ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
12:39, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GBHSS HARIPAD (സംവാദം | സംഭാവനകൾ) (വിവരങ്ങൾ കൂട്ടിച്ചേർക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

യോഗാ ക്ലബ്ബ്

അന്താരാഷ്ട്ര യോഗാ ദിനമായ ജൂൺ 21 ന് ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ എൻ സി സി വിദ്യാർത്ഥികൾ യോഗാ പരിശീലനം നടത്തി. സ്കൂൾ എൻ സി സി ഓഫീസർ നിയാസ് ഖാൻ എൻ. പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.


അന്താരാഷ്ട്ര യോഗാ ദിനമായ ജൂൺ 21 ന് ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ആലപ്പുഴ ജില്ലാ യോഗാ അസോസിയേഷന്റേയും കാർത്തികപ്പള്ളി റോട്ടറി ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തിൽ നടന്ന യോഗാ പരിശീലന പരിപാടി ബഹു. ഹരിപ്പാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശ്രീകുമാർ ഡി. ഉത്ഘാടനം ചെയ്തു.


അന്താരാഷ്ട്ര യോഗാ ദിനമായ ജൂൺ 21 ന് ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾ യോഗാ പരിശീലനം നടത്തി. സ്കൂൾ കായികാദ്ധ്യാപകൻ മണിക്കുട്ടൻ റ്റി. പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.

സ്കൂൾ കൃഷിത്തോട്ടം

സ്കൂളിലെ ഉച്ചഭക്ഷണക്കറികൾക്കുളള ജൈവ പച്ചക്കറി അദ്ധ്യാപക രക്ഷാകർത്തൃസംഘടനയുടെ നേതൃത്വത്തിൽ സ്കൂൾ വളപ്പിനുള്ളിൽ കൃഷി ചെയ്തെടുക്കുന്നു. സംസ്ഥാന സർക്കാർ കൃഷി വകുപ്പുമായി സംയോജിച്ചാണ് സ്കൂൾ കൃഷിത്തോട്ടം ക്രമീകരിച്ചിരിയ്ക്കുന്നത്.

ലഹരി വിരുദ്ധ ക്ലബ്ബ്

സ്കൂളിൽ എക്സൈസ് / പോലീസ് വിഭാഗങ്ങളുടെ സഹകരണത്തോടെ ലഹരി വിരുദ്ധ ക്ലബ്ബ് പ്രവർത്തിയ്ക്കുന്നു.

ബോധപൗർണ്ണമി - ലഹരി വിരുദ്ധ റാലി

കേരളകൗമുദി, ഐ എം എ, ജനമൈത്രി പോലീസ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച "ബോധപൗർണ്ണമി" ലഹരി വിരുദ്ധ റാലിയിൽ ലഹരി വിരുദ്ധ ക്ലബ്ബ് അംഗങ്ങളും എസ് പി സി, എൻ സി സി കേഡറ്റുകളും എൻ എസ്സ് എസ്സ് വോളണ്ടിയർമാരും സ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു.