എം എ എസ് എം എച്ച് എസ് വെന്മേനാട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
20:10, 30 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SABU VARGHESE.E (സംവാദം | സംഭാവനകൾ) (1)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാടൻ പാട്ടുകൾ

1

ഒന്നാം കണ്ടം പൊടി പറന്നേ
ഒത്തിരിയൊത്തിരി വിത്തെറിഞ്ഞേ
രണ്ടാം കണ്ടം പൊടി പറന്നേ
വിത്തിട്ടു നീക്കും കറുമ്പിപ്പെണ്ണാളെ
ഒത്തിരി കാതം നടന്ന് കയിഞ്ഞേ
മുണ്ടകൻ പാടം നെരന്നു വളഞ്ഞേ
മുട്ടും തളർന്നും മുതുകും കൊയഞ്ഞേ
കോവിലെത്തമ്പുരാൻ കോലത്തു വന്നാ-
ലാലയ്കകു മൂയക്ക് നേരത്ത് കിട്ടും
ഒന്നാം കണ്ടം പൊടി പറന്നേ
ഒത്തിരിയൊത്തിരി വിത്തെറിഞ്ഞേ

2

കുട്ടനാടൻ പുഞ്ചയിലെ, കൊച്ചുപെണ്ണേ കുയിലാളേ
കൊട്ടുവേണം കുഴൽവേമം, കുരവ വേണം
വരവേൽക്കാനാളുവേണം.
കൊടിതോരണങ്ങൾ വേണം
വിജയശ്രിലാളിതരായ് വരുന്നു ഞങ്ങൾ

3

ഊഞ്ഞാലാടൻ വാടി പെണ്ണേ
നല്ലപെണ്ണേ തങ്കക്കൊടി
എനിക്കെന്റെ കാൽ കുഴഞ്ഞ്
ഒരടിയും നടക്കാൻ മേലേ
എനിക്കിരിക്കും കിഴക്കൻ ചോല
എടുത്തുടനേ കൊടുക്കിനമ്മേ
ഇനിയെങ്കിലും വാടിപെണ്ണേ
നല്ല പെണ്ണേ തങ്കക്കൊടി

4

കറുത്ത പെണ്ണേ! കരിങ്കുഴലി!
നിനക്കൊരുത്തൻ കിഴക്കുതിച്ചു.
കാടുവെട്ടി തരം വരുത്തി
തറയുഴുതു പതം വരുത്തി
തറയുഴുതു തരം വരുത്തി
പതം വരുത്തി തിനവെച്ചു
തിനതിന്നാൽ കിളിയിറങ്ങി കിളിയാട്ടാൻ പെണ്ണിറങ്ങി
അവളിറങ്ങി വള കിലുങ്ങി, വള കിലുങ്ങി കിളി പറന്നു.
പെണ്ണിനുട വള കിലുക്കം
കിളിപറന്നു മലകടന്നു
കറുത്തപെണ്ണേ കരിങ്കുഴലീ

5

അപ്പന്റെ മുറ്റത്തൊരു തുമ്പ മുളച്ചു.
തുമ്പകൊണ്ടമ്പതു തോണിയും കുത്തി
തോണിക്കിളം തല ചുക്കാനും വെച്ചു
ചുക്കാനെടുത്തൊരു വാഴമേൽ ചാരി
വാഴകുലചിങ്ങ് തെക്കോട്ടു വീണു
തെക്കേലെത്തമ്പുരാൻ കുലയും കൊണ്ടോടി!
പൂവേ പൊലി പൂവേ പൊലി പൂങ്കാവിലമ്മേ
പൂവേ പൊലി പൂവേ പൊലി പൂങ്കാവിലച്ചോ!

6

കാടായ കാടൊക്കെ പൂച്ചൂടി നിന്നേയ്
തിത്തെയ്യം തകതെയ്യം തിന്തിന്നം താരാ
കോമനും കോതയും, കോടിയുടുത്തേയ്
തിത്തെയ്യം തകതെയ്യം തിന്തിന്നം താരാ
ചാപ്പാന്റെ മുറ്റത്തും പൂക്കളം കണ്ടേയ്
തിത്തെയ്യം തകതെയ്യം തിന്തിന്നം താരാ
എല്ലാവർക്കുമെല്ലാവർക്കും

7

റാക്കിപ്പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്കവേലകണ്ടു
വേലയും കണ്ടു വിളക്കുകണ്ടു
കടലിൽ തിരകണ്ടു കപ്പൽകണ്ടു.

8

‌:പൊന്നുകൊണ്ടു പോള ചാർത്തി

തിത്തെയ് തക തെയ് തെയ് തോം
വെള്ളികൊണ്ടു മണികെട്ടി
തിത്തെത്താ തെയ് തെയ് തോം
പൊന്നുകൊണ്ടു പോളചാർത്തി
വെള്ളികൊണ്ടു മണികെട്ടി
പരുന്തുപോൽ ചുണ്ടൻവള്ളം പറന്നുപോയി
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം

9

പിച്ച പിച്ച നടന്നു കളിക്കും പച്ച തത്തമ്മേ
പച്ചപ്പട്ടിൻ പുത്തനുടുപ്പിതുതുന്നിയതാരാണ്?
ചുണ്ടത്തിങ്ങനെ ചുവന്നചായം പൂശിയതാരാണ്?
വയലേലകളിൽ നെൽ കതിർ‍
കൊത്തച്ചുണ്ടിൽ ചൂളമടിക്കും
കുസൃതി തത്തമ്മേ
താളമോടങ്ങനെ ചൂളമടിക്കാൻ
ആരു പഠിപ്പിച്ചു?

നാടൻ ഫലിതങ്ങൾ

  • പരസ്യം വായിച്ചപ്പോൾ

ചങ്ങാതിമാരായ കാന്താസിംഗും ബാന്താസിംഗു കണ്ടുമുട്ടിയപ്പോൾ:കാന്താ താങ്കളുടെ പഴയവീട് വിറ്റിട്ട് പുതിയൊരെണ്ണം വാങ്ങുമെന്നു പറഞ്ഞിട്ട് വാങ്ങിയോ? -ഇല്ല പഴയതു വിൽക്കണ്ടെന്നു തീരുമാനിച്ചു -അത് എന്തുപറ്റി, പഴയ വീട്ടിലെ സൗകര്യങ്ങളൊക്കെ കാണിച്ചു അത് വിൽക്കാനാണെന്ന് പത്രത്തിൽ പരസ്യം കൊടുത്തതല്ലെ. എന്നിട്ടെന്തുപറ്റി? -ങ്ഹാ.. ആ പരസ്യം വായിച്ചപ്പോഴാ എനിക്കു മനസ്സിലായത്. അത്തരത്തിലുള്ള ഒരു വീടാ ഞാൻ അന്വേഷിച്ചു നടന്നത്.

  • അതു കുഴപ്പമില്ല

ഒരിക്കൽ സർദാർജി സുന്ദരിയായ ഒരു സ്ത്രീയോട് വിവാഹഭ്യർത്ഥന നടത്തി. അപ്പോൾ അവൾ പറഞ്ഞു-ക്ഷമിക്കണം എനക്ക് താങ്കളേക്കാൾ ഒരു വയസ്സ് കൂടുതലുണ്ട്. -അതു കുഴപ്പമില്ല. എങ്കിൽ ഞാൻ അടുത്ത വർഷം നിങ്ങളെ കല്ല്യാണം കഴിച്ചോളാം.

  • മഴയുണ്ടെങ്കിലും

-വേഗം പോയി ചെടികൾ നനയ്ക്ക്. സർദാർജി വേലക്കാരനോട് പറഞ്ഞു. -സാബ്.. മഴപെയ്യുന്നുണ്ടല്ലോ? -അതിനെന്താടോ കുട ചൂടി ഇറങ്ങിയാൽ പോരെ?

  • പശുവിന് വെള്ളം കൊടുക്കാത്തതിന് അമ്മ വേലക്കാരിയെ ചീത്ത പറയുന്നത് ഉണ്ണി കേട്ടു. മിണ്ടാപ്രാണികളോട് ക്രൂരത കാണിക്കരിത് ദേവകി. അവറ്റകളാണ് നമ്മുക്ക് പാൽ തരുന്നത് എന്നകാര്യം മറക്കരുത്. വേലക്കാരി പോയ് കഴിഞ്ഞ്, ഉണ്ണി അമ്മയുടെ അടുത്തെത്തി-അമ്മേ, ദേവകിചേച്ചി പശുവിന് വെള്ളം കൊടുക്കാത്ത സമയത്ത് കറുത്തെടുത്ത പാലാണോ അമ്മ! ആടിനുള്ള പാൽപൊടി?
  • ടീച്ചർ മലയാളം ക്ലാസ്സിൽ കുട്ടികളോട് ചോദിച്ചു- ദ്രോണാചാര്യർ ഏകലവ്യനോട് പെരുവിരൽ ചോദിക്കാൻ കാരണമെന്താണ്? പറയാമോ?

