ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്/വിദ്യാരംഗം-17
കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.
വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.
സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാ ദിനാചരണവും വായനാ വാരവും ആഘോഷിച്ചു.
പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഇംഗ്ലീഷ് പഠന നിലവാരം ഉയർത്താനായി സമഗ്ര ശിക്ഷാ അഭിയാൻ ആവിഷ‌്ക്കരിച്ച് നടപ്പിലാക്കുന്ന ‘ഹലോ ഇംഗ്ലീഷ്’ പദ്ധതിയുടെ സ്കൂൾ തല അവതരണോദ്ഘാടനം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കുട്ടികൾ അവതരിപ്പിച്ച സ്വാഗതഗാനം, അകമ്പടിപ്പാട്ട്, ലഘുനാടകം, പദ്യം ചൊല്ലൽ, പ്രസംഗം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. ശ്രീമതി. തുളസി. എസ്, ശ്രീമതി. ലാൻസി എം. ആദായി, ശ്രീമതി. ശ്രീദേവി പി. ആർ, ശ്രീമതി. രജനി, ശ്രീ. നിയാസ് ഖാൻ. എൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. രക്ഷാകർത്താക്കളും ചടങ്ങിൽ സംബന്ധിച്ചു.