ജി.എച്ച്. എസ്. എസ്. കൊട്ടോടി/History

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ കള്ളാർ ഗ്രാമ പഞ്ചായത്തിലെ ഏക ഗവ.ഹയർസെക്കന്ററി സ്കൂളാണ് കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂൾ.കൊട്ടോടി പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസാവശ്യം നിറവേറ്റുന്നതിനായി ആരംഭിച്ച എഴുത്തു പള്ളിക്കൂടമാണ് പിന്നീട് കൊട്ടോടി സ്കൂളായി ഉയർന്നത്.മഞ്ഞങ്ങാനം കുഞ്ഞമ്പുനായർ സൗജന്യമായി നൽകിയ സ്ഥലത്താണ് സ്കൂൾ ആരംഭിച്ചത്.1955 ജൂൺ 6 ന് ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭം കുറിച്ചു.1961 ൽ എൽ.പി.വിഭാഗം ആരംഭിച്ചു.അക്കാലത്തെ പി.ടി.എ ഭാരവാഹികളുടേയും നാട്ടുകാരുടേയും ശ്രമഫലമായി ഹൈസ്കൂൾ ആരംഭിക്കുന്നതിനുള്ള സ്ഥലം വാങ്ങിച്ചു.1980-81 ൽ ഹൈസ്കൂൾ വിഭാഗവും.1983 ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷയെഴുതി.2007 ൽ ഹയർ സെക്കന്ററി വിഭാഗവും ആരംഭിച്ചു.കള്ളാർ ഗ്രാമ പഞ്ചായത്തിലാണെങ്കിലും കുറ്റിക്കോൽ,കോടോംബേളൂർ,പനത്തടി എന്നീ ഗ്രാമ പഞ്ചായത്തുകളിൽ നിന്നുമുള്ള കുട്ടികളും ഇവിടെ പഠിക്കാനെത്തുന്നു.വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പട്ടികവർഗ്ഗ,പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ടവരാണ്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണിവിടെ പഠിക്കുന്നവർ.

  • 1955 ജൂൺ 6 ന്ഏകാംഗ വിദ്യാലയമായി കൊട്ടോടി സ്കൂൾ പ്രവർത്തനമാരംഭിച്ചു.
  • 1961 ൽ എൽ.പി.സ്കൂളായി പ്രവർത്തനമാരംഭിച്ചു.
  • 1980-81 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
  • 1983 ൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷയെഴുതി
  • 2007 ൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.