പ്രവൃത്തി പരിചയ ക്ലബ്ബ്

11:54, 12 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Devika (സംവാദം | സംഭാവനകൾ) ('ഗാന്ധിജിയുടെ വിദ്യാഭ്യാസ ചിന്തകളിൽ പ്രധാനപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗാന്ധിജിയുടെ വിദ്യാഭ്യാസ ചിന്തകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു തൊഴിലധിഷ്ഠിത വിദ്യാഭ്യാസം. പ്രവൃത്തി പരിചയ ക്ലബുകൾ ഇതിന്റെ ആദ്യ പടിയാണ്. കുട്ടികളെ സ്വയം പര്യാപ്തരാകുവാൻ പരിശീലിപ്പിക്കുകയാണ് ഇതിലൂടെ.ഏതു തൊഴിലിനും അതിന്റേതായ പ്രാധാന്യമുണ്ടെന്ന ബോധ്യം സൃഷ്ടിക്കുന്നതിനും തൊഴിൽ തല്പരരായ വിദ്യാർഥികളെ സമൂഹത്തിന് നല്കുന്നതിനുമായി ഞങ്ങളുടെ സ്കൂളിലും സിസ്റ്റർ. ആവിലയുടെ നേതൃത്വത്തിൽ പ്രവൃത്തി പരിചയ ക്ലബിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു. വർഷങ്ങളായി വിവിധ തലങ്ങളിലെ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്യുന്നു.

"https://schoolwiki.in/index.php?title=പ്രവൃത്തി_പരിചയ_ക്ലബ്ബ്&oldid=463620" എന്ന താളിൽനിന്ന് ശേഖരിച്ചത്