പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം
ചരിത്രം
പാലക്കാട് ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ പരുതൂർ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കുന്തിപ്പുഴയുംഭാരതപ്പുഴയും ഈ ഗ്രാമത്തിന്റെ തെക്കും പടിഞ്ഞാറും അതിർത്തികളാണ്.പ്രസിദ്ധ സംസ്കൃത പണ്ഡിതനായ ശ്രീ.കെ.പി.നാരായണപ്പിഷാരടി, സ്വാതന്ത്ര്യസമരസേനാനിയായ ചായില്ല്യത്ത് അച്യുതൻ നായർ.സാമൂഹ്യവിപ്ലവകാരിയായ ചായില്ല്യത്ത് ദേവകി അമ്മ തുടങ്ങിയവർ ഈ ഗ്രാമത്തിന്റെ സന്തതികളാണ്.1976ൽ സ്ക്കൂൾപ്രവർത്തനം ആരംഭിച്ചു.
പഠന പ്രവർത്തനങ്ങൾ
എട്ടാം ക്ലാസിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം ശ്രദ്ധ എന്ന പദ്ധതി വളരെ പ്രാധാന്യത്തോടെ നടത്തി വരുന്നു.വിഷയാടിസ്ഥാനത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ ക്ലാസിലെ മികച്ച വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ ഓരോ വിഷയത്തിന്റെയും മുഴുവൻ ദിന ക്യാമ്പുകൾ നടത്തി വരുന്നു.
ഒൻപതാം ക്ലാസിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം നടന്നു വരുന്ന പഠനപദ്ധതിയാണ്നവ പ്രഭ. വിഷയാടിസ്ഥാനത്തിൽ നടക്കുന്നു. സ്കൂൾ സമയത്തിനു ശേഷം നടക്കുന്ന ക്ലാസിൽ തെരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു.
പത്താം ക്ലാസിൽ പഠനത്തിനു പിറകിലായവർക്കായി സ്കൂളിൽ 2 വർഷമായി നടത്തി വരുന്ന പദ്ധതിയാണ് ഗ്രാമീണം പഠന വീട്. പദ്ധതി പ്രകാരം ഓരോ പ്രദേശത്തുമായി 10 ൽ കൂടുതൽ വീടുകളിലായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും മേൽനോട്ടത്തിൽ നടന്നുവരുന്ന ഈ സംവിധാനം കുട്ടികൾക്ക് പഠനം മാത്രമല്ല, അവരുടെ സാമൂഹികമായ ഇടപെടലുകളെ കൂടി നല്ല രീതിയിൽ സ്വാധീനിക്കാൻ ഉദകുന്നതാണെന്നാണ് അനുഭവം.
SSLC പരീക്ഷ കുട്ടികളിലുണ്ടാക്കിയേക്കാവുന്ന പരിഭ്രമം ചെറുതല്ല. ഓരോ കുട്ടിയുടെയും പരീക്ഷപ്പേടി അകറ്റുക, അതോടൊപ്പം അവരെ പരീക്ഷയ്ക്കു വേണ്ടി തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ കുറച്ച് വർഷങ്ങളായി സ്കൂളിൽ തുടർന്നു വരുന്ന വളരെ വിജയകരമായ മറ്റൊരു പ്രവർത്തനമാണ് പരീക്ഷോത്സവം. അർദ്ധവാർഷിക പരീക്ഷക്കു ശേഷം തെരഞ്ഞെടുത്ത കുട്ടികൾക്കായി ഒരു ചോദ്യപേപ്പർ നിർമ്മാണ ശില്പശാല നടത്തുകയും 2-3 ദിവസങ്ങളിൽ നടക്കുന്ന ക്യാമ്പിൽ നിന്നും ലഭിക്കുന്ന ചോദ്യപേപ്പറുകളിൽ നിന്നും അധ്യാപകരുടെ നേതൃത്വത്തിൽ മികച്ച ചോദ്യപേപ്പറുകൾ തെരഞ്ഞെടുക്കുന്നു. ഓരോ വിഷയത്തിലേയും ഇത്തരം 3-4 ചോദ്യപേപ്പറുകൾ അച്ചടിച്ച് വൈകുന്നേരം 4 മുതൽ 5 വരെയുള്ള സമയത്തു ഈ പരീക്ഷകൾ നടത്തി വരുന്നു. ചോദ്യപേപ്പർ ക്യാമ്പിൽ കുട്ടികൾ ചോദ്യങ്ങൾ കണ്ടെത്തുന്നതിനോടൊപ്പം തന്നെ പാഠപുസ്തകത്തിലെ പ്രധാനപ്പെട്ടഭാഗം ഒന്നോ രണ്ടോ ആവർത്തി വായിച്ച് എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളും ഇതോടൊപ്പം കണ്ടു പിടിക്കുന്നു എന്നതാണ് ഈ പ്രവർത്തനത്തിന്റെ മറ്റൊരു പ്രത്യേകത. സ്കൂളിൽ മുഴുവൻ A+ വാങ്ങുന്ന കുട്ടികളുടെ എണ്ണത്തിലും വിജയശതമാനത്തിലും വർദ്ധനയുണ്ടാക്കാൻ ഈ പ്രവർത്തനം വളരെയധികം സഹായകരമായിട്ടുണ്ട്. ദിനാചരണങ്ങൾ
2018-19 വർഷത്തെ വായനാദിനവും പി.എൻ.പണിക്കർ അനുസ്മരണവും വിപുലമായി തന്നെ നടക്കുകയുണ്ടായി.ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ചു നടത്തിയ സോക്കർവായന വ്യത്യസ്തവും വിജ്ഞാനപ്രദവുമായ അനുഭവം കാഴ്ചവച്ചു.
ഈ വർഷവും സ്കൂളിൽ യോഗ ദിനം ആഘോഷിച്ചു.പ്രശസ്ത യോഗാചാര്യൻ ശ്രീ.മാധവൻ ചെമ്പ്ര കുട്ടികൾക്ക് യോഗയെക്കുറിച്ചും ആരോഗ്യപരിപാലനത്തിൽ യോഗയുടെ പങ്കിനെ കുറിച്ചും ക്ലാസ് എടുത്തു. സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഇപ്പോൾ ഒൻപതാം ക്ലാസിൽ പഠിക്കുന്ന ആദിത്യൻ സത്യനാരായണൻ എന്ന വിദ്യാർത്ഥി ദേശീയ യോഗാ ഒളിമ്പ്യാഡിൽ കേരളത്തെ പ്രതിനിധീകരിച്ച് ഡൽഹിയിൽ നടന്ന മത്സരത്തിൽ ആറാം സ്ഥാനം കരസ്ഥമാക്കി.സ്കൂളിൽ നടന്ന സ്വീകരണത്തിൽ ആദിത്യനെ അനുമോദിച്ചു. പാഠ്യേതര പ്രവർത്തനങ്ങൾസ്കൗട്ട് & ഗൈഡ്സ്ഭാരത് സ്കൗട്സ് ആന്റ് ഗൈഡ്സിന്റെ ഭാഗമായി നമ്മുടെ സ്കുൂളിൽ 5 യൂണിറ്റുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.6 സ്കൗട്ട് മാസ്റ്റർ മാരും 8ഗൈഡ് ക്യാപ്ടൻമാരുമാണ് സ്കൂളിലുള്ളത്.മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ച് നിരവധി സ്കൗട്ടുകളും ഗൈഡ്സുകളും രാജ്യപുരസ്കാർ ,രാഷ്‌ട്രപതി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
എൻ.സി.സി1991 ജൂലായ് മാസത്തിൽ 100 ആൺകുട്ടികൾ അടങ്ങുന്ന യൂണിറ്റ് ആരംഭിച്ചു. '28 KBN NCC.OTTAPPALAM'ത്തിനു കീഴിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.2005ൽ ഈയൂണിറ്റിനെ വിഭജിച്ച് പെൺകുട്ടികളുടെ വിഭാഗം രൂപീകരീച്ചു. കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം ഈ വിദ്യാലയത്തിലെ ശ്രീ.കെ.ഒ.വിൻസെന്റ് മാസ്റ്ററെ കമ്മീഷന്റ് ഓഫീസറായി നിയമിച്ചു.അതിനുവേണ്ട എല്ലാ യോഗ്യതകളും അദ്ദേഹം നേടിയെടുത്തു.( Commission officer test, Part I, Part II, Part III)'28 KBN NCC. OTTAPPALAM'ബറ്റാലിയനു കീഴിലുള്ള ഏറ്റവും നല്ല യൂണിറ്റായി 2009 * വർഷത്തിൽ ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തു.2014 മുതൽ യൂണിറ്റിന്റെ ചുമതല വഹിക്കുന്നത് ശ്രീ. പി. രവീന്ദ്രനാഥ് മാസ്റ്ററാണ്.
