പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
12:56, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26064 (സംവാദം | സംഭാവനകൾ) (' <font size=6 color="violete">ഇടപ്പള്ളിയിലെ സെന്റ് ജോർജ് ദേവാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇടപ്പള്ളിയിലെ സെന്റ് ജോർജ് ദേവാലയം, പ്രശസ്തമായ ഒരു കൃസ്തീയ ആരാധനാകേന്ദ്രമാണ്. ആയിരത്തിലധികംവർഷം പഴക്കമുള്ള ഈ ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലം എളങ്ങള്ളൂർ സ്വരൂപം കരം ഒഴിവായും ദാനമായും നൽകിയതാണ്. ആദ്യ കാലങ്ങളിൽ ഇടപ്പള്ളി പള്ളിയിലെ പെരുന്നാൾ കൊടി കയറ്റാനുള്ള കൊടിമരം സ്വരൂപമാണ് നൽകിയിരുന്നത്. നൂറ്റൊന്ന് തരം പലഹാരം നൽകി അന്നുള്ളവർ രാജാവിനെ സ്വീകരിച്ചിരുന്നു. ഇതിന്റെ ഓർമക്കായി ഇന്നും കൊടികയറുന്ന ദിവസം പ്രസുദേന്തി നൂറ്റൊന്നു തരം പലഹാരം പള്ളിയിൽ ഒരുക്കന്നു. ഇഴജന്തുക്കളിൽ നിന്ന് രക്ഷനേടാൻ പൂവൻ കോഴിയെ ബലി നൽകുന്നത് പെരുന്നാളിനോടനുബന്ധിച്ചുള്ള ഇവിടത്തെ ഒരു ചടങ്ങാണ്‌.