ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ

23:15, 12 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41030 (സംവാദം | സംഭാവനകൾ)


ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ
വിലാസം
കിളികൊല്ലൂർ

ഗവൺന്മെന്റ് ഹയർസെക്കന്ററിസ്കൂൾ കോയിക്കൽ,
കൊല്ലം
,
691004
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1888
വിവരങ്ങൾ
ഫോൺ04742731609
ഇമെയിൽ41030kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41030 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമഞ്ജു എസ്.
പ്രധാന അദ്ധ്യാപകൻസീറ്റ ആർ മിറാന്റ
അവസാനം തിരുത്തിയത്
12-08-201841030


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം നഗരത്തിൽ നിന്നും ഏകദേശം മൂന്നു കിലോമീറ്റർ കിഴക്ക് കൊല്ലം ചെങ്കോട്ട ദേശീയപാതയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് കോയിക്കൽ ഗവൺമെൻറ് ഹയർ സെക്കൻററി സ്ക്കൂൾ. 1896-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്. തിരുവിതാംകൂർ രാജ,സ്ഥാനത്തിന്റെ ചരിത്രത്തിൽ കോയിക്കൽ സ്കൂളും ഇടം കണ്ടെത്തുന്നു. കോയിക്കൽ രാജകൊട്ടാരത്തിന്റെ കളരി പ്രവർത്തിച്ചിരുന്ന കെട്ടിടമാകാം പിന്നീട് സ്കൂളിന് അനുവദിച്ചതെന്നു കരുതപ്പെടുന്നു. 1888 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1982-ൽ ഇതൊരു ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അധ്യാപകൻ ശ്രീ.കുട്ടൻപിള്ള സാർ ആണ്. റ്റി. കെ. എം. ഇഞ്ചിനീയറിങ്ങ് കോളജ് സ്ഥാപകനും വ്യവസായ പ്രമുഖനും ആയിരുന്ന ആദരണീയനായ തങ്ങൾകുഞ്ഞ് മുസ്‍ലിയാർ നിർമ്മിച്ചുനൽകിയതാണ് സ്കൂളിന്റെ കെട്ടിടത്തിന്റെ ഭൂരിഭാഗവും. 2004 ൽ ഈ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഹയർസെക്കന്ററി വിഭാഗത്തിനുവേണ്ടി ശ്രീ.എ.എ.അസീസ്സ് എം. എൽ. എ യുടെ വികസന ഫണ്ടിൽ നിന്നും പണം അനുവദിച്ച് പ്രത്യേക കെട്ടിടം പണിപുർത്തിയായി. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയും ടി.കെ എം .ട്രസ്റ്റിന്റെ സ്ഥാപകനുമായ ആദരണീയനായ തങ്ങൾ കുഞ്ഞുമുസ്ലാരുടെ സ്മാരകമായി ടി.കെ എം .ട്രസ്റ്റ് സ്കുൂളിന് സ്റ്റേജ് ഉൾപ്പെടെ ആറ് ക്ലാസ്സ് മുറികളോടുകൂടിയ ആധുനിക രീതിയിലുളള ഇരുനില കെട്ടിടം പണിതു നൽകി. 2016 നവംബറിൽ ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പുമന്ത്രി ട്രസ്റ്റ് ചെയർമാനിൽ നിന്നും താക്കേൽ ഏറ്റുവാങ്ങി.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹയർസെക്കന്ററി വിഭാഗത്തിനുവേണ്ടി ശ്രീ.എ.എ.അസീസ്സ് എം. എൽ. എ യുടെ വികസന ഫണ്ടിൽ നിന്നും പണം അനുവദിച്ച് പ്രത്യേക കെട്ടിടം പണിപുർത്തിയായി.

ഹൈടെക്ക് സംവിധാനം

ഇപ്പോൾ കോയിക്കൽ സ്കൂൾ ഹൈടെക്ക് സ്കൂളാണ്. ഗവണ്മെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നവീനസാങ്കേതികസംവിധാനങ്ങൾ കോയിക്കൽ സ്കൂളിനും ലഭിച്ചു. ഹൈസ്കൂൾ വിഭാഗവും ഹയർ സെക്കണ്ടറി വിഭാഗവും പൂർണ്ണമായും ഹൈടെക്കായി. പ്രൊജക്ടറും സ്ക്രീനും സ്പീക്കറും ഇന്റർനെറ്റും ക്ലാസ്സ് മുറികൾക്ക് പുതിയ ഉണർവ്വേകിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • കുട്ടികളുടെ റേഡിയോസ്റ്റേഷൻ
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ് (ഐറ്റി ക്ലബ്ബ്)
  • മാത്തമാറ്റിക്ക് ക്ളബ്ബ്
  • സോഷ്യൽ സ്റ്റഡീസ് ക്ളബ്ബ്
  • ഹെൽത്ത്ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • കുട്ടിപോലീസ്
  • ബ്രിട്ടീ‍ഷ് കൗൺസിൽ
  • കാർഷികക്ലബ്ബ്.
  • എക്കോക്ലബ്ബ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • ശ്രീ.കുട്ടൻപീള്ള.
  • ശ്രീ.ഡാനിയൽ,
  • ശ്രീമതി.ഉഷ,
  • ശ്രീമതി.ദേവകുമാരി,
  • ശ്രീമതി.വൽസമ്മാജോസഫ്.,
  • ശ്രീമതി.ഉഷ,

.ശ്രീമതി.ഷൈലജ. .ശ്രീ.ധർമ്മരാജൻ.ബി, .ശ്രീമതി.അനിത.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • തങ്ങൾകുഞ്ഞ്മുസ്ലിയാർ[1]
  • ജലാലുദ്ദീൻമുസലിയാർ,
  • എൻ.അയ്യപ്പൻ.ഐ.എ.എസ്.
  • കുമാരി.അനിതകൊല്ലംകോർപ്പറേഷൻ കൗൺസിലർ
  • രാജ്മോഹൻ ഉണ്ണിത്താൻ
  • എസ് മൊഹമ്മദ് ആരിഫ്.-ചാർട്ടേഡ് ഇൻജിനീയർ.
  • ഡോക്ടർ.അയ്യപ്പൻ പിള്ള-
  • ശ്രീകുമാർ.(കോയിക്കൽ വാർഡ്കൗൺസിലർ)

വഴികാട്ടി