ചിറക്കടവ്
കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി താലൂക്കിലെ ഒരു പ്രധാന ഗ്രാമമാണ് ചിറക്കടവ്. പൊന്‍കുന്നം ചിറക്കടവ് പഞ്ചായത്തിലെ ഒരു പ്രധാന പട്ടണമാണ്.
ഐതിഹ്യം
പാണ്ഡവപരമ്പരകളുടെ പാദസ്‌പര്‍ശമേറ്റ സ്ഥലമാണിതെന്ന് ഐതിഹ്യമുണ്ട് [അവലംബം ആവശ്യമാണ്]
ചരിത്രം
ആള്‍വാര്‍ വംശാധിപത്യകാലത്തും ഈസ്ഥലത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. അമ്പലപ്പുഴ ചെമ്പകശ്ശേരി രാജാവ് ആള്‍വാര്‍ വംശത്തെ തുരത്തി ചിറക്കടവിനെ അധീനതയിലാക്കി. ഇതിനിടെ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ചെമ്പകശ്ശേരി രാജാവിനെ പരാജയപ്പെടുത്തി തിരുവിതാംകൂറിന്റെ ഭാഗമാക്കി. ഈ പ്രദേശത്തെ ചെമ്പകശ്ശേരി രാജാവിനെ കീഴ്‌പ്പെടുത്താന്‍ മാര്‍ത്താണ്ഡവര്‍മ്മയ്‌ക്ക് സഹായം നല്‍കിയത് ചെങ്ങന്നൂര്‍ വഞ്ഞിപ്പുഴ തമ്പുരാനാണ്. പ്രത്യുപകാരമായി ചിറക്കടവ്, ചെറുവള്ളി, പെരുവന്താനം എന്നീ മൂന്നുദേശങ്ങള്‍ കരമൊഴിവായി വഞ്ഞിപ്പുഴ തമ്പുരാന് കിട്ടി. പിന്നീട് 1956 ല്‍ ഐക്യകേരളപ്പിറവിയോടെ നാടുവാഴിത്തം ഇല്ലാതായി സര്‍ക്കാരിന് അവകാശമായി. [അവലംബം ആവശ്യമാണ്]
ഗ്രാമത്തിനെ പതിനാറ് വാര്‍ഡുകളായി തിരിച്ചിരിക്കുന്നു. ചിറക്കടവ് പഞ്ചായത്തിന്റെ ഭരണം ഇപ്പോള്‍ ഇടതുപക്ഷമാണ് കൈയാളുന്നത്. അഡ്വ. ജയാ ശ്രീധര്‍ ആണ് പഞ്ചായത്ത് പ്രസിഡന്റ്. മൊത്തം വിസ്തീര്‍ണം ഏകദേശം 38.4 ച. കി. മീ. ആണ്. പ്രധാന കാര്‍ഷിക ഉല്പന്നം റബ്ബര്‍ ആണ്. ശബരിമലയിലേക്കും, എരുമേലിക്കുമുള്ള പ്രധാന പാത ഈ ഗ്രാമത്തിലൂടെയാണ് കടന്നു പോകുന്നത്. ദേശീയപാത 220(കെ.കെ റോഡ്) ആണ് ചിറക്കടവിലൂടെയുള്ള പ്രധാന പാത.