ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/Details
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
രണ്ട് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത്തിനാലോളം കമ്പ്യൂട്ടറുകളുണ്ട്.
രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..
ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി
ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ
ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള റിസോഴ്ല് ക്ലാസ്സുമുറികൾ
12000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി
സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം
എല്ലാ പത്താം തരം ക്ലാസ് മുറികളും ഹൈടെക്കായി സ്മാർട്ട് റൂമുകളാണ്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും.
കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ബസ്സ് സർവ്വീസ് നടത്തുന്നു.
പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം
2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് അഞ്ച് ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്.
2018-19 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി കമ്പ്യൂട്ടർ ലാബിലേക്ക് അഞ്ച് ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്.
ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്.
2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനാറു ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂൾ ഹയർ സെക്കണ്ടറിവരെ 8 കെട്ടിടങ്ങളിലായി 46 ക്ലാസ് മുറികളും നാല് സയൻസ് ലാബുകളും മൂന്ന് കമ്പ്യൂട്ടർ ലാബുകളുമുണ്ട്
2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹയർ സെക്കണ്ടറി വിഭാഗത്തിൽ എട്ട് ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി.
വിവിധ സൗകര്യങ്ങൾ - ഒറ്റ നോട്ടത്തിൽ:
- സുഭിക്ഷമമായ ഉച്ചഭക്ഷണം
ഹൈസ്കൂളിലെ എട്ടാം ക്ലാസ്സു കുട്ടികൾക്ക് സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് രക്ഷകർത്താക്കളുടെ പ്രതിനിധിയുടെയും സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി (എസ്എംസി) അംഗത്തിന്റെയും സാനിധ്യത്തിലാണ്. കൂടാതെ ഒമ്പതു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് എസ്.എം.സി /പിടിഎ സഹകരണത്തോടെയും സൗജന്യ ഉച്ചഭക്ഷണം വിതരണം നടത്തുന്നു. സ്കൂളുകളിൽ നിലവിലുള്ള നൂൺ ഫീഡിംഗ് കമ്മിറ്റിയ്ക്കു പുറമേയാണു സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിക്കും ഉച്ചഭക്ഷണ വിതരണത്തിൽ മേൽനോട്ടച്ചുമതല വഹിക്കാനാവുന്നുണ്ട് ഉച്ചഭക്ഷണ വിതരണ പദ്ധതിയുടെ നടത്തിപ്പ്, ഗുണമേന്മ, ഭക്ഷണവിതരണത്തിലെ ശുചിത്വം, പരിസര ശുചിത്വം എന്നിവ പരിശോധിക്കുകയാണു രക്ഷകർത്താക്കളുടെയും സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയുടെയും പ്രതിനിധികളുടെ ചുമതല. ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ രക്ഷകർത്താക്കളിൽ ഒന്നിലധികം പേർ എല്ലാ ദിവസം ഉച്ചയ്ക്ക് സ്കൂളിലെത്തുകയും ഇവർ ഭക്ഷണത്തിന്റെ രുചിയും ഗുണമേന്മയും പരിശോധിക്കുകയും ചെയ്യുന്നു. ഓരോ ദിവസവും എത്ര കുട്ടികൾ ഭക്ഷണം കഴിച്ചു, ഗുണമേന്മ, ഭക്ഷണവിതരണത്തിനു മുമ്പ് ബന്ധപ്പെട്ടവർ രുചിച്ചു നോക്കിയതു സംബന്ധിച്ച അഭിപ്രായം തുടങ്ങിയ വിവരങ്ങൾ പ്രത്യക രജിസ്റ്ററിൽ എഴുതി സൂക്ഷിക്കുന്നുണ്ട്. ഓരോ ദിവസവും രക്ഷകർത്താക്കളും എസ്എംസി അംഗങ്ങളും സ്കൂളിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും രജിസ്റ്റർ സംവിധാനം ഉണ്ടാകും. ശ്രീ. മുഹമ്മദ് അബ്ദുൾ റഹ്‍മാൻ മാസ്റ്റർക്കാണ് ഉച്ചങൿണത്തിന്റെ പ്രധാന ചുമതല.
- പരീക്ഷ മാർഗദർശന ക്ലാസ്
പരീക്ഷ സംബന്ധമായ ഭയങ്ങളും ആകുലതകളും മുതിർന്നവരും അധ്യാപകരുമായി പങ്കുവയ്ക്കുന്നതിന് സമയം കണ്ടെത്തണം. ജീവിതത്തിലെ പല പ്രധാനപ്പെട്ട കാര്യങ്ങളിലെ ഒരു കാര്യം മാത്രമാണ് പരീക്ഷ. കണ്ടമാനം ഉറക്കം കളഞ്ഞുള്ള പഠിത്തം ഒഴിവാക്കേണ്ടതാണ്. പരീക്ഷ മാർഗദർശന ക്ലാസ് കുട്ടികൾക്ക് നൽകുന്ന പിന്തുണ വളരെ നലുതാണ്. ,/p.പരീക്ഷ മാർഗദർശന ക്ലാസിനെ കുറിച്ച് കൂടുതൽ അറിയാൻ
- Nostalgia റേഡിയോ ശ്രോതാ വേദി.
