Mampuzhakary FPM LPS
Mampuzhakary FPM LPS | |
---|---|
വിലാസം | |
ആലപ്പുഴ രാമങ്കരി പി .ഒ, , 689595 | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 9447977493 |
ഇമെയിൽ | fpmlpschool21@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46413 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സാലിമ്മ ജോസഫ് |
അവസാനം തിരുത്തിയത് | |
15-08-2018 | Kuttanadu1 |
.രാമങ്കരി ഗ്രാമപഞ്ചായത്ത് വെളിയനാട് സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഫാദർ ഫിലിപോസ് മെമ്മോറിയൽ എൽ പി സ്കൂൾ വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് .
ചരിത്രം
കേരം തിങ്ങി വളര്ന്നു നില്ക്കു ന്നകുട്ടനാടിന്റെ നെഞ്ച് പൊളിച്ച് പമ്പയാറും മണിമലയാറും അവയുടെ ശാഖോപശാഖകളും ഒഴുകിയൊഴുകി എക്കൽ അടിയിച്ച് വിളഭൂമിയാക്കി തീര്ത്തഒ കുട്ടനാട് .കരുമാടികുട്ടന്മാരും മറ്റ് അവര്ണ്ണചരും ചോര നീരാക്കി കുത്തി ഉയര്ത്തിടയ പാടശേഖരങ്ങളും കായൽ നിലങ്ങളും.കായൽ രാജാക്കന്മാരുടെ കളിയോടങ്ങളും സ്പീഡ് ലോഞ്ചുകളും സ്വപ്നത്തിൽ വിശ്രമിച്ചിരുന്ന ഒരു ദശാസന്ധി.കാടും പടലവും പിടിച്ച് കുറ്റിക്കാടുകളും കൊച്ചു കൊച്ചു മരങ്ങളും നാടിനെ ചങ്ങാടങ്ങളും മാത്രം ഉണ്ടായിരുന്ന ഒരു കാലം. ആലപ്പുഴ ജില്ലയിലെ കുട്ടനാടിന്റൊ ഹൃദയഭാഗത് പമ്പയാറിന്റെ തലോടലേറ്റ് മാമ്പുഴകരിബ്ലോക്കില്നിാന്നുംഅര കിലോമീറ്റർ ഉള്ളിലായി സ്ഥിതിചെയുന്ന സ്കൂളാണ എഫ്.പി.എം എൽ പി സ്കൂൾ മാമ്പുഴകരി. 1960–ൽ ചെമ്പുംതറ ഫിലിപ്പോസച്ചൻ തന്റൊ സ്വന്തം സ്ഥലത്ത് നിര്മ്മി ച്ച ഈ വിദ്യാലയം അന്നു മുതൽ ഇന്നോളം ആരംഭിച്ച അവസ്ഥയിൽ തന്നെയായിരുന്നു.എന്നാൽ ജനകീയ കൂട്ടായ്മയുടെ ഫലമായി സ്കൂളിലെ സാഹചര്യം കുറെയേറെ മെച്ചപ്പെടുത്തുവാൻ സഹായകമായി. എന്നിരുന്നാലും ഇനി ഒട്ടേറെ കാര്യങ്ങൾ പൂര്ത്തി യാക്കാൻ ഉണ്ട്.പുതിയ പ്രവര്ത്തനന സാധ്യതകളും ആലോചിക്കണം. തുടക്കത്തിൽ സ്കൂളിൽ മികച്ചനേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.എട്ട് ഡിവിഷനുകളിലായി മുന്നോറോളം കുട്ടികൾ പഠിച്ചിരുന്ന കാലം .എട്ട് അധ്യാപകരും.സ്പെഷ്യൽ അധ്യാപകരും ഉണ്ടായിരുന്ന കാലം .ഉപജില്ല ജില്ല കാലോല്സരവത്തിൽ മികച്ച പ്രകടനങൾ കാഴ്ച്ച വച്ച കാലം .എന്നാൽ ഇന്ൻ അതിന് മാറ്റം വന്നു .സ്കൂളിൽ കുട്ടികളുടെ എണ്ണത്തിൽ കുറവു വന്നു..ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂര്ത്തി യാക്കിയ കുട്ടികൾ ഇന്ൻ പല മേഖലയിലും പ്രശസ്ഥരായിട്ടുണ്ട്.സാഹിത്യകാരന്മാകർ,ഡോക്ടർ, അധ്യാപകർ,നേഴ്സ്,..രാക്ഷ്ട്രീയ മേഖല ...