എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ/Details

11:20, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lf24049 (സംവാദം | സംഭാവനകൾ) ('== ഭൗതികസൗകര്യങ്ങൾ == ചാവക്കാട് മുൻസിപ്പാലിററി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഭൗതികസൗകര്യങ്ങൾ

ചാവക്കാട് മുൻസിപ്പാലിററിയിൽ ഏറെ ഗതാഗതസൌകര്യ മുള്ള കുന്നംകുളം-ചാവക്കാട് റോഡിനോട് ചേർന്ന് ഏവരുടെയും സവിശേഷശ്രദ്ധയെ ആകർഷിക്കുമാറ് ഗുരുവായൂരിന്റെ പ്രാന്തപ്രദേശത്ത് ഏററവും മികവോടെ ഉയർന്നു നില്ക്കുന്ന മനോഹരമായ വിദ്യാലയമാണ് എൽ.എഫ്.സി.ജി.എച്ച്.എസ്.എസ്.മമ്മിയൂർ. സയൻസ്,കോമേഴ്സ്(2 batches),കംപ്യൂട്ട ർസയൻസ്, എന്നീ വിഷയങ്ങളാണ് ഇവിടത്തെ ഹയർ സെക്കണ്ടറി വിഭാഗത്തിലുള്ളത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ വിദ്യാർത് ഥികളുടെ പഠനസൌകര്യ ത്തിനായി വിവിധ ലാബറട്ടറികളും ക്ലാസ്സുമുറികളും അടങ്ങുന്ന ഒരു വലിയ കെട്ടിടം ഉണ്ട്.A,B,C,D ബ്ളോക്കുകളിലായി വ്യാപിച്ചു കിടക്കുന്ന ഹൈസ്ക്കൂൾ കെട്ടിടത്തിൽ 30 ക്ലാസ്സുകളും,സംഗീതക്ലാസ്സ്,സംസ്കൃതക്ലാസ്സ്,സയൻസ് ലാബോറട്ടറി,ബ്രോഡ്ബാൻഡ് കണക്ഷനോടുകൂടിയ കംപ്യൂട്ട ർ ലാബ്,,ലൈബ്രറി, ഓഫീസ് മുറി,സ്ററാഫ് മുറി എന്നിവയും ഉണ്ട്. ഇവിടത്തെ P.T.A,M.P.T.A തുടങ്ങിയവ വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യ മാക്കി കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു.കുടിവെളളസൌകര്യങ്ങളും സാമാന്യം ഭേദപ്പെട്ട പാചകശാലയും ആരോഗ്യ കരമായ പ്രാഥമികസൌകര്യങ്ങളും സ്കൂൾ അധികൃതർ ഇവിടെ ഒരുക്കിയിരിക്കുന്നു.കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കാൻ പര്യാപ്തമായ കളിസഥലവും ഇവിടെയുണ്ട്.