എച്ച്. സി. എച്ച്. എസ്സ്. മാപ്രാണം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എച്ച്. സി. എച്ച്. എസ്സ്. മാപ്രാണം | |
---|---|
പ്രമാണം:Hchs.jpg | |
വിലാസം | |
മാപ്രാണം മാടായിക്കോണം. പി.ഒ, , തൃശ്ശൂർ 680 712 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 10 - 1984 |
വിവരങ്ങൾ | |
ഫോൺ | 0480 2828659 |
ഇമെയിൽ | hchsmapranam@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23034 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി.ജെ. മെരീന |
അവസാനം തിരുത്തിയത് | |
13-08-2018 | Sunirmaes |
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ മാടായിക്കോണം വില്ലേജിൽ മാപ്രാണം പ്രദേശത്ത് ഇരിങ്ങാലക്കുട ടൗണിൽ നിന്ന് 5 കി.മീ. വടക്ക് തൃശ്ശൂർ റൂട്ടിൽനിന്ന് 500 മീറ്റർ കിഴക്കോട്ട് മാറി മാപ്രാണം ഹോളിക്രോസ് ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.
ചരിത്രം
1984 ഒക്ടോബർ മാസം 1-ാം തീയ്യതി 2 അധ്യാപകരും 28 വിദ്യാർത്ഥികളുമായാണ് മാപ്രാണം ഹോളിക്രോസ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചത്. 1986-87 കാലഘട്ടത്തിൽ മാനേജരായിരുന്ന ഫാ. പോൾ താക്കോൽക്കാരൻ ഇടവകാംഗങ്ങളുടെ സഹകരണത്തോടുകൂടി ഈ സ്കൂളിനെ ഇരിങ്ങാലക്കുട രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലുള്ള ഹൈസ്കൂളാക്കിമാറ്റി.ഇന്ന് കാണുന്ന 3നില കെട്ടിടത്തിലേക്ക് സ്കൂൾ മാറിയത് ആരംഭിച്ച് ഒരു വർഷം കഴിഞ്ഞാണ്. ആരംഭഘട്ടത്തിൽ ഓലമേഞ്ഞതായിരുന്നു വിദ്യാലയം. ആദ്യത്തെ മാനേജർ റവ.ഫാ. പോൾ താക്കോൽക്കാരനും ഹെഡ്മാസ്റ്റർ എം.എ. വർക്കിമാസ്റ്ററും ആയിരുന്നു. വിദ്യാലയത്തിൽ കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾക്ക് പ്രോത്സാഹനം നൽകുവാൻ നിരവധി എൻഡോവ്മെന്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പാവപ്പെട്ട കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ ഇവിടെ നിന്നും നൽകിവരുന്നു. ഇന്ന് ഇവിടെ 12 ഡിവിഷനുകളിലായി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്നു. കലാ-കായിക-പ്രവൃത്തിപരിചയ രംഗങ്ങളിലും കന്പ്യൂട്ടർ വിവരസാങ്കേതികവിദ്യ, ശുചിത്വം എന്നീ രംഗങ്ങളിലും ഈ വിദ്യാലയം പ്രത്യേക ഊന്നൽ നൽകിവരുന്നു. നേട്ടങ്ങൾ 1987-ലെ ആദ്യ എസ്എസ്എൽസി ബാച്ച് മുതൽ 100 ശതമാനം വിജയം ഈ വിദ്യാലയത്തിന് അവകാശപ്പെടുവാൻ കഴിയും. ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ ഡോക്ടർമാർ, കോളേജധ്യാപകർ എന്നിങ്ങനെ ഉയർന്ന സേവനമേഖലകളിൽ പ്രവർത്തിക്കുന്ന ഒട്ടനവധി പൗരന്മാരെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന ഗ്രാമീണമേഖലകളിലെ കുട്ടികളാണ് ഇവിടുത്തെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും. ആയതിനാൽ മുൻപറഞ്ഞ നേട്ടത്തിന് കൂടുതൽ ചാരുതയുണ്ട്. തൃശ്ശൂർ ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമീണവിദ്യാലയം എന്ന ബഹുമതിയും 2006-ലെ മദർ തെരേസ അവാർഡും ഈ വിദ്യാലയം നേടിയിട്ടുണ്ട്. 2003-04 വർഷത്തിൽ തൃശ്ശൂർ ജില്ലയിലെ ഏറ്റവും മികച്ച പി.ടി.എയ്ക്കുള്ള അവാർഡ് ഈ വിദ്യാലയം നേടുകയുണ്ടായി. 2004-05 വർഷത്തിലെ ഗ്രേഡിങ്ങ് സംന്പ്രദായത്തിൻറെ അടിസ്ഥാനത്തില് ഇരിങ്ങാലക്കുട കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസി അവാർഡും ലഭിച്ചിട്ടുണ്ട്. മാനുഷികമൂല്യങ്ങളിൽ അടിയുറച്ച പൗരന്മാരെ വാർത്തെടുക്കുകയാണ്. ഈ വിദ്യാലയത്തിൻറെ പരമപ്രധാനമായ ലക്ഷ്യം
ഭൗതികസൗകര്യങ്ങൾ
1987-ൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിൽ 16 ക്ലാസ്സ്മുറികളും കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പര്യാപ്തവും സൗകര്യപ്രദവുമായ ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്. ഇവകൂടാതെ,
- പാചകപ്പുര.
- ലൈബ്രറി റൂം.
- സയൻസ് ലാബ്.
- കമ്പ്യൂട്ടർ ലാബ്.
- മൾട്ടീമീഡിയ തിയ്യറ്റർ.
- എൽ.സി.ഡി. പ്രൊജക്ടർ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്
- വിവിധ ക്ലബ്ബ് യൂണിറ്റുകൾ
വഴികാട്ടി
{{#multimaps:10.3841289,76.1575538|zoom=10}}