എന്നിങ്ങനെ എല്ലാ വിധ മേഖലകളിലും ശ്രദ്ധ നേടിയിട്ട്ട്ടുണ്ട്.2016-2017 മികവുല്സവത്തിൽ ഉപജില്ല,ജില്ല,സംസ്ഥാനം,എനീ തലങ്ങളിൽ എ ഗ്രേഡ് കരസതമാക്കാൻ കഴിഞ്ഞു.പച്ചക്കറി കൃഷിയിലൂടെ ഗണിത പഠനം സാധ്യമാക്കുന്നത് എങ്ങനെ എന്നായിരുന്നു അവതരണം.2017-2018 വർഷത്തിൽ കലോത്സവത്തിൽ ഉപജില്ലയിൽ സംഘനൃത്തം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ പന്ത്രണ്ട് സെൻട് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.രണ്ടു കെട്ടിടങ്ങളിലായി എട്ടു ക്ലാസ് മുറികളുണ്ട്. ഒരു കളിസ്ഥലവും വിദ്യാലയത്തിനു സ്വന്തമായുണ്ട് മനോഹരമായ പാർക്ക് ,മീൻ കുളം.ജൈവവൈവിധ്യ പച്ചക്കറി തോട്ടം.മെഡിസിനൽ തോട്ടം.മികച്ച ലൈബ്രറി,ശലഭോദ്യനം
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ ലൈബ്രറി
സ്കൂൾ ലൈബ്രറി വളരെ മനോഹരമായ രീതയിൽ എല്ലാ ക്ലാസ്സിനും ഉണ്ട് അതുകൂടാതെ പൊതുവായ ഒരു ലൈബ്രറിയും ഉണ്ട്.അതിൽ എണൂറോളം പുസ്തകംഉണ്ട്.കടംകഥ,ചരിത്രം.മലയാളം,ഗണിതം,സയൻസ്,അങ്ങനെ പലതരത്തിലുള്ള പുസ്തകങ്ങൾ ഉൾപെടുത്തിയിരിക്കുന്നു.കുട്ടികൾക്ക് വായന കൂടുതൽ പ്രയോജന മാക്കുന്നതിനു വളരെ സഹായകമാണ്.അതുപോലെതന്നെ വായന മത്സരവും ,വായനകുരിപ്പും നടത്തുന്നു.
മാനേജ്മെൻറ്
ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ മാമ്പുഴക്കരി ഇടവകയിൽ എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു..മാനേജർ(adv.റവ.ഫാ.ജോസഫ് കൊച്ചുചിറ)
മറ്റു പ്രവർത്തനങ്ങൾ
എല്ലാ മാസവും കുട്ടികൾക്ക് നിരന്തര മൂല്യനിർണയ പരീക്ഷ നടത്തുന്നു.പരീക്ഷയുടെ മാർക്ക് വിലയിരുത്തൽ ചെയ്യുന്നതിനു വേണ്ടി ക്ലാസ്സ് പി.ടി.എ നടത്തുന്നു.പി.ടി.യിൽ മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് കൊടുക്കുന്നു.അതു കൂടാതെ എങ്ങനെ കുട്ടികളെ പഠിപ്പിക്കണമെന്നും എന്തെല്ലാം മാറ്റങ്ങൾ ചെയ്യണമെന്നും പറഞ്ഞു കൊടുക്കുന്നു.കുട്ടികളെ എല്ലാ ദിവസവും പുസ്തകങ്ങൾ വായിപ്പിക്കണമെന്നും,എത്ര നേരംകുട്ടികളെ പഠിപ്പിക്കണമെന്നും,കുട്ടികളോട് നല്ല സ്നേഹപൂർവ്വം പെരുമാറണമെന്നുംഎന്നാൽ മാത്രമേഅവർക്ക് എന്ത് പ്രശ്നങ്ങൾ വന്നാലുംനമ്മളോട് പറയുക ഉള്ളൂ എന്നും പറഞ്ഞു കൊടുത്തു.
സ്കൂൾ പ്രവേശനോൽസവം
വളരെ മനോഹരമായ രീതയിൽ പ്രവേശനോൾസവം നടത്തപെട്ടു.ഈ പ്രാവശ്യം രണ്ടു പ്രധാന കാര്യങ്ങൾ നടന്നു.ഒന്ന് പൂർവ വിദ്യാർഥി ഡോ.സിജോ സെബാസ്റ്റ്യനെ ആദരിക്കൽ ചടങ്ങു നടന്നു.പുതുതായി എത്തിയ കുരുന്നുകൾക്ക് പടനോപകരണങൾ കൊടുക്കുകയും.മധുര പലഹാരങ്ങൾ വിതരണം ചെയുകയും ചെയിതു.വിശിഷ്ട എ വ്യക്തിയായ ഡോ.റവ.ഫാ.ജോബി മൂലയിൽ കുട്ടികൾക്ക് നല്ല മെസ്സേജ് കൊടുത്തു.
