ഗവ. വി എച്ച് എസ് എസ് കൈതാരം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്

എസ്.പി.സിി
2013-2014 അദ്ധ്യനവർഷത്തിലാണ് ഈസ്കൂളിൽ എസ്.പി.സി. പദ്ധതി ആരംഭിച്ചത്.44 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈപദ്ധതിയിലൂടെ 200-ലധികം വിദ്യാർത്ഥികൾ പരിശീലനം പൂർത്തിയാക്കികഴിഞ്ഞു. ഒത്തിരി അഭിമാനിക്കാ വുന്നമുഹൂർത്തങ്ങൾ ഈപദ്ധതിക്ക് സ്വന്തമായിട്ടുണ്ട്. 2018എറണാകുളം റൂറൽഏറ്റവും മികച്ച പ്ലാറ്റൂൺ ആയി ഞങ്ങളുടെ സ്കൂൾവിദ്യാർത്ഥികൾ തെരഞ്ഞെടുത്തു.സാബു.ബഹു.സി.ഐ ശ്രീ.അനിൽകുമാർ .ബഹു.എസ്.ഐ സാബു വിദ്യാർ ത്ഥികളുടെ എല്ലാപ്രവർത്തനങ്ങൾക്കും ചുക്കാൻപിടിക്കുന്നു.സ്കൂളിൽ അച്ചടക്കവും ചിട്ടയും വരുത്താൻ എസ്.പി.സി പദ്ധതി ഏറെ സഹായിക്കുന്നുണ്ട്.സ്കൂളിനും സ്കൂൾപരിസരത്തിനും ഒരുസംരക്ഷണം തന്നെയാണ് എസ്.പി.സി -യി ലെ ഓരോ കേഡറ്റും.വിവിധ ഇൻഡോർ ഔട്ട്ഡോർ ക്ലാസ്സുകളിലൂടെ കുട്ടികളിൽ നല്ലനേതൃത്വപാടവം വളർത്തിയെടുക്കാനും ഈപദ്ധതിയ്ക്ക് സാധിക്കുന്നുണ്ട്. ഒരുപൗരൻ എന്നനിലയിൽ രാജ്യത്തോട് സ്നേഹമുള്ളവരായാണ് ഓരോ കേഡറ്റും ഈപദ്ധതിയിലൂടെ പരിശീലനം പൂർത്തിയാക്കിപുറത്തിറങ്ങുന്നത്.ഒരുനല്ലനാളയെ സ്വപ്നം കണ്ടുകൊണ്ട് കേരളഗവൺമെന്റും ആഭ്യന്തരവകുപ്പും ചേർന്ന് നടപ്പിൽവരുത്തിയ എസ്.പി.സിപദ്ധതി കുട്ടികൾക്ക് ഏറെ പ്രയോ ജനം ചെയ്യും എന്നകാര്യത്തിൽ സംശയമില്ല.സ്കൂളിലെ എസ്.പി.സി പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് സി.പി.ഒ ആയ tejo.p.joy ,എ.സി.പി.ഒ soniya ചേർന്നാണ്.