മാധവകുട്ടി എഴുന്നേറ്റ് നിന്ന് ഒന്നാലോചിച്ച് പറഞ്ഞു- ഏകലവന്യൻ പെരുവിരലിൽ സ്വർണ്ണമോതിരം ഇട്ടിട്ടുണ്ടായിരുന്നോയെന്നാണ് എന്റെ ബലമായ സംശയം.


നാടൻ ചൊല്ലുകൾ

അതിമോഹം പെരും ചേതം
അരച്ചതുതന്നെ അരച്ചാൽ മുഖത്ത് തെറിക്കും
ലുബന്ധന ഇരട്ടിച്ചെലവ് പറ്റും
പാലം കടക്കോളം നാരായണ, പാലം കടന്നാല്ലോ കൂരായണ
കയ്യൂക്കുള്ളവൻ കാര്യക്കാരൻ
തുപ്പലിറക്കിയാൽ ദാഹം തീരില്ല
ഒരുമയുണ്ടെങ്കിൽഉല:ക്കമേലും കിടക്കാം
മകരത്തിൽ മഴ പെയ്താൽ മുടിയും
വിദ്യാഭ്യാസി ആനയെ എടുക്കും
കാക്ക കുളിച്ചാൽ കൊക്കാകുമോ
മോങ്ങാനിരിക്കുന്ന നായുടെ തലയിൽ തേങ്ങാ വീഴും
കണ്ണിയൊന്നു പൊട്ടിയാൽ ചങ്ങലയും പൊട്ടും
ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും
പുത്തനച്ചി പുരപ്പുറം തൂക്കും
ഞാൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ്
ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടുമോ!
കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ
പടപേടിച്ച് പന്തളത്തു ചെന്നപ്പോൾ അവിടെ പന്തവും കൊളുത്തിപ്പട
പഴുത്തപ്ലാവില വീഴുമ്പോൾ പച്ചപ്ലാവില ചിരിക്കും
പൊന്നിൻ കുടത്തിനു പൊട്ടുവേണ്ട
വാലുമൂത്ത കുരങ്ങനുണ്ടോ കളിപഠിക്കുന്നു.
അസൂയക്കും കഷണ്ടിക്കും മരുന്നില്ല
ചന്തമുള്ളതിനെന്തിനാ ചായം തേപ്പ്
കുന്തം പോയാൽ കുടത്തിലും തപ്പണം
കോഴികൂവിയില്ലെങ്കിലും നേരം വെളുക്കും
ആനക്കാര്യത്തിനിടയ്ക്കാണോ ചേന കാര്യം
അണ്ണാനെപ്പിടിച്ചു തൊഴുത്തിലടച്ചിട്ടെന്താ
കാട്ടിലെ പുലികടിച്ചതിന് വീട്ടിലെ പട്ടിയെ തല്ലുക
എറി‌ഞ്ഞവനെ പിടിക്കാതെ എറിഞ്ഞതു പിടിച്ചിട്ടെന്ത്
പഴഞ്ചൊല്ലിൽ പതിരില്ല
വിദ്യാധനം സർവ്വധനാൽ പ്രധാനം
നിത്യാഭ്യാസി ആനയെ എടുക്കും
ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ
വാക്കിൻ പിഴവും നെല്ലിൻ പതിരും പതിവാണ്
ആറ്റിൽ കളഞ്ഞാലും അളന്നു കളയണം
ഇരിക്കും കൊമ്പ് മുറിക്കരുത്