എസ് പി സി.2016 അക്കാദമിക വർഷത്തിൽ 44 കുട്ടികൾ ഉൾപ്പെടുന്ന ആദ്യത്തെ എസ് പി സി യൂണിറ്റ് നിലവിൽ വന്നു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയി കെ.ശ്രീജേഷ് മാസ്റ്ററും ,അസിസ്റ്റന്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയി എ. സൂര്യ ടീച്ചറും സേവനമനുഷ്ഠിച്ച് വരുന്നു. നിലവിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി 88 കുട്ടികൾ അംഗങ്ങളാണ്.2017-18 വർഷത്തിൽ സ്കൂളിൽ നിന്നും 2 കേഡറ്റുകൾ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ജൂനിയർ റെഡ് ക്രോസ്2012 അക്കാദമിക വർഷത്തിൽ 17 കുട്ടികൾ അംഗങ്ങളായി ആദ്യത്തെ റെഡ് ക്രോസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. നിലവിൽ 8, 9, 10 ക്ലാസുകളിലായി ആകെ 120 കുട്ടികൾ അംഗങ്ങളാണ്. കൗൺസിലർമാരായി കെ.എൻ.നാരായണൻ മാസ്റ്ററും എം.വിദ്യ ടീച്ചറും ചുമതല വഹിക്കുന്നു.സ്നേഹത്തൂവാല എന്ന പേരിൽ ഒരു സാന്ത്വനം-പദ്ധതി റെഡ്ക്രോസിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.നിർധനരായ രോഗികൾക്കുള്ള മരുന്ന്, അവശരായവർക്ക് വീൽ ചെയർ, കിടപ്പിലായവർക്ക് ബെഡ് തുടങ്ങിയ സഹായങ്ങളാണ് ഈ പദ്ധതിയിലൂടെ നൽകി വരുന്നത്.
ലിറ്റിൽ കൈറ്റ്സ്കുട്ടിക്കൂട്ടം ഈ വർഷംമുതൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു . 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ഹൈടെക് ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.കൈറ്റ് മാസ്റ്റർമാരായ എ.അനിത ടീച്ചറും എം.എ.വിശ്വനാഥൻ മാസ്റ്ററും ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
മാനേജ്മെന്റ്മാനേജർ ശ്രീ.വി.സി.അച്യുതൻ നമ്പൂതിരി മുൻ സാരഥികൾസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾസുനോജ്.ഡി.(ചിത്രകാരൻ) വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ* പട്ടാമ്പിയിൽ നിന്ന് പള്ളിപ്പുറത്തേക്കുള്ള റോഡിലൂടെ 12 കിലോമീറ്റർ സഞ്ചരിച്ച് പാലത്തറ ഗൈറ്റിൽ നിന്നും വളാഞ്ചേരി റോഡിലൂടെ 2 കിലോമീറ്റർ വരിക. * വളാഞ്ചേരി കൊപ്പം റോഡിൽ തിരുവേഗപ്പുറ ചെക്ക് പോസ്റ്റിൽ നിന്ന് അഞ്ച്മൂല വഴി പട്ടാമ്പി റോഡിൽ 5 കിലോമീറ്റർ പോരുക. * തൃത്താലയിൽ നിന്നും വെള്ളിയാംകല്ല് പാലം വഴി കൊടിക്കുന്ന്- പാലത്തറ ഗെറ്റ് വഴിയും സ്കൂളിൽ എത്തിച്ചേരാം. വഴികാട്ടി
|