പരിസ്ഥിതി ദിനം
ജൂൺ അഞ്ച് പരിസ്ഥിതി ദിനമായി ആചരിച്ചു.അന്നേ ദിവസം അസ്സെംബ്ളിയിൽ പ്രധാന അദ്ധ്യാപിക കുട്ടികൾക്ക് പ്രകൃതിയെ സംരക്ഷിക്കെണ്ടതിൻറെ ആവശ്യകത യെ കുറിച്ച പറഞ്ഞു കൊടുത്തു.അതു കൂടാതെ ആർ.ടി.ഒ സ്കൂളിൽ എത്തി മരം നട്ടുകൊണ്ട് പരിസ്ഥിതിദിനം ഉദ്ഘാടനം ചെയ്തു.കൂടാതെ മാതാപിതാക്കളുടെ സഹായതാൽ വാങ്ങിയ പതിനാറോളം മരങ്ങൾ നട്ടു.എല്ലാകുട്ടികൾക്കും മരതൈകൽ കൊടുക്കുകയും ചെയ്തു.
==== വായന ദിനം ====
ജൂൺ പത്തൊൻപത് വായനദിനം വളരെ മനോഹരമായരീതിയിൽ നടന്നു.ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടി ആയിരുന്നു.ആദ്യത്തെ ദിവസം.വായനദിനത്തിൻറെ ഉദ്ഘാടനം ലോക്കൽ മാനേജർ ഫാ.ജോസഫ് കൊച്ചു ചിറ അച്ചൻ നടത്തി.വായനയാണ് അവശ്യം കൂടുതൽ വായിക്കുക അതാണ് ചെയ്യേണ്ടത് അതിനാൽ വയിക്കുനത്തിൽ കൂടുതൽശ്രദ്ധിക്കണം വയിക്കുനത് മാത്രം പോരാ അതിൽ നിന്നും കിട്ടുന്ന അറിവുകൾ എഴുതി വയുക്കുകയും ചെയ്യണം. എന്നൊക്കെ പറഞ്ഞു...രണ്ടാം ദിവസം കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി,പുസ്തക വായന ,വായന മത്സരം അമ്മ വായന,പുസ്തകം പരിചയപെടുതൽ,പൂർവ വിദ്യാർതി യുവ കവി വിപിൻ മണിയൻ സ്വന്തമായി എഴുതി പ്രകാശനം ചെയ്ത പുസ്തകം പരിചയപെടുത്തി കൊടുത്തു,.മാമ്പുഴക്കരി യിൽ ഉള്ള ലൈബ്രറി യിൽ കുട്ടികളെ കൊണ്ടുപോകുകയും പുസ്തകം പരിചയപെടുത്തി കൊടുക്കുകയും ചെയ്തു.കൂടാതെ മുപ്പതോളം പുസ്തകങ്ങൾ കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു.അതു വായിച്ചശേഷം കുറിപ്പ് എഴുതികൊണ്ടു വരുവാൻ ആവശ്യപെടുകയും ചെയ്തു.ഏറ്റവും നല്ല കുറിപ്പിന് സമ്മാനം നൽകുകയും ചെയ്തു.
ജൂൺ 21 യോഗ ദിനം
യോഗ ദിനതോട് അനുബന്ദിച് കുട്ടികൾക്ക് യോഗ യുടെ പ്രധാന്യതെകുറിച്ച് പറഞ്ഞു കൊടുത്തു അതു കൂടാതെ കുട്ടികളെ വീഡിഒ കാണിച്ചു കൊടുത്തു അതുപോലെ തന്നെ യോഗ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്തു.
ശാസ്ത്രക്ലബ്ൻറെ സഹായത്തോടെ പരിസര നിരീക്ഷണങ്ങളും തരംതിരിക്കലും പ്രൊജക്റ്റ് പക്ഷിനിരീക്ഷണം,തെരുവ്നാടകം എന്നിവ സംഘടിപ്പിക്കുന്നു.കുട്ടികളുടെസഹായത്തോടെ കൃഷി സ്കൂളിൽ ച്ചെയ്യുന്നു. അതിൻറെ ഭാഗമായി കുട്ടികൾക്ക് ക്രിഷിയുടെ വിവിധ ഘട്ടങ്ങൾ മനസിലാക്കാൻ സഹായകമാകുന്നു.