നാടൻശൈലികൾ

  • ആടിയ കാലും പാടിയ വായും
  • ഇടം കോലിടുക
  • കുതികാൽ വെട്ടുക
  • കീരിയും പാമ്പും
  • കൂനിൻമേൽ കുരു
  • കണ്ണും മൂക്കുമില്ലാതെ
  • എണ്ണിക്കുഴിക്കുക
  • കൊട്ടിഘോഷിക്കുക
  • ഒഴിയാബാധ
  • അഴകിയ രാവണൻ
  • ഇളിച്ചുകാട്ടുക
  • ഉണ്ടയില്ലാതെ വെടി
  • ഊടും പാവും
  • ഓണം കേറാമൂല
  • കേസരിയോഗം
  • കാടുകേറുക
  • ഉണ്ടചോറിൽ കല്ലിടുക
  • കരണമ്മറിയുക
  • വായിൽ മണ്ണിടുക
  • ചെമ്പു തെളിയുക
  • കുഴിയിൽ ചാടിക്കുക
  • കൈമണിയടിക്കുക
  • കലാശം
  • ശ്ലോകത്തിൽ കഴിക്കുക
  • കഥയറിയാതെ ആട്ടം കാണുക
  • കടങ്കഥകൾ
  • കാള കിടക്കും കയറോടും-മത്തൻ
  • ഞെട്ടില്ലാ വട്ടയില-പപ്പടം
  • പിരയാത്ത കയർ-പാമ്പ്
  • മുറ്റത്തെ ചെപ്പിനടപ്പില്ല-കിണർ
  • വഴിയിൽ കഴിഞ്ഞവൻ ചന്തയിൽ-ചീര
  • മാനത്തെ തോട്ടി-കണ്ണ്
  • കൊ*ക്കിരിക്കും കുളം വറ്റി വറ്റി-നിലവിളക്ക്
  • വയറില്ലാത്തവൻ കഞ്ഞി കുടിച്ചു-സ്പോഞ്ച്
  • കൈയിൽ വടി വായിൽ മധുരം-കരിമ്പ്
  • കൊച്ചുമുറ്റത്തു ചന്ദനമരം-നെറ്റിയിൽ ചന്ദനം
  • പുറത്ത് പാറ, അകത്തു വെള്ളം, വായിൽ തീ-ചിന്മിനിവിളക്ക്
  • ഒരമ്മ പെറ്റ മക്കളെല്ലാം നീന്തി നീന്തി-മത്സ്യം
  • പകലെല്ലാം പച്ചമാങ്ങ, രാവായാൽ പഴുത്ത മാങ്ങ-വാതിലിന്റെ സാക്ഷ
  • ഒരാളെ കയറ്റാൻ നാലാണ്-കട്ടിൽ
  • കൊമ്പിൽ കുറുപാടി ചാടിപാടി-അണ്ണാൻ
  • തലയുള്ള പാറ ഇളകും പാറ-ആമ
  • ഒരു കുന്നിന് രണ്ട് കുഴി-മൂക്ക്
  • പാടും പറക്കും കാണാൻ പറ്റില്ല-കാറ്റ്
  • അകത്ത് രോമം പുറത്ത് ഇറച്ചി-മൂക്ക്
  • വെള്ള കിണ്ണത്തിൽ കറുത്ത മുട്ട-കണ്ണിന്റെ കൃഷ്ണമണി
  • ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിൽക്കും കുതിര-ചെരിപ്പ്
  • ഒരു ബെൽറ്റ് ആയിരം മക്കളും-ചൂല്
  • അച്ഛൻ തന്നൊരു സാരി എടുത്തിട്ടും എടുത്തിട്ടും തീരുന്നിൽ-റോഡ്
  • അങ്ങേ വീട്ടിലെ മുത്തശ്ശിക്ക് ഇങ്ങേ വീട്ടിൽ മുറ്റമടി-മുളയുടെ തലപ്പ്
  • ഈച്ച തൊടാത്തോരിറച്ചിക്കഷ്ണം-തീക്കട്ട
  • കണ്ടം കണ്ടം കാണ്ടിക്കും, കണ്ടം പോലും തിന്നില്ല-കത്രിക
  • കാക്കയ്ക്കും കോഴിക്കും വേണ്ടാത്ത വിത്ത്, വെളളത്തിലിട്ടാൽ കാണാത്ത വിത്ത്-ഉപ്പ്
  • കൊമ്പൻകാള ഇഴഞ്ഞു വരുന്നു, പിടിക്കാൻ ചെന്നാൽ കൊമ്പില്ല-ഒച്ച്
  • ഞാൻ പെറ്റകാലം മീൻപ്പെറ്റ പോലെ, വാലറ്റകാലം ഞാൻ പെറ്റപോലെ-തവള
  • കാട്ടിലെ ഒരു തുള്ളി രക്തം-മഞ്ചാടിക്കുരു
  • കുത്തുന്ന കാളക്ക് പിന്നിൽ കണ്ണ്-സൂചി
  • കുതിരകൾ ആരുണ്ടെങ്കിലും എടുത്തോണ്ട് നടക്കണം-കുട

