എ.എൽ.പി.എസ്. വടക്കുമുറി/സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്വാതന്ത്ര്യ ദിനം

ഇന്ത്യയുടെ 72-ാം സ്വാതന്ത്ര്യ ദിനാഘോഷം വളരെ വിപുലമായ രീതിയിൽ തന്നെ ആഘോഷിക്കുവാൻ സ്കൂൾ SRG കൂടി തീരുമാനിച്ചിരുന്നു.LSS ജേതാക്കളെ അനുമോദിക്കലും വിവിധ ക്വിസ് പ്രോഗ്രാമുകളിലെ വിജയികൾക്കുള്ള സമ്മാനവിതരണവും നടത്താൻ തീരുമാനിച്ചിരുന്നു. പ്രളയക്കെടുതി മൂലം വിപുലമായ ആഘോഷ പരിപാടികൾ ചുരുക്കണമെന്നായിരുന്നു സർക്കാറിന്റെ നിർദ്ദേശം ആയതിനാൽ സ്വാതന്ത്ര്യദിനാഘോഷം വളരെ ലളിതമായ രീതിയിൽ ദേശീയ പതാക ഉയർത്തുകയാണ് ചെയ്തത്.എന്നാൽ ക്ലാസ് തലത്തിൽ പതിപ്പ് നിർമാണം, സ്വാതന്ത്ര്യ ദിന ക്വിസ് എന്നിവ നേരത്തേ നടത്തിയിരുന്നു.

അധ്യാപക ദിനം

സെപ്തംബർ അഞ്ച് അധ്യാപക ദിനത്തോടനുബന്ധിച്ച് എസ്.രാധാകൃഷ്ണൻ അനുസ്മരണം ,കുട്ടി അധ്യാപകരുടെ ക്ലാസ്സുകൾ,അധ്യാപകരെ ആദരിക്കൽ എന്നിവ നടന്നു.

ഗാന്ധി ജയന്തി

ഒക്ടോബർ രണ്ട്‌ ഗാന്ധി ജയന്തിദിനത്തിൽ ഗാന്ധി ക്വിസ് ,'ഗാന്ധിക്കൊപ്പം' എന്ന പേരിൽ ഗാന്ധി പതിപ്പ് നിർമ്മാണം എന്നിവ നടത്തി.