എല്ലാകുട്ടികൾക്കും കമ്പ്യൂട്ടർ പഠനം സാധ്യമാക്കുന്നു.എല്ലാവിഷയത്തോടനുബന്ദിച്ചുള്ള വീഡിഒ കാണിക്കുന്നു.ഓഡിയോ കേൾപ്പിക്കുന്നു.മലയാളം എല്ലവരെയും പഠിപ്പിക്കുന്നു.ദിനാച്ചരങ്ങളുമായി ബന്ധമുള്ള എല്ലാ പരിപാടികളും കുട്ടികളെ കാണിക്കുന്നു. '
വിധ്യരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി എല്ലാ വെള്ളിയാഴ്ചയും കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കൂന്നതിനുവേണ്ടി ഓരോ മത്സരങ്ങളും നടത്തുന്നു.കടംകഥ,കഥ,പാട്ട്പ്രസംഗം,ഡാൻസ്,മോണോആക്ട് നാടൻപാട്ട് എന്നിവ നടത്തുന്നു.കൂടാതെ കുട്ടികൾക്ക് അതിനുവേണ്ടപരിശീലനം നൽകി പോരുന്നു.പല സ്കൂളുകളിലും മത്സരത്തിൽനു കൊണ്ടുപോകുന്നു.വിജയം കൈവരിക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനു നല്ലഒരു അവസരം ആണ്.കുട്ടികളുടെ സഭാകമ്പം മാറുന്നതിനുള്ള അവസരം കൂടിയാണ്.
ഗണിതക്ലബ്‌ൻറെ ഭാഗമായി അരവിന്ദഗുപ്തസ്ഥാനവില സ്ട്രിപ് ഉപയോഗിച്ച് സ്ഥാനവില ,പിരിച്ചെഴുതുക,സംഘ്യവ്യാഖ്യാനം,പത്തുകളും ഒന്നുകളും ചേർന്നുള്ള സംഘ്യവ്യഘ്യനം,അളവുതൂക്കങ്ങൾ,സംഘ്യാകാർഡ് നിർമ്മാണം സ്ഥാനവിലപോക്കറ്റ് എന്നിവ പഠിപ്പിക്കുന്നു,,
സാമൂഖ്യശാസ്ത്ര ക്വിസ് നടത്തുന്നു.പ്രസംഗം,ടാബ്ലോ,പ്രച്ചന്നവേഷം,റാലി,ദിനാചരണങ്ങലോഡ് അനുബന്ധിഛ് ക്വിസ്,പടനോപകരണനിർമ്മാണം,പ്ലകാർഡ്,പോസ്റ്റർ,എന്നിവ നടത്തുന്നു.
. S. P. C
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ഗീത മാത്യു
- സി പി ത്രേസിയാമ്മ
- എൻ ജെ ത്രേസിയാമ്മ
- സിസ്റ്റർ എൽ സി റോസ്
നേട്ടങ്ങൾ
കലോത്സവ മേളയിൽ കഴിഞ്ഞ കാലങ്ങളിൽ പുരസ്കാരങ്ങൾക്ക് അർഹമായിയിട്ടുണ്ട്. കോർപ്പറേറ്റ് കായിക മേളയിൽ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. എൽ എസ് എസ് പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് മികച്ച വിജയം ലഭിച്ചിട്ടുണ്ട് .കഴിഞ്ഞ വർഷം കലാകായിക മേളയിൽ ഉന്നതമായ വിജയം.സംഘ നൃത്തം സബ് ജില്ല ഒന്നാംസ്ഥാനം..സബ്ജില്ലയിൽ നാലാം സ്ഥാനം..ശാസ്ത്രമേളയിൽ പത്ത് പരിപാടികളിൽ അഞ്ചെണ്ണം ഒന്നാം സ്ഥാനം എ ഗ്രേഡ് അഞ്ച് സെക്കന്റ് സമ്മാനം....മികവു മേളയിൽ സംസ്ഥാന തലത്തിൽ വരെ പങ്കെടുത്തു twinning school ayi select ചെയ്തു. കഴിഞ്ഞ വർഷം തിരഞ്ഞെടുക്കപെട്ടു..എൽ.എസ്.എസ് പരീക്ഷയിൽ കഴിഞ്ഞ വർഷം കേസിയ ബേബി സമ്മാനം നേടി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ...ഡോ.സിജോ സെബാസ്റ്റ്യൻ(പ്ലാസ്മ ഫിസിക്സ്)
- ....വിപിൻ മണിയൻ (യുവ കവി)
ഡോ.ഫിലിപ്പ് (ഓർത്തോ സർജെൻ)
- ....മനോജ് വർഗീസ്(കോളേജ് അട്യാപകൻ)
- .....പീറ്റർ(ബാങ്ക് മാനേജർ)
ടോണി സെബാസ്റ്റ്യൻ(ഗ.ജോലി)
വഴികാട്ടി
{{#multimaps: 9.425593,76.473719| width=800px | zoom=16 }} ചങ്ങനാശ്ശേരി -ആലപ്പുഴ റോഡിൽ മാമ്പുഴക്കരി ആർ.ടി.ആഫീസ് ബ്ലോക്ക് ജംഗ്ഷനിലിൽ നിന്ന് വടക്കുവശതേക്കുള്ള വഴിയിലൂടെ ചെന്ന് മൂന്നും kooകൂടിയ ജംഗ്ഷനിൽ ക്നാനായ കുരിശടിയിൽ ഇടതേക്ക് പോകുക.