നാടൻ കളികൾ

  • പാങ്കളി:-പാലക്കാട് ജില്ലയിലെ ഒരു കലാരൂപമാണ് ഇത്. പൊറുട്ടുനാടകവുമായി ഇതിനു സാമ്യമുണ്ട്. പൊറാട്ടിലെ ചോദ്യക്കാരന്റെ സ്ഥാനത്ത് പാങ്കളിൽ ഒരു കോമാളുണ്ട്. ട്രൗസറും ഉടുപ്പുമാണ് കോമാളിയുടെ വേഷം തലയിൽ നീണ്ട തൊപ്പിയും ഉണ്ടാകും. ഉത്സവകാലത്ത് പാടങ്ങളിലാണ് പാങ്കളി നടത്തുന്നത്.
  • ചവിട്ടുകളി:-പാലക്കാട് ജില്ലയിൽ ചിലഗ്രാമങ്ങളിൽ ഓണക്കാലത്ത് ചവിട്ടുകളി എന്നൊരു കലാരൂപമാണ്ട്. തൃക്കാക്കരയപ്പന്റെ മൺകോസങ്ങൾക്കു ചുറ്റും വട്ടത്തിൽ നിന്ന് പാട്ടുപാടി കളിക്കുകയാണ ചവിട്ടുകളിയുടെ രീതി.
  • നായാടികളി:തൃശ്ശൂർ ജില്ലയിലെ പ്രചാരത്തിലുള്ള കലാരൂപമാണിത്. കാവുകളിലും ക്ഷേത്രങ്ങളിലും ഉത്സവത്തോടനുബന്ധിച്ചാണ് നായാടിക്കളി അവതരിപ്പിക്കുക. ശരീരത്തിൽ അരിച്ചാന്തും കരിയും മറ്റും തേച്ച് നീളം കുറഞ്ഞതും കൂടിയതുമായ ഓരോ കമ്പുകൾ കൈയിൽ പിടിച്ച് പാട്ടിനൊത്ത് ചുവട് വെച്ചും താളം പിടിച്ചുമാണ് നായാടികളി നടത്തുന്നത്.
  • തിരുവാതിരക്കളി:-ധനുമാസത്തിലെ തിരുവാതിരകളി കേരളീയർക്ക് ഉത്സവദിനമാണ്. അന്ന് സ്ത്രീകൾ തിരുവാതി കളിക്കുന്നു. തിരുവാതിരക്കളിക്ക് മുൻപും ശേഷവും മറ്റു ചില ചടങ്ങുകൾ കൂടിയുണ്ട്. മുൻപ് നാളുകൾ തിരുവാതിരാഘോഷം 28 ദിവസങ്ങൾ വരെ നീണ്ടു നിന്നിരുന്നു. അശ്വതിനാൾ മുതൽ തിരുവാതിരയ്ക്കുളഅളആഘോഷങ്ങൾ തുടങ്ങും. തിരുവാതിരയാഘോഷിക്കുമ്പോൾ സ്ത്രീകൾ കൂട്ടമായി പുലരും മുമ്പേ കുളിക്കുവാൻ പോകും. കുളിക്കഴിഞ്ഞഅ ഊഞ്ഞാലാട്ടം, പല്ലാങ്കുഴി മുതലായവ വിനോദങ്ങളിൽ പതിവാണ്. കത്തിച്ചു വച്ച് നിലവിളക്കിനു ചുറ്റും നിന്നാണഅ തിരുവാതിരക്കളി തുടങ്ങുക. ആദ്യ കളിക്ക് ഗണപതിച്ചുവട് എന്നാണ് പറയുക. സരസ്വതി, കൃഷ്ണൻ, ശിവൻ തുടങ്ങിയ ദേവന്മാരെ സ്തുതിച്ചു കഴിഞ്ഞാൽ മറ്റു തിരുവാതിരപ്പാട്ടുകൾ പാടിക്കളിക്കും.
