ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/ഹരിത കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
19:49, 2 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44019 (സംവാദം | സംഭാവനകൾ) ('"ഹരിത കേരളം" പദ്ധതിയുടെ ഉദ്ഘാടനം നവംബർ 8-ാം തീയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

"ഹരിത കേരളം" പദ്ധതിയുടെ ഉദ്ഘാടനം നവംബർ 8-ാം തീയതി രാവിലെ 10 മണിയ്ക്ക് നിർവഹിക്കപ്പെട്ടു. പി.റ്റി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എച്ച്.എം, പ്രിൻസിപ്പൽ, അധ്യാപകർ, പി.റ്റി.എ അംഗങ്ങൾ, വാർഡ് മെമ്പർ ശ്രീമതി അനിതകുമാരി എന്നിവർ പങ്കെടുത്തു. പി.റ്റി.എ പ്രസിഡന്റ് ശ്രീ സജുകുമാർ ഉദ്ഘാടനം നിർവഹിച്ചു. സർക്കാർ ആവിഷ്ക്കരിച്ച ഹരിത കേരളം പദ്ധതിയുടെ ലക്ഷ്യങ്ങളെ ക്കുറിച്ച് വാർഡ് മെമ്പർ ശ്രീമതി അനിതകുമാരി മുഖ്യപ്രഭാഷണം നടത്തി. മനുഷ്യനും പ്രകൃതിയും എത്രമാത്രം പരസ്പരം ബന്ധപ്പെട്ട് വരണെന്നും , പ്രകൃതിയുടെ നിലനിൽപ്പ് സകല ജീവജാലങ്ങളുടേയും നിലനിൽപ്പിന് ആവശ്യമാണെന്നും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. തുടർന്ന് ആശംസകൾ അറിയിക്കുകയും കൃഷി ചെയ്യാൻ താത്പര്യമുള്ള 400 വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.

വളരെ കുറഞ്ഞ സ്ഥലസൗകര്യത്തിനിടയിലും പച്ചപ്പിട്ട ജൈവ വാ​ഴക്കൃഷി