സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
13:21, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26078 (സംവാദം | സംഭാവനകൾ) ('== Junior Red Cross== സ്നേഹത്തിന്റെയും സേവനത്തിന്റെയും സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

Junior Red Cross

സ്നേഹത്തിന്റെയും സേവനത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്വം ബാല മനസ്സുകളിൽ വളർത്തി അവരുടെ വ്യക്തിത്വ വികസനത്തിനും, ആരോഗ്യസംരക്ഷണം ,ആതുര സേവനം, അത്യാഹിതങ്ങൾ തടയൽ, അന്താരാഷ്ട്ര സൗഹൃദ ബന്ധം വളർത്തുക, മറ്റുള്ളവർക്ക് സേവനം ചെയ്യുന്നതിന് യുവതി യുവാക്കളെ സന്നദ്ധരാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ റെഡ് ക്രോസ്സിൻെറ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂ്ളിൽ സജീവമായി തന്നെ നടത്തിവരുന്നു. ജെ.ആർ.സി അംഗങ്ങൾ വിദ്യാലയപരിസരവും ക്ലാസ് മുറികളും വൃത്തിയായി സൂക്ഷിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നു. ആരോഗ്യവുമായി ബന്ധപ്പെട്ട ശുചിത്വ ബോധവൽക്കരണ റാലിയിൽ പങ്കെടുത്തു. അവശരും നിർദ്ധനരുമായ രോഗികളെ സന്ദർശിക്കുകയും അവരാൽ കഴിയും വിധം സഹായങ്ങൾ ചെയ്തുകൊടുത്തുവരുകയും ചെയ്യുന്നു.