  • വേലക്കളി:-ദക്ഷിണകേരളത്തിൽ പ്രചാരമുള്ള അനുഷ്ഠാനപരമായ ആയോധനകലയാണ് വേലകളി. യോദ്ധാക്കളുടെ വേഷം ധരിച്ച നർത്തകരാണ് ഇത് അവതരിപ്പിക്കുന്നത്. കുരുക്ഷേത്രയുദ്ധത്തെ ഓർമ്മിപ്പിക്കുന്നതാണത്രേ വേലക്കളി. ക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് ആണ് വേലക്കളി നടക്കാറുള്ളത്. അമ്പലപ്പുഴയിലും ശ്രീകൃഷ്ണ ക്ഷേത്രത്തിലും തിരുവനന്തപുരം ശ്രീപത്നനാഭ ക്ഷേത്രത്തിലും വേലകളി നടത്തുക പതിവാണ്.
  • കോൽക്കളി:-കോലടികളി, കമ്പടിക്കളി, കോലുകളി എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന കലാരൂപമാണ് കോൽക്കളി. മുസ്ലീമുകളും ഹിന്ദുക്കളും ക്രിസ്ത്യാനികളും കോൽകളി നടത്താറുണ്ട്. ചിലങ്ക ഇട്ടതോ ചിലങ്കയിടാത്തതോ ആയ കമ്പുകളാണ് കോൽകളിയിൽ ഉപയോഗിക്കുന്നത്. ചുറ്റിക്കോൽ, തെറ്റിക്കോൽ, ഇരുമ്പുകളി തുടങ്ങിയവ അറുപതിൽ പരം ഇനങ്ങൾ കോൽകളിയിലുണ്ട്. ഓരോ കളിക്കും പ്രത്യേക താളമാണ്. കളിക്കാർ താളം വായ്ത്താരിയായി പഠിക്കുകയും വേണം. നല്ല പരിശീലനം വേണ്ട കളിയാണ് കോൽകളി. കോൽക്കളിയിൽ രണ്ടു തരം കളിക്കാരുണ്ട്. അകം കളിക്കാരം പുറം കളിക്കാരും. അറയ്ക്കൽ രാജാവിന്റെ സ്ഥാനാരോഹണത്തിന് ആദ്യമായി കോൽക്കളി അവതരിപ്പിക്കന്നത് എന്ന് അറിയപ്പെടുന്നു. ഏഴുപേർ കൂട്ടങ്ങളായി ചുവടുവെപ്പുകൾ തെറ്റാതെ ഒരാളുടെ കൈയിലുള്ള കോൽ മറ്റൊരാളുടെ കോലിൽ തട്ടിച്ച് പരസ്പരം കളിക്കുന്ന കളിയാണ് കോൽക്കളി.
  • പരിചമുട്ടുകളി:-മധ്യകേരളത്തിലും ദക്ഷിണകേരളത്തിലും പ്രതാരമുള്ള കലാരൂപമാണ് പരിചമുട്ടുകളി. പരിചമുട്ടുകളി എന്നു ഇതയറിയപ്പെടുന്നു. കളഇക്കാരന്റെ ഇടതുകൈയിൽ പരിചയും വലതുകൈയ്യിൽ പ്രത്യേക വടിയും ഉണ്ടാകും. മുരിക്കിൻ തടികൊണ്ടാണ് പരിച ഉണ്ടാക്കുന്നത്. കളിക്കാർ വട്ടത്തിലിരുന്ന് താളത്തിനനുസരിച്ച് വടിയും പരിചയും ഇളക്കികൊണ്ട് വെട്ടുകയും തടയുകയും ചെയ്യും. കളിക്കാർ ചിലങ്ക അണിയാറുണ്ട്. ചില സ്ഥലങ്ങളിൽ പരിചമുട്ടുമ്പോൾ താളത്തിനൊത്ത് പാട്ടുകളും പാടുന്നു. മുൻകാലത്ത് കല്ല്യാണം, പെരുന്നാൾ തുടങ്ങിയ വിശേഷ ദിവസങ്ങളിൽ പരിചമുട്ടുകളി ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു.

