എം.എ.ഐ.എച്ച്.എസ് മുരിക്കടി/വിദ്യാരംഗം കലാസാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
16:49, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vasumurukkady (സംവാദം | സംഭാവനകൾ) ('=== വിദ്യാരംഗം‌ === '''''കുട്ടികളുടെ കലാപരമായ കഴിവു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം‌

കുട്ടികളുടെ കലാപരമായ കഴിവുകളും സർഗ്ഗശേഷികളും വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം മലയാളവിഭാഗത്തിന്റെ നേതൃത്തത്തിൽ നടന്നു വരുന്നു.ഇതിന്റെ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നത് കൺവീനറായ ശ്രീമതി. സി. കെ.ജയശ്രീ(എച്ച്.എസ്.എ) ആണ്. കുട്ടികളുടെ സർഗ്ഗാത്മക സൃഷ്ടികളിൽ തെരഞ്ഞെടുത്തവ ഇവിടെ അവതരിപ്പിക്കുന്നു.
സന്ധ്യ പൂക്കുന്നു-------കവിത
........................രചന : അശ്വതി. പി. എസ് ​​X B

പക്ഷികൾ കൂടണയും നേരം
സന്ധ്യ സിന്ദൂരം ചാർത്തിടും നേരം
കടലും കായലും സംഗമിക്കും
ദിക്കിൽ സന്ധ്യയുടെ തിളക്കം

ചന്ദനമരങ്ങളിൽ പുൽകി സുഗന്ധം
പരത്തുവാൻ കാറ്റെത്തെവെ
മേഘങ്ങൾ തൂവൽ കണക്കെ
പാഞ്ഞങ്ങൊഴുകവെ

ഇരുട്ടിനെ അകറ്റുവാൻ
മിന്നാനിനുങ്ങും ത്വരയാർന്നിരിക്കെ
പുഴകൾ സന്ധ്യാകീർത്തനങ്ങൾ-
പ്പാടി സംഗമിച്ചൊഴുകവെ
കുയിലുകളുടെ നാദം എന്നപോലെ

നീലചന്ദ്രൻ വരാനൊരുങ്ങുന്നിതാ
നിശാഗന്ധികൾ പൂക്കാനൊരുങ്ങുന്നിതാ
താരപ്പൂക്കൾ മിന്നിത്തുടങ്ങുന്നിതാ
തളിരിലകൾ മയങ്ങാൻതുടങ്ങുന്നിതാ

സന്ധ്യ പൂത്തുനിൽക്കുന്നിതാ...................