ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ്

സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന ഹൈടെക് -സ്കൂൾ പദ്ധതിയുടെ ഭാഗമായാണ് പൊതുവിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂണീറ്റുകൾ രൂപീകരിക്കുന്നത്. വിവരവിനിമയ സാങ്കേതിക വിദ്യയിൽ വൈദഗ്ദ്യവും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ പുതിയ തലമുറയെ വാർത്തെടുക്കാൻ പര്യാപ്തമായ രീതിയിലാണ് യൂണിറ്റിന്റെ പ്രവർത്തനം. സ്‌കൂൾ പഠന സമയത്തെ ബാധിക്കാതെയുള്ള സമയങ്ങളും അവധി ദിവസങ്ങളും പരിശീലത്തിനായി വിനിയോഗിക്കുന്നു. ലിറ്റിൽ കൈറ്റ്സ് സ്‌കൂൾ യൂണിറ്റിന്റെ പരിശീലനവും മേൽനോട്ടവും, പ്രത്യേകം പരിശീലനം ലഭിച്ച രണ്ട് ഹൈസ്‌കൂൾ അധ്യാപകർക്കാണ്. യൂണിറ്റ് തലം, ഉപജില്ലാതലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ വിവിധ തലത്തിലുള്ള പരിശീലനങ്ങൾ, ക്ലാസ്സുകൾ എന്നിങ്ങനെയാണ് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. യൂണീറ്റ് തല പരിശീലനം എല്ലാ ബുധനാഴ്ച്ചകളിലും വൈകിട്ട് 4 മുതൽ 5 മണിവരെ നടത്തപ്പെടുന്നു. ഓരോ ബാച്ചിനും ഒരു അധ്യയനവർഷത്തിൽ 4 വിദഗ്ദർ ക്ലാസ്സുകൾ നൽകുന്നതാണ്. അതോടൊപ്പം ഒരു ഫീൽ കൈറ്റ് നിർദ്ദേശിക്കുന്ന മൊഡ്യൂൾ പ്രകാരമുള്ള കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. സ്‌കൂളിലെ ഹൈടെക് ക്ലാസ്സ് മുറികളിലെ ഐ.സി.റ്റി. അധിഷ്ഠിത പ്രവർത്തനങ്ങൾക്കും ഐ.സി.റ്റി. ഉപകരണങ്ങളുടെ പരിപാലനത്തിനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകുന്നു.