവൃത്തിച്ചിരുന്നത്. പൊന്നാനി താലൂക് ബോർഡ് പ്രസിഡണ്ട് ആയിരുന്ന് നിയനാമനാധികാരി. 1912 ൽ എൻ. ഗോപാലൻ നായർ ആയിരുന്നു ഈ സ്ക്കൂളിലെ പ്രധാനാദ്ധ്യാപകൻ.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.ചാത്തന്നൂർ/History&oldid=516095" എന്ന താളിൽനിന്ന് ശേഖരിച്ചത്