ഗവ. എച്ച്.എസ്. പനമ്പിള്ളി നഗർ
ഗവ. എച്ച്.എസ്. പനമ്പിള്ളി നഗർ | |
---|---|
പ്രമാണം:Ghspanampillynagar.jpg | |
വിലാസം | |
പനമ്പിള്ളി നഗർ പി.ഒ, , എറണാകുളം ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഫോൺ | 0484 2318816 |
കോഡുകൾ | |
സ്കൂൾ കോഡ് | 26031 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | സർക്കാർ |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളിഷ്. |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | |
പ്രധാന അദ്ധ്യാപകൻ | റഹിയ പി.എ |
അവസാനം തിരുത്തിയത് | |
13-08-2018 | Pvp |
ചരിത്രം
1974 -ൽ 8ാം ക്ലാസ്സ് മാത്രമായി S R V ഗവ.സ്ക്കൂളിൽ നിന്നും, ഗവ.ഗേൾസ് ഹൈസ്ക്കൂളിൽ നിന്നും നിർദ്ദിഷ്ഠ സ്ക്കൂളിനടുത്തുള്ള കുട്ടികളെ അവരുടെ താല്പര്യപൂർവ്വം ചേർത്തു അന്നത്തെ വിദ്യാഭ്യാസ ഓഫീസർ മുൻകൈ എടുത്ത് കുറച്ചു പ്രഗത്ഭരായ അദ്ധ്യാപകരെ തെരഞ്ഞു കണ്ടു പിടിച്ച് ഈ സ്ക്കൂൾ തുടങ്ങാൻ ഏല്പിക്കുകയായിരുന്നു. എളംകുളം ഭാഗത്ത് സ്ഥാപിക്കാൻ തീരുമാനിച്ചിരുന്ന സ്ക്കൂളായതു കൊണ്ട് ഈ സ്ക്കൂളിന്റെ പേര് ഗവ. ഹൈസ്ക്കൂൾ വെസ്റ്റ് എന്നായിരുന്നു. എളംകുളത്ത് കേന്ദ്ര ഗവൺമെന്റിന്റെ ഒരു സ്ക്കൂൾ ഉണ്ടായിരുന്നതുകൊണ്ട് ഇതിന്റെ സ്ഥാനം പനമ്പിള്ളി നഗറിലേയ്ക്ക് പോന്നെങ്കിലും ആ പേര് 1992 വരെ നില നിന്നു പാടശേഖരമായിരുന്ന ഈ സ്ഥലം G C D A യിൽ നിന്നാണ് സ്ക്കൂളിനനുവദിച്ചു കിട്ടിയത്. 4 ഏക്കർ 74 സെന്റ് സ്ഥലം . സ്ക്കൂളിനടുത്തുള്ള ഷിപ്പ്യാർഡ് തുടങ്ങുന്നതിന് വേണ്ടി അവിടെ നിന്നും ചെളി എടുത്തപ്പോൾ അതു കൊണ്ടു വന്ന് ഇവിടെ നികത്തിയെടുക്കുകയും താല്ക്കാലികമായി അവിടെ രണ്ട് ഓലഷെഡ് നിർമ്മിച്ച് ഇതിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.ഈ സംരഭത്തിന് ഏറ്റവും കൂടുതൽ മുൻകൈയ്യെടുത്ത അദ്ധ്യാപകരിൽ രണ്ടുപേർ ഇന്ന് ജീവിച്ചിരിപ്പില്ല. ശ്രീ.പങ്കജാക്ഷൻ മാസ്റ്റർ, ശ്രീ.കോർട്ടൺ മാസ്റ്റർ. ഇവരുടെ സേവനം ഈ സ്ക്കൂളിന്റെ ചരിത്രത്തിൽ വിലപ്പെട്ട ഒന്നാണ്.