പ്രധാന നാടൻകലകൾ

  • മോഹിനിയാട്ടം:-ദേവദാസിയാട്ടം, ദാസിയാട്ടം എന്നീ പേരുകളിലും അറിയപ്പെടുന്ന മോഹിനിയാട്ടം ക്ലാസ്സിക് പാരമ്പര്യം പുലർത്തുന്ന ഔലാസ്യ നൃത്തമാണ്. ദേവദാസികളാണ് ഈ നൃത്തം ചെയ്തിരുന്നത്. കേരളകലാമണ്ഡലമാണ് ഈ കലാരൂപത്തെ പുനരുജീവിപ്പിച്ചത്.
  • തുള്ളൽ:-കുഞ്ചൻ നമ്പ്യാർ ആണ് തുള്ളലിന്റെ ഉപജ്ഞാതാവ്. ഓട്ടൻ, ശീതങ്കൻ, പറയൻ എന്നിങ്ങനെ തുള്ളലിന് മൂന്നു വിഭാഗങ്ങൾ ഉണ്ട്. ഓട്ടൻതുള്ളൽ വളരെ വേഗത്തിലാണഅ പാടുന്നത്. പറയൻ തുള്ളൽ വിളംബരഗതിയിലും ശീതങ്കൻതുള്ളൽ അല്പം കൂടി വേഗത്തിലുമാണ് പാടുന്നത്. ചുവടുവയ്പ്പിലും ഈ വ്യത്യാസമുണ്ട്. മദ്ദളം, കുഴിതാളം എന്നിവയാണ് പ്രധാനവാദ്യം.
  • തെയ്യാട്ടം:-ഉത്തരകേരളത്തിൽ കണ്ണൂർ, കാസർഗോഡ് തുടങ്ങിയ ഭാഗത്തുള്ള ഒരു അനുഷ്ടാനകലയാണിത്. തെയ്യം എന്നവാക്കിന് ദൈവം എന്നാണ് അർത്ഥം. അത്ഭുതങ്ങൾ കാട്ടി മൺമറഞ്ഞ വീരപുരുഷന്മാരുടെ തെയ്യക്കോലങ്ങളാണ് തിറ. ഓരോ തെയ്യത്തിന്റെയും ഉൽപ്പത്തിപ്പാട്ടാണഅ തോറ്റം. ഇത് കാവിന്റെ മുമ്പിൽ നിന്നു പാടുന്നു. വീരപുരുഷന്മാരുടെ തെയ്യത്തിനു വെള്ളാട്ടവുമുണ്ട്. നൃത്തരീതിളും അഭ്യാസമുറകളും പ്രകടിപ്പിക്കുന്നതിനാണ് വെള്ളാട്ടമെന്ന് പറയുന്നത്.
  • ചവിട്ടുനാടകം:-കേരളത്തിലെ ക്രിസ്ത്യാനികളുടെ ഒരു ദൃശ്യകലാണിത്. ചുവടുവയ്പിനാണഅ ഇതിൽ പ്രാധാന്യം. കാറൽമാൻ ചരിതമാണിത്. തട്ടുപൊളിപ്പൻ എന്നും ഇതിനു പേരുണ്ട്.
  • കുറത്തിയാട്ടം:-ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്താറുള്ള ഒരു നൃത്തമാണ് കുറത്തിയാട്ടം. പുരുഷന്മാർ മാത്രം പങ്കെടുക്കുന്ന ഇതിൽ സ്ത്രീവേഷവും അവർ തന്നെയാണ് അണിയുക.
  • ഒപ്പന:-ഏതാണ്ട് 500 വർഷത്തെ പഴക്കം കല്പിക്കപ്പെടുന്ന ഒപ്പന മുസ്ലീം സ്ത്രീകൾ നടത്തുന്ന ഒരു സാമൂഹിക വിനോദമാണ്. വിവാഹത്തോടനബന്ധിച്ചാണ് ഇത് നടത്തുന്നത്.
  • കൃഷ്ണനാട്ടം:-16ാം ശതകത്തിലാണ് ഇതിന്റെ ഉത്ഭവം. കോഴിക്കോട്ട് സാമൂതിരി മാനവേദൻ രചിച്ച കൃഷ്ണഗീതിയുടെ ദൃശ്യരൂപമാണിത്. ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു വഴിപാടാണിത്. കൃഷ്ണനാട്ടിലെ ഭാഷ സംസ്കൃതമാണ്.
  • മാർഗ്ഗംകളി:- സുറിയാനി കൃസ്ത്യാനിസ്ത്രീകളുടെ ഇടയിൽമാത്രം പ്രചാരമുള്ള ഒരു വിനോദമാണിത്.