മികച്ച പരിപാടികളും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ജനഹൃദയങ്ങളിൽ സ്‌ഥിരപ്രതിഷ്ഠ നേടിയ മഞ്ചേരി എഫ്.എം. റേഡിയോ മീഡിയാ വില്ലേജ് എല്ലാ ജനങ്ങളിലേക്കും എത്താൻ റേഡിയോ ക്ലിനിക്ക് വഴി തെളിക്കുമെന്ന് നൊസ്റ്റാൾജിയ റേഡിയോ ക്ലബ് കരുതുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും കലാ സാഹിത്യ ശിക്ഷണം ലക്ഷ്യമാക്കിയും സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. പുതിയ പാഠ്യ പദ്ധതി അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വളരെ വലുതാണ്. സാഹിത്യ ശില്ലശാല, നാടൻപാട്ട് ശില്ലശാല, നാടക കളരി എന്നിവ വിദ്യാരംഗത്തിന്റെ കീഴിൽ നടത്തി വരുന്നു. ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവത്തിന്റെ ചാമ്പ്യൻഷിപ്പ് നാളിതുവരെ ജി.എച്ച്.എസ്.എസ്. കാരക്കുന്ന് കൈവിട്ടിട്ടില്ല. മഞ്ചേരി ആകാശവാണിയിൽ പലപ്പോഴായി കലാവിരുന്നൊരുക്കി പ്രശംസ നേടിയിട്ടുണ്ട്.
- സ്പോട്സ് ക്ലബ്
സബ് ജില്ല, ജില്ല, സംസ്ഥാന കായിക മേളകളിൽ മികച്ച വിജയമാണ് സ്കൂൾ സ്പോട്സ് ക്ലബ് കൈവരിച്ചു വരുന്നത്. തുടർച്ചയായി അഞ്ച് തവണ മഞ്ചേരി സബ് ജില്ല കായിക മേളയിൽ ഫുട്ബോളിലും ഹാന്റ്ബോളിലും കിരീടം നിലനിർത്താൻ സ്കൂളിന് സാധിച്ചു. സംസ്ഥാന കായിക മേളയിലും വിവിധയിനങ്ങളിൽ മത്സരിച്ചു. അവധിക്കാലത്ത് വോളിബോൾ, ഫുട്ബോൾ, ക്രിക്കറ്റ്, നീന്തൽ എന്നിവയിൽ പരിശീലനം നൽകി വരുന്നു.
- ടൂറിസം ക്ലബ്ബ്
പഠന യാത്രകൾ ഒഴിവാക്കി പൂർണ്ണമായ അറിവ് നേടുക അസാദ്ധ്യം.
- സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്ര ബോധവും, നിരീക്ഷണ പരീക്ഷണ ശേഷിയും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സയൻസ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. വർഷങ്ങളായി ശാസ്ത്ര മേളകളിൽ ഉപജില്ലാ ചാമ്പ്യൻഷിപ്പും, ജില്ലാ,സ്റ്റേറ്റ് മേളകളിൽ മികച്ച പ്രകടനവും കാഴ്ച വെക്കാൻ കഴിഞ്ഞു.
- പബ്ലിക് റിലേഷൻസ് ക്ലബ്
പബ്ലിക് റിലേഷൻസ് ക്ലബ് സ്കൂൾ തലത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. എല്ലാ വർഷവും കുട്ടികളുടെ മികച്ച രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് ചിത്ര പ്രദർശനം, പ്രശസ്ത ചിതകാരൻമാരെ പങ്കെടുപ്പിച്ചു കൊണ്ട് ശില്ലശാല എന്നിവ സംഘടിപ്പിക്കാറുണ്ട്. പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളറിംഗ്, ഓയിൽ പെയിന്റിംഗ്, കാർട്ടൂണിംഗ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ പരിശീലനം നൽകുന്നു. കലാ-കായിക മേളകൾ നടത്തുന്നതും ഈ ക്ലബ് പ്രവർത്തകർ തന്നെയാണ്.
- അനിമൽ ക്ലബ്ബ്.
സഹജീവികളോട് കരുണയുണ്ടാവുക, അവയോരോന്നിന്റെയും പ്രത്യേകതകളും ആവാസ വ്യവസ്ഥയും മനസ്സിലാക്കുക, വളർത്തുമൃഗങ്ങളേയും, പക്ഷികളേയും പരിപാലിക്കുക എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങളിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആനിമൽ ക്ലബ് പ്രവർത്തിക്കുന്നത്. സ്
- ഫിലീം സൊസൈറ്റി
കുട്ടികൾ മലയാളത്തിലേയും അന്യ ഭാഷകളിലേയും ക്ലാസ്സിക്ക് സിനിമകൾ, വിവിധ വിഷയങ്ങളിലുള്ള ഡോക്യുമന്ററികൾ എന്നിവ കാണുക, സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന പ്രഗദ്ഭരുമായി സം വദിക്കുക,വിവിധ ശില്പ്പ ശാലകളിൽ പങ്കെടുക്കുക - എന്നിവയ്ക്ക് ഫിലീം സൊസൈറ്റി അവസരമൊരുക്കുന്നു.ജലീൽ സാർ നേതൃത്വം നൽകുന്നു. എല്ലാ വർഷവും സൊസൈറ്റി ഫിലീം ഫെസ്റ്റ്വലുകളും, ഓപ്പൺ ഫോറവും സംഘടിപ്പിക്കുന്നു.