1974-75-ൽ 8 -ാം ക്ലാസ്സും 75-76-ൽ9-ാം ക്ലാസ്സും 76-77-ൽ 10-ാംക്ലാസ്സും നിലവിൽ വന്നു. 10ാം ക്ലാസ്സ് പൂർത്തിയാകുമ്പോൾ ഈ രണ്ടു ഓലഷെഡ്ഡിനുള്ളിൽ 11 ഡിവിഷനും 27 ടീച്ചേഴ്സും ഏതാണ്ട് 650നടുത്ത കുട്ടികളും ഉണ്ടായിരുന്നു. പത്താം ക്ലാസ്സ് പൂർത്തിയാകുന്നതിനു മുൻപ് ഹെഡ്മാസ്റ്റർ പോസ്റ്റ് ഉണ്ടായിരുന്നില്ല. ഹെഡ്മാസ്റ്റർ-ഇൻ-ചാർജ്ജ് ശ്രീ.ജോർജ്ജ് പള്ളം എന്ന സാറിനായിരുന്നു. പത്താം ക്ലാസ്സ് പൂർത്തിയായപ്പോൾ ഹെഡമാസ്റ്ററിനെ കൂടാതെ ഒരു ക്ലാർക്ക്,3 പ്ല്യൂൺ, ഒരു എഫ്.ടി.എം എന്നീ പോസ്റ്റുകളും അനുവദിച്ചു.1984-ലാണ് ഇവിടെ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചത്. റിസൾട്ടിന്റെ കാര്യത്തിലാണെങ്കിലും നാളിതുവരെയുളള വിജയശതമാനം നല്ല രീതിയിൽ തന്നെയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. 2002 ൽ ഈ സ്ക്കൂൾ കോമ്പൗണ്ടിനുള്ളിൽ കൊച്ചി കോർപ്പറേഷനും, കേരള സ്പോർട്ടസ് കൗൺസിലും കൂടി ഒരു സ്പോർട്ട്സ് അക്കാഡമി സ്ഥാപിച്ചു. സ്പോർട്ട്സ് ഹോസ്റ്റലും ഉളളത് കൊണ്ട് സ്പോർട്ട്സിനും താല്പര്യമുളളവരെ സെലക്ട് ചെയ്തു ഇവിടെ താമസിച്ച് പഠിക്കുമ്പോൾ ആ കുട്ടികളെ കൂടി ഈ സ്ക്കൂളിന് ലഭിക്കും എന്നുള്ള താല്പര്യം കണക്കിലെടുത്ത് അന്നത്തെ പി.ടി.എ അതിന് അംഗീകാരം കൊടുത്തെങ്കിലും പ്രതീക്ഷിച്ചതുപോലെ അക്കാഡമിയുടെ ഭാഗത്ത് നിന്നും കുട്ടികളെ കിട്ടിയില്ല എന്നുള്ള കാര്യം വളരെ നിരാശപ്പെടുത്തുന്ന ഒന്നാണ്.
കൊച്ചിയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന മൂന്ന് ഗവ.ഹൈസ്ക്കൂളുകളിൽ ഒന്നാണ് ഗവ.ഹൈസ്ക്കൂൾ പനമ്പിള്ളി നഗർ മറ്റു സ്ക്കൂളുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ സ്ഥലവും ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്ന ഏക സ്ക്കൂളും ഇതാണെന്നുളള പ്രത്യേകതയും ഉണ്ട്.
2009 മാർച്ച് മാസത്തിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിദ്യാർത്ഥികളും വിജയിച്ചു എന്നുള്ള കാര്യവും ഈ സർക്കാർ വിദ്യാലയത്തിനു മാത്രം അവകാശപ്പെട്ടതാണ്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
<googlemap version="0.9" lat="9.962468" lon="76.295006" zoom="16"> 9.96175, 76.295049 ഗവ. എച്ച്.എസ്. പനമ്പിള്ളി നഗർ </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- സ്ക്കൂൾ സ്ഥിതി ചെയ്യുന്നു..