പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട് & ഗൈഡ്സ്

സ്കൗട്ട് ഗൈഡ് കുട്ടികളുടെ സജീവതയിൽ സേവനപാതയിലൂടെയും സാന്ത്വന പ്രവർത്തനത്തിലൂടെയും സ്കൂളിലെ നാലായിരത്തോളം കുട്ടികൾക്ക് മാതൃകയായി പ്രവർത്തിക്കുന്ന യൂണിറ്റാണ് സ്‌കൂളിൽ  പ്രവർത്തിച്ചു വരുന്നത്. അഗതിമന്ദിരങ്ങളുടെ സന്ദർശനവും സഹായവും, വയോജന ദിനാചരണം, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള കൈതാങ് എന്നിവ യൂണിറ്റിനെ സാമൂഹവുമായി അടുപ്പിക്കുവാനായി. പ്രമുഖ വ്യക്തികളുമായുള്ള അഭിമുഖം ,ഹൈക്കുകൾ, പ്രകൃതി ക്യാമ്പുകൾ, സോപ്പ് ചോക്ക് നിർമ്മാണം, പoന യാത്രകൾ എന്നിവയിലൂടെ മികച്ച കാഡറ്റുകളെ സമൂഹത്തിന് സമ്മാനിക്കുവാൻ സാധിക്കുന്നു. 8, 9, 10 ക്ലാസുകളിലായി നാന്നൂറോളം കുട്ടികൾ പ്രവർത്തിക്കുന്നതിൽ വർഷം തോറും 90 മുതൽ 112 കുട്ടികൾ വരെ രാജ്യപുരസ്‌ക്കാർ അർഹത നേടി വരുന്നു. സബ് ജില്ലാ, ജില്ലാതല ക്യാമ്പുകളും റാലികൾക്കും ആഥിധേയത്തം വഹിച്ചതും ചരിത്രമൂർത്തമായി വന്നു. സ്കൗട്ട് ഗൈഡ് അധ്യാപകരുടെ നിസ്വാർത്ഥമായ മുഴുസമയ പിന്തുണയും സഹായവും അനുയോജിത ഇടപെടലും യൂണിറ്റുകളുടെ പ്രവർത്തനങ്ങളിൽ ഊർജ്വസ്വലതയോടെ ചേറൂർ ക്യാമ്പസ് പ്രവർത്തിച്ചു വരുന്നു.
ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് - ൽ നിന്നും 2017-'18 വർഷത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് രാജ്യപുരസ്കാർ നേടിയ കാഡറ്റുകൾ പ്രധാനാധ്യാപകൻ കെ.ജി. അനിൽ കുമാർ മാസ്റ്റർക്കൊപ്പം....












സ്കൗട്ട് അദ്ധ്യാപകർ:

  1. ഹിദായത്തുള്ള സി
  2. ഷബീറലി എം സി
  3. ജാഫർ ശരീഫ്


ഗൈഡ്സ് ടീച്ചേർസ്:

  1. മുസ്‌തകീമുന്നിസ കണ്ണേത്ത്
  2. ആബിദ എരണിയൻ
  3. പ്രഭിന കെ കെ
  4. സാജിദ പൂവിൽ


സ്കൂളിൽ മൂന്ന് സ്കൗട്ട്, ഗൈഡ് യൂണിറ്റുകൾ വീതം ഉണ്ട്.


സ്കൗട്ട് & ഗൈഡ് പ്രവർത്തനങ്ങളിൽ നിന്ന് ....