ജി.എച്ച്. എസ്. എസ്. കൊട്ടോടി/സൗഹൃദ ക്ലബ്ബ്

ഹയർസെക്കന്ററി വിഭാഗത്തിൽ വിദ്യാർത്ഥികളുടെ സമഗ്ര പുരോഗതിക്കു വേണ്ടിയുള്ള വിവിധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രവർത്തന നിരതരായ വിദ്യാർത്ഥികളുടെ പാഠ്യേതര വിഭാഗം

പ്രവർത്തനങ്ങൾ

കൗമാര ആരോഗ്യ വിദ്യാഭ്യാസ ക്ലാസ്സ്

സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹയർ സെക്കന്ററി വിഭാഗം വിദ്യാർത്ഥിനികൾക്കായി കൗമാര ആരോഗ്യ വിദ്യാഭ്യാസ ക്ലാസ്സ് സംഘടിപ്പിച്ചു.പ്രശസ്ത സ്ത്രീരോഗ ചികിത്സാ വിദഗ്ദ്ധയും ഗൈനക്കോളജിസ്ററുമായ ഡോ.ശശിരേഖ ക്ലാസ്സെടുത്തു


 

അമ്മ അറിയാൻ

2017 ഒക്ടോബർ 11 ന് ഉച്ചയ്ക്ക് ശേഷം 2 മണിക്ക് സ്കൂൾ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹയർസെക്കന്ററി വിഭാഗം പ്ലസ് വൺ ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ അമ്മമാർക്ക് അമ്മ അറിയാൻ എന്ന വിഷയത്തിൽ ഡോ.രൂപ സരസ്വതി (മെഡിക്കൽ ഓഫീസർ,ആയുർവേദം)ക്ലാസ്സെടുത്തു