ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/പ്രവേശനോത്സവം - 2018

Schoolwiki സംരംഭത്തിൽ നിന്ന്
20:14, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GVHSSVALATHUNGAL (സംവാദം | സംഭാവനകൾ) ('==പ്രവേശനോത്സവം - 2018== വാളത്തുംഗൽ ഗവ.വി.എച്ച്.എസ്....' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം - 2018

വാളത്തുംഗൽ ഗവ.വി.എച്ച്.എസ്.എസിലെ പ്രവേശനോത്സവം വളരെ ഗംഭീരമായി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തുകയുണ്ടായി. 9, 10 ക്ലാസിലെ കുട്ടികൾ പുതിയ കുട്ടികളെ ബലൂൺ നൽകി സ്വീകരിച്ചു.അതിന് ശേഷം ലൈബ്രറി ഹാളിൽ വെച്ച് പ്രവേശനോത്സവയോഗം രക്ഷകർത്താക്കളുടെ സാന്നിദ്ധ്യത്തിൽ നടന്നു.കൊല്ലം കോർപ്പറേഷൻ നഗര വികസന സ്റ്റാൻറ്റിംങ് കമ്മിറ്റി ചെയർമാൻ ശ്രീ. പ്രിയദർശനൻ ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡന്റ് ശ്രീ.ശശിധരൻ പിള്ള അധ്യക്ഷത വഹിച്ചു.വിദ്യാലയത്തിന്റെ മികവുകളെ കുറിച്ചും അടുത്ത വർഷം തുടർന്ന് കൊണ്ട് പോകാൻ ഉദ്ദേശിക്കുന്ന ചില അക്കാദമിക പരിപാടികളെ കുറിച്ചും സ്വാഗത പ്രസംഗത്തിൽ ഹെഡ്മിസ്ട്രസ് സൂചിപ്പിച്ചു. മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി ജയശ്രീ ,മുൻഹെഡ്മാസ്റ്റർ ശ്രീ.പ്രസാദ്, മുൻ പി.ടി.എ പ്രസിഡന്റ് ശ്രീ.മണിലാൽ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. 10-ാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുകയും ക്യാഷ് അവാർഡ് നൽകുകയും ചെയ്തു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ബോധവൽക്കരണ ക്ലാസ് ശ്രീമതി. ആനിസ് ടീച്ചർ നടത്തുകയുണ്ടായി. കുട്ടികൾക്ക് ബുക്ക് വിതരണവും അതിന് ശേഷം പായസ വിതരണവും ഉച്ചഭക്ഷണവും നൽകി