ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/പരിസ്ഥിതി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
21:59, 2 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44019 (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി ദിനം പ്രിൻസിപ്പാൾ ഉദ്ഘാടനം ചെയ്തു....' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി ദിനം പ്രിൻസിപ്പാൾ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന പോസ്റ്റർ മത്സരം എല്ലാ ക്ലാസ്സിലും നടത്തുകയും സമ്മാനം നൽകുകയും ചെയ്തു. രാവിലെ 10 മണിയ്ക്ക് കാട്ടാക്കടയ്ക്കടുത്തുള്ള കുറ്റിയാടി കുളത്തിലേയ്ക്ക് റാലി നടത്തി. കുളത്തിനു ചുറ്റും നിന്ന് അധ്യാപകരും വിദ്യാർത്ഥികളും മൺചിരാതുകൾ കൊളുത്തി കുളനവീകരണ പ്രതിജ്‍ഞ ചൊല്ലി. ജീവജാലങ്ങളേയും തണ്ണീർത്തടങ്ങളേയും സംരക്ഷിക്കാനും മരം വച്ചു പിടിപ്പിച്ച് പ്രകൃതിയെ പച്ചപ്പണിയിക്കാനും മണ്ണ്, ജലം എന്നിവയെ സംരക്ഷിക്കാനും അത് തങ്ങളുടെ കർത്തവ്യമായി ഏറ്റെടുക്കുമെന്നുള്ള കുട്ടികളുടെയും അധ്യാപകരുടേയും പി.റ്റി.എ ഭാരവാഹികളുടേയും പ്രതിജ്ഞ പരിസ്ഥിതി ദിനത്തെ അന്വർത്ഥമാക്കി. അ്തിനോടനുബന്ധിച്ച് കറിവേപ്പില തൈ വിതരണവും ഫലവൃക്ഷ തൈ വിതരണവും നടത്തി. കൂടാതെ സ്ക്കൂൾ പരിസരത്ത് കറിവേപ്പില തൈകളും ഫലവൃക്ഷ തൈകളും നട്ടു പിടിപ്പിച്ചു. അങ്ങനെ 2017 ജൂൺ 5 ലെ പരിസ്ഥിതി ദിനം അധ്യാപകരുടെയും പി.റ്റി.എ യുടെയും വിദ്യാർത്ഥികളുടെയും ഒരു സമഗ്ര ബോധവൽക്കരണ പരിസ്ഥിതി ദിനമായി മാറി.