സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
12:05, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Devika (സംവാദം | സംഭാവനകൾ) ('നാടോടി വിജ്ഞാനീയം ചില പരമ്പരാഗത ചരിത്രങ്ങളെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാടോടി വിജ്ഞാനീയം ചില പരമ്പരാഗത ചരിത്രങ്ങളെ മാറ്റിയെഴുതുന്ന പഴമയുടെ സൗന്ദര്യം പേറുന്ന പുതിയ മേഖലയാണ്. ഇവിടെ ശാസ്ത്രീയമാ ചില കണ്ടെത്തലുകൾക്കോ തെളിവുകൾക്കോ അല്ല പ്രാധാന്യം, സാധാരണ ജനങ്ങളുടെ അറിവുകൾക്കും അവരുടെ വിശ്വാസങ്ങൾക്കുമാണ്. അവർക്കിടയിൽ പ്രചരിച്ചു വരുന്ന ചില ഐതിഹ്യങ്ങൾക്കാണ്. ഇങ്ങനെ സാധരണക്കാർക്കിടയിലെ ചില എറണാകുളം കാഴ്ചകളിലേയ്ക്കുള്ള ഒരെത്തി നോട്ടമാണ് ഈ പ്രോജക്ട്.

ഇറെയ്നാർ കുലവും ഋഷി നാഗകുളവും.

കുളുമുനിയുടെ ശാപത്തിന്റെ ഫലമായി തന്റെ ശിഷ്യനായ ദേവാലന്റെ തലപത്തി വളർന്ന് സർപ്പ മനുഷ്യനായി മാറി. പിന്നീട് അയാളെ നാഗർഷി എന്ന് ആളുകൾ വിളിച്ചു. ഇതിൽ മനസ് വിഷമിച്ച നാഗർഷി ശിവനെ തപസു ചെയ്ത്, ശാപമോക്ഷം നേടി.. ആ സ്ഥലം പിന്നീട് ഋഷി നാഗകുളം എന്നറിയപ്പെട്ടു. ഇതാണ് പിന്നീട് എറണാകുളമായി മാറിയത്. മറ്റൊരു വിശ്വാസം ശിവന്റെ സ്ഥലം എന്ന് അർഥം വരുന്ന ഇറെയ്നാർ കുലംഎന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ഥലമാണ് പിന്നീട് എറണാകുളമായി മാറിയതെന്നാണ്.എന്നാൽ തിരുമല ദേവസ്വം ക്ഷേത്രത്തിൽ നിന്നും ലഭിച്ച ചില ലോഹപാത്രങ്ങളിലും ദീപസ്തംഭലിഖിതങ്ങളിലും പഞ്ചബ്ജ പുരം എന്നും ഈ സ്ഥലത്തെ സൂചിപ്പിക്കുന്നു. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച നാടോടി ഗാനങ്ങളിൽ നിന്നും അനരുടെ ജീവിത രീതികളും വിശ്വാസങ്ങളും കൂടുതലായി മനസിലാക്കാം.