ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-അലനല്ലൂർ/HS
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
വാർഷിക അവലോകനം 2017-18പാലക്കാട് ജില്ലയിലെ .....................ജി.വി.എച്ച്.എസ്.എസ് .............കഴിഞ്ഞ അമ്പതിലേറെ വർഷമായി വിദ്യാഭ്യാസരംഗത്ത് നിരന്തരം പുരോഗതിയുടെ പാതയിലാണ്. 2017- 2018 അദ്ധ്യായന വർഷം ജൂൺ ഒന്ന് വ്യാഴാഴ്ച അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ പ്രവേശനോത്സവഗാനം നവാഗതർക്കുള്ള സ്വാഗതം എന്നിവയോടെ ആരംഭിച്ചു. പ്രത്യേക മോഡ്യൂൾ പ്രകാരം ആദ്യ ദിനപ്രവർത്തനങ്ങൾ നടത്തി. ഒരുമണിയോടെ സ്കൂൾ വിട്ടു. ഉച്ചയ്ക്ക്ശേഷം സ്റ്റാഫ് മീറ്റിംങ്ങ് കൂടി ചുമതല വിഭജനം നടത്തി. അടുത്ത ദിവസം മുതൽ അക്കാഡമിക്ക് പ്രവർത്തനങ്ങൾ എസ്. ആർ.ജി യുടെ നേതൃത്വത്തിൽ നടന്നു. 'മെയ് മാസത്തിൽ തന്നെ ഈ വർഷത്തെ അഡ്മിഷൻ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. ആറാം പ്രവർത്തി ദിനക്കണക്കനുസരിച്ച് 5,6 ക്ലാസ്സുകളിലെ ഒരു ഡിവിഷൻ വീതം കൂടി. 5-ാം ക്ലാസ്സിൽ 198 ഉം 8-ാം ക്ലാസ്സിൽ 512 കുട്ടികളും , മുൻ വർഷത്തേക്കാൾ ................... കുട്ടികളുടെ വർദ്ധനവ് ഈ വർഷം ഉണ്ടായി.' ജൂൺ രണ്ടാം വാരം തന്നെ പഠന പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി കോച്ചിംങ്ങ് , യുപി വിഭാഗം - തിളക്കം , എട്ടാം തരത്തിൽ - ശ്രദ്ധ , ഒൻപതാം ക്ലാസ്സിലെ -നവപ്രഭ , പത്താം ക്ലാസ്സിലെ പഠന പിന്നോക്കം നിൽക്കുന്ന 110 കുട്ടികളെ ആദ്യമേ തന്നെ കണ്ടെത്തി TAG ( Teacher Adopted Group ) ഇംഗ്ലീഷ് മീഡിയം ഉൾപ്പടെ പഠന മുന്നോക്കം നിൽക്കുന്ന 58 കുട്ടികൾക്ക് A+ coaching രാവിലെ 8:30 മുതൽ 10 മണിവരേയും തീരെ അക്ഷരം അറിയാത്തവർക്കായി മലയാളം അദ്ധ്യാപകരുടെ നേതൃത്വത്തിൽ വൈകുന്നേരങ്ങളിൽ റിഫ്രഷ്മെന്റോടുകൂടി കോച്ചിംങ്ങ്, വിദ്ഗദ്ധരുടെ സഹായത്തോടെ ശനിയാഴ്ചകളിലെ ഏകദിന ക്യാമ്പുകൾ എന്നീ നിരന്തര പരിശീലനങ്ങളിലൂടെ , ഫെബ്രുവരി മാസത്തിൽ നടന്ന ദശദിന രാത്രികാല സഹവാസ ക്യാമ്പ് ഏത് കുട്ടി ഏത് വിഷയത്തിൽ പിന്നാക്കം നിൽക്കുന്നു, ആ വിഷയങ്ങൾക്ക് പ്രത്യേക പരിശീലനം എന്നിവ എസ് എസ് എൽ സി പരീക്ഷ ദിവസങ്ങളിൽ നടത്തി . വി എച്ച് എസ് ഇ , പ്ലസ് ടൂ വിഭാഗങ്ങളിൽ പിന്നോക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലന ക്ലാസ്സുകൾ നടന്നു. എച്ച് എസ് വിഭാഗത്തിന്റെ നാലു ദിവസം / 20 മണിക്കൂർ പരിശീലനത്തിലൂടെ എല്ലാ കുട്ടികളെയും എഴുത്തിലും വായനയിലും നൽകിയ പരിശീലനം , യു പി വിഭാഗത്തിന്റെ പരിശീലനം രണ്ടു ഘട്ടങ്ങളിലായി പൂർത്തിയായി. നവംബർ 14ന് പൂർണ്ണ സാക്ഷരതാ പ്രഖ്യാപിച്ചു. അക്കാദമിക മാസ്റ്റർ പ്ലാൻപൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളിൽ അവരുടേതായ അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കാനുള്ള സർക്കാർ തീരുമാനത്തെ വട്ടേനാട് സ്കൂൾ സമയ ബന്ധിതമായി തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ ഹെഡ്‌മാസ്റ്റർ ഓരോ കുട്ടിയെയും ഓരോ യൂണിറ്റായി കണ്ട് അവനു നേടാവുന്ന അക്കാദമിക മികവിനോടൊപ്പം തൊഴിൽ പരമായ കഴിവും നേടാൻ സാധിക്കുന്നതരത്തിലാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. അഞ്ചു വർഷം കഴിഞ്ഞു പുറത്തിറങ്ങുന്ന ഏതൊരു കുട്ടിക്കും മലയാളം, ഇംഗ്ലിഷ്, ഹിന്ദി, എന്നീ ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിവ് നേടിയിരിക്കും. പിന്നാക്കക്കാരെ മുന്നാക്കം ആക്കാനും , പ്രതിഭാ പോഷണത്തിനായുമുള്ള പദ്ധതികൾ ഈ മാസ്റ്റർ പ്ലാന്നിലുണ്ട് . ഓരോരോ പ്രൊജക്ടുകളായിട്ടാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. തുടർന്ന് സബ്‌ജക്ട് കൗൺസിൽ അവരവരുടെ പ്രൊജക്ടുകൾ നടപ്പിലാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ മാർച്ച്, ഏപ്രിൽ, മെയ് മാസ്സങ്ങളിലായി ഏറ്റെടുത്ത് നടത്തി വരുന്നു. പ്രത്യേകം എടുത്ത് പറയാനുള്ളത് - നമ്മുടെ മാസ്റ്റർ പ്ലാനാണ് അവധിക്കാല അധ്യാപക പരിശീലനങ്ങളിൽ വിവിധ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ മാതൃകയായി കാണിച്ചുകൊടുത്തിരിക്കുന്നത് . മികവുൽസവംസംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം നമ്മുടെ സ്കൂളിന്റെ മികവുൽസവം എൽ. പി സ്കൂളുമായി ചേർന്ന് കൂറ്റനാട് ന്യൂബസ്സാറിൽ ഏപ്രിൽ 5-ാം തിയതി വളരെ മികച്ച രീതിയിൽ പൊതുജന സമക്ഷം നടന്നു. ശ്രീ. വേണു പുഞ്ചപ്പാടം ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കുട്ടികൾ വളരെ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്.
ടെക‍്നിക്കൽ വികസനം: കുട്ടികളെ സംബന്ധിച്ച പ്രാഥമിക വിവരം - ഹാജർ എന്നിവ രക്ഷിതാക്കളെ അറിയിക്കുന്നതിലേക്കായി സ്‌കൂൾ ബീപ്പ് സംവിധാനം ഏർപ്പെടുത്തി. രക്ഷിതാക്കളുടെ സഹായത്തോടെ എല്ലാ ക്ലാസ്സ് മുറികളിലും കമ്മ്യൂണിക്കേഷൻ സിസ്റ്റം സ്ഥാപിച്ചു. ഊർജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനായി അദ്ധ്യാപകർ ഒരു മാസത്തെ ശമ്പളത്തിന്റെ 20% നൽകി സോളാർ പാനൽ സ്ഥാപിച്ചു. ഇത് ഇലക്‌ട്രിസിറ്റി ബോർഡിന്റെ അനുമതിക്കായി കാത്തിരിക്കുന്നു. |