കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം നിറയുന്ന ഓർക്കാട്ടേരി ഉത്സവചന്ത

മലബാറിലെ ജനങ്ങളുടെ സ്വകാര്യ അഹങ്കാരമാണ് ഓർക്കാട്ടേരി ക്ഷേത്ര ഉത്സവവും അവിടുത്തെ കന്നുകാലി ചന്തയും. ഓർക്കാട്ടേരി ശ്രീ ശിവ-ഭഗവതി താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ചാണ് ഓർക്കാട്ടേരി ചന്ത നടക്കുന്നത്. വർഷം തോറും ഇവിടെ നടന്നു വരുന്ന കന്നുകാലി ചന്ത വടക്കേ മലബാറിൽ ഏറെ പേരുകേട്ടതാണ്. ഏറാമല പഞ്ചായത്താണ് കന്നുകാലി ചന്ത.
ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന കന്നുകാലി ചന്തയാണ് ഏറെ പ്രസിദ്ധം.1936 ൽ കന്നുകാലികളുടെ വിൽപ്പനയും കാർഷികോല്പന്നങ്ങളുടെ വിപണനവും ലക്ഷ്യമിട്ടുകൊണ്ടായിരുന്നു ചന്ത തുടങ്ങുന്നത്. കാർഷിക കേന്ദ്രീകൃതമായ വ്യവഹാരത്തിന്റെ അടയാളങ്ങളായിരുന്നു അന്ന് ഓർക്കാട്ടേരി ചന്ത.
orkkatteri