സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/വിദ്യാരംഗം-17
വിദ്യാരംഗം കാലസാഹിത്യ വേദി
സെൻറ് മേരീസ് ഹൈസ്കൂളിലെ വിദ്യാരംഗം കാലസാഹിത്യ വേദിയുടെ 2018-19അധ്യയന വർഷത്തെ ഉത്ഘാടനം അധ്യയന വർഷ ആരംഭത്തിൽ തന്നെ നടത്തപ്പെട്ടു. സർഗാത്മകമായ ഭാഷ പഠനമാണ് ഇതു ലക്ഷ്യ മിടുന്നത്. പി. എൻ. പണിക്കരുടെ സ്മരണ ദിനമായ ജൂൺ 19ന് പ്രത്യേക അസംബ്ലിയും കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കാനുതകുന്ന വിവിധ പരിപാടികളും സംഘടിപ്പിച്ചു. കഥാരചന, കവിതാരചന, ചിത്രരചന, ആലാപനം, അഭിനയം, പാട്ട് എന്നീ വിവിധ മേഖലയിൽ മികവ് പുലർത്തുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി സർഗോത്സവങ്ങൾ സംഘടിപ്പിച്ചു. വിവിധ ദിനാചരണങ്ങൾ (ബഷീർദിനം, സ്വാതന്ത്ര്യദിനം ) ആചരിച്ചു.