ജി.എൽ.പി.എസ്.ചാത്തന്നൂർ

14:04, 30 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20505 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ജി.ൽ.പി.സ്. ചാത്തന്നൂർ നൂറിലധികം വര്ഷം ചരിത്രമുള്ള ഒരു വിദ്യാലയമാണ് . മെട്രോമാൻ ഇ ശ്രീധരൻ അടക്കമുള്ള ഒട്ടനവധി മഹാ പ്രതിഭകൾ ഈ വിദ്യാലയത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കേരളത്തിലെ തന്നെ ഏറ്റവും ഭൂവിസ്‌തൃതിയുള്ള സ്കൂളുകളിൽ ഒന്നായ GHSS ചാത്തന്നൂർ ഈ വിദ്യാലയത്തിനോട് ചെര്ന്നാണ് സ്ഥിതി ചെയ്യുന്നത് . പ്രസിദ്ധമായ കക്കാട് മനയും ഈ വിദ്യാലയത്തിന് സമീപമാണ്‌ സ്ഥിതി ചെയുന്നത്.

ജി.എൽ.പി.എസ്.ചാത്തന്നൂർ
വിലാസം
ചാത്തനൂർ

ജി എൽ പി സ്കൂൾ, ചാത്തനൂർ ചാത്തനൂർ പി ഒ, പാലക്കാട്
,
679535
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ0466225800
ഇമെയിൽglpschathanur@gmail.com
കോഡുകൾ
സ്കൂൾ കോഡ്20505 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാവിത്രി കെ വി
അവസാനം തിരുത്തിയത്
30-08-201820505


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ചാത്തന്നൂർ ഗവ.എൽ.പി.സ്ക്കൂൾ, ആരംഭിക്കുന്നത് 1906-07 കാലഘട്ടങ്ങളിൽ ആണ് . ആ കാലഘട്ടത്തിൽ മാതുപ്പുള്ളി പള്ളിക്കു സമീപമുള്ള ഒരു പറമ്പിൽ പണിത താത്കാലിക സമുച്ചയത്തിൽ ആണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. അവിടെ ഏതാനും കാലം പ്രവർത്തിച്ചതിനു ശേഷം ആണ് സ്കൂൾ ഇപ്പോൾ ഉള്ള ചാത്തന്നൂരിലേക്കു മാറ്റി സ്ഥാപിക്കുന്നത്. അങ്ങനെ ഒരു നൂറ്റാണ്ടിലേറേ ചരിത്രവും പാരമ്പര്യവുമുള്ള ഈ വിദ്യാലായം 2007 ഇൽ വിപുലമായി ശതാബ്‌ധി ആഘോഷികുകയുണ്ടായി. 08/10/1912 മുതലുള്ള ചരിത്രപരമായ രേഖകൾ ആണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. 1912 മുതൽ എലിമെൻററി സ്ക്കൂൾ ചാത്തന്നൂർ എന്ന പേരിൽ പൊന്നാനി താലൂക് ബോർഡ്നിന്റെ കീഴിൽ ആണ് സ്കൂൾ പ്രവൃത്തിച്ചിരുന്നത്. പൊന്നാനി താലൂക് ബോർഡ് പ്രസിഡണ്ട് ആയിരുന്ന് നിയനാമനാധികാരി. 1912 ൽ എൻ ഗോപാലൻ നായർ ആയിരുന്നു ഈ സ്ക്കൂളിലെ പ്രധാനാദ്ധ്യാപകൻ.

നാൾവഴികൾ

1906 -07 കാലഘട്ടങ്ങളിൽ ആണ് ഇ വിദ്യാലയം സ്ഥാപിക്കപ്പെടുന്നത്. 1912 ലെ രേഖകൾ അനുസരിച്ചു സി ആർ നാരായണ മൂസ്സ് , വി ഗോപാലമേനോൻ, ജി ചാത്തുക്കുറുപ്, ആർ കല്യാണകൃഷ്ണ അയ്യർ, എം പി കൃഷ്ണപിഷാരടി എന്നിവർ പ്രസ്തുത വിദ്യാലയത്തിലെ മുൻകാല അദ്ധ്യാപകർ ആയിരുന്നു. 1920 കളിൽ ഈ സ്ഥാപനം ബോർഡ് എലിമെന്ററി സ്കൂൾ ആയി മാറി. അന്നുമുതൽ ഏഴാം ക്ലാസ് വരെയുള്ള പഠനം ഇവിടെ നടന്നിരുന്നു. 1935-36 കാലം മുതൽ ചാത്തന്നൂർ ഹയർ എലിമെന്ററി സ്കൂൾ മലബാർ ദിസ്തൃച്റ്റ് ബോർഡിൻറെ കീഴിലായി. 1957 വരെ അത് തുടർന്നു പോന്നു. പിന്നീട് ഇത് ചാത്തന്നൂർ ഗവ. അപ്പർ പ്രൈമറി സ്കൂൾ ആയിമാറി. 1961 ൽ യൂ പി വിഭാഗം ചാത്തന്നൂർ ഗവ. ഹൈസ്കൂളിനോട് (1949 ൽ സ്ഥാപിതം ) കൂട്ടിച്ചേർത്തു. അങ്ങനെ 1961 മുതലാണ് ഇ സ്കൂൾ ജി ൽ പി സ് ചാത്തന്നൂർ ആയിട്ട് പ്രവർത്തിച്ചു വരുന്നത്.

ഭൗതികസൗകര്യങ്ങൾ

 
15/08/2017


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇ.ശ്രീധരൻ
 
sreedharan

അംഗീകാരങ്ങൾ

ഉപജില്ലാ പി ടി എ അവാർഡ് : അഞ്ചു തവണ

  • 2012-13
  • 2013-14
  • 2014-15
  • 2016-17
  • 2017-18

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.ചാത്തന്നൂർ&oldid=506738" എന്ന താളിൽനിന്ന് ശേഖരിച്ചത്