ഗവ എച്ച് എസ് എസ് അഞ്ചേരി/മികവുത്സവം - ചലനം 2018

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ എച്ച് എസ് എസ് അഞ്ചേരി

മികവുത്സവം "ചലനം 2018 " .ലഘുചിത്രം

മികവുത്സവം "ചലനം 2018 "സംഘടിപ്പിച്ചു.പ്രശസ്ത നാടക-സിനിമാ പ്രവർത്തകൻ ശ്രീ ഗോപാലൻ അടാട്ട് 
മികവുത്സവം ഉദ്ഘാടനം ചെയ്തു .ഹെഡ്മാസ്റ്റർ ശ്രീ കെ.കെ രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ
ശ്രീമതി ഷേർളി കെസി,ശ്രീ ചെറിയാൻ ഇ ജോർജ് ,ശ്രീ ഈനാശു താഴത്ത് ,ശ്രീ ജീവൻ കുമാർ, 
ശ്രീമതി ദിവ്യ കെ.എം ,ശ്രീമതി റീത്താമ പി.എ ,ശ്രീ ജെയിംസ് ഊക്കൻ എന്നിവർ സംസാരിച്ചു.
തുടർന്ന് മികവുകളുടെ അവതരണമായിരുന്നു. ശ്രീ ഗോപാലൻ അടാട്ടുമായി കുട്ടികൾ അഭിമുഖ 
സംഭാഷണം നടത്തി.സിനിമാ അഭിനയവും നാടക അഭിനയവും തമ്മിലുള്ള വ്യത്യാസം. 
അദ്ദേഹത്തിന്റെ നാടക അനുഭവങ്ങൾ എന്നിവ കട്ടികളോട് പങ്കുവെച്ചു.വിദേശീയർ നാടകത്തെ 
കുറെക്കുടി ഗൗരവത്തോടെ സമീപിക്കുന്നുവെന്നും അവിടെ സിനിമാ ടിക്കറ്റിനെക്കാൾ കൂടിയ 
നിരക്കാണ് നാടക ടിക്കറ്റിനെന്നും കുട്ടികളുടെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. 
കുട്ടികൾ പ്രകൃതിയെ നിരീക്ഷിച്ചും അറിഞ്ഞും സ്നേഹിച്ചും വളരണമെന്നും പറഞ്ഞു. തുടർന്ന്
കുട്ടികൾ കവിതാസ്വാദനത്തിലെ താള ഭംഗി അവതരിപ്പിച്ചു.കഥാ വായന കവിതാവതരണം 
എന്നിവയുമുണ്ടായി.എൽ പി വിഭാഗം കുട്ടികൾ വായനാ കാർഡ് വായന ,കഥ കവിത എന്നിവയുമായി ബന്പ്പെട്ട
ചിത്രങ്ങൾ വരയ്ക്കൽ  എന്നിവയും നടന്നു. ശാസ്ത്ര പരീക്ഷണങ്ങൾ ഗണിത പസിലുകൾ എന്നിവയും നടത്തി .
ഹൈസ്കൂൾ കുട്ടികൾ ശാസ്ത്ര വിഭാഗത്തിൽ മേരി ക്യൂറിയെ കുറിച്ച് തത്സമയ സ്കിറ്റ് അവതരിപ്പിച്ചു. 
രസതന്ത്ര പൂക്കൾ   വാനിഷിങ്ങ് ഇങ്ക് എന്നിവ തുടങ്ങി നിരവധി രസകരങ്ങളായ പരീക്ഷണങ്ങൾ നടത്തി. 
കൈ മുറിയക്കാതെ രക്തം വരുത്തുന്ന വിദ്യയും കുട്ടികൾ അവതരിപ്പിച്ചു.
കമ്യൂണിസ്റ്റ് പച്ചയുടെ കോശ ഘടന മൈക്രോസ്കോപ്പിലൂടെ ദർശിക്കാൻ എല്ലാവർക്കും 
അവസരം നൽകി.ബാലശാസ്ത്ര കോൺഗ്രസ്സിൽ സംസ്ഥാന തലത്തിൽ അവതരിപ്പിച്ച പ്രൊജക്റ്റ് കുട്ടികൾ അവതരിപ്പിച്ചു.

സോഷ്യൽ ക്വിസ്., ഗണിത പാറ്റേണുകൾ ചതുർഭുജ കുടുംബം എന്നിവയും 
അവതരിപ്പിച്ചു. ഇംഗ്ലീഷ് ഭാഷാ മികവ് പ്രകടിപ്പിക്കുന്ന പരിപാടികളും നടന്നു.
മൊബൈൽ ഫോണിന്റെ ദുരുപയോഗത്തെക്കുറിച്ച് മിസ്സ്ഡ് കാൾ എന്ന സ്കിറ്റ് 
കുട്ടികൾ തത്സമയം അവതരിപ്പിച്ചു.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു.
നോട്ട് ബുക്ക് നിർമ്മാണം ചോക്ക് നിർമ്മാണം കുട നിർമ്മാണം അലങ്കാര പൂക്കൾ നിർമ്മാണം  
ആഭരണ നിർമ്മാണംഎന്നിവയും  പരിശീലിപ്പിക്കുന്നുണ്ട്. രക്ഷിതാക്കൾക്കും പരിശീലനം നൽകുന്നുണ്ട്.
 പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പായസത്തോടെ സദ്യ നൽകി.  
പരിപാടി അവതരിപ്പിച്ച എല്ലാ കുട്ടികൾക്കും ട്രോഫികൾ നൽകി. സമാപന സമ്മേളനം 
വാർഡ് കൗൺസിലർ ശ്രീമതി ജയ മുത്തിപ്പിടിക ഉദ്ഘാടനം ചെയ്തു