നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ഗ്രന്ഥശാല
സ്കൂൾ ലൈബ്രറി. പതിനായിരത്തിൽപ്പരം പുസ്തകങ്ങളുള്ള ലൈബ്രറിയാണ് സ്കൂളിലുള്ളത്.കഥ, നോവൽ, കവിത, ചരിത്രം, നിരൂപണം, നാടകം, യാത്രാ വിവരണം, ശാസ്ത്രം, തുടങ്ങി എല്ലാ മേഖലയിലുമുള്ള പുസ്തകങ്ങൾ കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്നു. ലൈബ്രറി അംഗത്വം എടുക്കുന്നതിലൂടെ പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിക്കുന്നതിനും, ലൈബ്രറി പിരീയ ഡിൽ ക്ലാസിൽ കൊണ്ടുപോയി വായിക്കുന്നതിനും സൗകര്യം നൽകുന്നു. വായിച്ച പുസ്തകങ്ങളുടെ ആസ്വാദന കുറിപ്പ് തയ്യാറാക്കുവാൻ കുട്ടികളെ പ്രേ രിപ്പിക്കുന്നു. ലൈബ്രേറിയൻ: കെ.ബി.ലാൽ