ജി.എച്ച്. എസ്. എസ്. കൊട്ടോടി/History
കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ കള്ളാർ ഗ്രാമ പഞ്ചായത്തിലെ ഏക ഗവ.ഹയർസെക്കന്ററി സ്കൂളാണ് കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂൾ.1955 ജൂൺ 6 ന് ഏകാംഗ വിദ്യാലയമായി ആരംഭം കുറിച്ചു.1961 ൽ എൽ.പി.വിഭാഗം ആരംഭിച്ചു.1980-81 ൽ ഹൈസ്കൂൾ വിഭാഗവും.1983 ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷയെഴുതി.2007 ൽ ഹയർ സെക്കന്ററി വിഭാഗവും ആരംഭിച്ചു.കള്ളാർ ഗ്രാമ പഞ്ചായത്തിലാണെങ്കിലും കുറ്റിക്കോൽ,കോടോംബേളൂർ,പനത്തടി എന്നീ ഗ്രാമ പഞ്ചായത്തുകളിൽ നിന്നുമുള്ള കുട്ടികളും ഇവിടെ പഠിക്കാനെത്തുന്നു.വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പട്ടികവർഗ്ഗ,പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ടവരാണ്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണിവിടെ പഠിക്കുന്നവർ.
1955 ജൂൺ 6 ന്ഏകാംഗ വിദ്യാലയമായി കൊട്ടോടി സ്കൂൾ പ്രവർത്തനമാരംഭിച്ചു. 1961 ൽ എൽ.പി.സ്കൂളായി പ്രവർത്തനമാരംഭിച്ചു. 1980-81 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1983 ൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷയെഴുതി 2007 ൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.