ഗവ. എച്ച്.എസ്സ് .എസ്സ് . വെട്ടിക്കവല
ജിഎംഎച്ച്എസ് എസ് വെട്ടിക്കവല
ഗവ. എച്ച്.എസ്സ് .എസ്സ് . വെട്ടിക്കവല | |
---|---|
വിലാസം | |
Vettikkavala Vettikkavala.P.O , Kollam 691538 , Kollam ജില്ല | |
സ്ഥാപിതം | 01 - 06 - 1918 |
വിവരങ്ങൾ | |
ഫോൺ | 04742402490 |
ഇമെയിൽ | gmhsvtkla@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39043 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Kollam |
വിദ്യാഭ്യാസ ജില്ല | Kottarakkara |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
12-08-2018 | 39043 |
കൊല്ലം ജില്ലയിൽ കൊട്ടരക്കര താലൂക്കിലെ ഒരു പ്രധാന വിദ്യാലയമാണ്.
ചരിത്രം
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ചെങ്ങമനാട് എന്ന സ്ഥലത്തു നിന്നും രണ്ടു കിലോമീറ്റർ തെക്കു കിഴക്കായി വെട്ടിക്കവല എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഈ സ്കൂളിന്റെ ഓഡിറ്റോറിയത്തിനടുത്തുള്ള ഗ്രൗണ്ടിൽ ധാരാളം കാട്ടുവള്ളികളാൽ ചുറ്റപ്പെട്ട ഒരു വെട്ടിമരവും അതിനോടു ചേർന്ന് ഒരു കാവും ഉണ്ടായിരുന്നു. അങ്ങനെയാണ് വെട്ടിവൃക്ഷം ഉള്ള കവല എന്ന അർത്ഥത്തിൽ ഈ ഗ്രാമത്തിന് വെട്ടിക്കവല എന്ന പേര് വന്നത്. രണ്ടു മഹാക്ഷേത്രങ്ങളുടെയും മെയിൻ റോഡിന്റെയും മുന്നിലായി കിഴക്കുവശത്ത് കുന്നിൻ ചരുവിലാണ് സ്കൂൾ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. പ്രധാന കെട്ടിടം ഇപ്പോഴത്തെ ഹൈസ്കൂളിന്റെ ഓഫീസ് പ്രവർത്തിക്കുന്ന 'H' ആകൃതിയിലുള്ള കെട്ടിടമാണ്. ഇതിന്റെ ഉത്ഘാടനം 1093- ലാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എ.ഡി. 2000 ആണ്ടിൽ ഇത് ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.
== ഭൗതികസൗകര്യങ്ങൾ 5.5 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ വിഭാഗത്തിന് 5 കെട്ടിടങ്ങളിലായി 16 ക്ലാസ്സ് മുറികളും ഹയർസെക്കന്ററി വിഭാഗത്തിന് 3 കെട്ടിടത്തിലായി 8 ക്ലാസ്സ് മുറികളുമുണ്ട്. ഹൈസ്കൂൾ വിഭാഗത്തോടൊപ്പം യു.പി വിഭാഗവും പ്രവർത്തിയ്കുന്നുണ്ട്. ഒരു മിനിസ്റ്റേഡിയമായി മാറ്റാവുന്ന തരത്തിൽ വിശാലമായ ഒരു കളിസ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബ്രാൻഡ് ഇന്റർനെറ്റ് സൗകര്യം നിലവിലുണ്ട്. റ്റി.വി, ലാപ്ടോപ്പ് , എൽ.സി.ഡി.പ്രൊജക്ടർ , ഹാൻഡിക്യാം എന്നിവയും നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|