വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
21:17, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43068 (സംവാദം | സംഭാവനകൾ) ('== '''<big>പരിസ്‌ഥിതി ദിനം</big>''' == <big>ജൂൺ 5ലോകപരിസ്ഥിതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്‌ഥിതി ദിനം

ജൂൺ 5ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പി.ടി.എ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ 10 എ യിലെ കുട്ടികൾ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കുട്ടികൾ പരിസ്ഥിതി പ്രതിജ്ഞ ചെയ്തു.പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്കുന്നതോടൊപ്പം പരിസര ശുചിത്വം,വ്യക്തിശുചിത്വം എന്നിവ സംരക്ഷിക്കുന്നതിനെ സംബന്ധിച്ച് 10 എ യിലെ ലക്ഷ്മി സുരേഷ് അസംബ്ലിയിൽ സംസാരിച്ചു. തുടർന്ന് ജൂൺ 5 ന് ജന്മദിനം ആഘോഷിക്കുന്ന കുട്ടിയെക്കൊണ്ട് അധ്യാപകരുടെ സാന്നിധ്യത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. പോസ്റ്റർ രചന,റാലി,ക്വിസ്,വൃക്ഷത്തൈ വിതരണം എന്നിവ സംഘടിപ്പിക്കുന്നു. തുടർന്ന് ബി.എൻ.വി. ബി.എഡ്.കോളേജിലെ കുട്ടികൾ പരിസ്ഥിതിദിന പരിപാടികൾ അവതരിപ്പിച്ചു.