പ്രവൃത്തി പരിചയ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പ്രകാശമാനമായ മനസ്സും വ്യക്തി പ്രഭാവത്തിന്റെ വർദ്ധിത ചൈതന്യവും കൈവരിക്കാൻ സഹായിക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുന്നതിന്നോടൊപ്പം കുട്ടികളെ നാളെയുടെ സ്വയംപര്യാപ്തമായ പൗരന്മാർ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തി പഠന ക്ലാസുകൾ സ്കൂളിൽ നടത്തിവരുന്നത്. ഏതു തൊഴിലിനും അതിന്റെതായ പ്രാധാന്യമുണ്ടെന്ന ബോധ്യം കുട്ടികളിൽ സൃഷ്ടിക്കുന്നതിനും തൊഴിൽ തൽപരരായ വിദ്യാർത്ഥിനികളെ സമൂഹത്തിന് നൽകാൻ ഉതകുന്ന രീതിയിലുള്ള പരിശീലന പരിപാടികൾ ആസൂത്രണം ചെയ്തു നടത്തിവരുന്നു പ്ലാസ്റ്റിക് വർജിക്കുന്നതിന്റെ ഭാഗമായും പാഴ്‌വസ്തുക്കൾ പുനരുപയോഗിക്കേണ്ട തിന്റെ ആവശ്യകതയും മുൻനിർത്തി പാഴ് വസ്തുക്കൾ ഉപയോഗിച്ച് അലങ്കാര വസ്തുക്കളുടെയും ഉപയോഗപ്രദമായ മറ്റു വസ്തുക്കളുടെ നിർമ്മാണം, പേപ്പർ കൊണ്ടുള്ള കളിപ്പാട്ടങ്ങളുടെ നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം, തുണി സഞ്ചി നിർമ്മാണം, ചുറ്റുപാടു നിന്ന് ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് ചിലവ് കുറഞ്ഞ രീതിയിലുള്ള പോഷകാഹാരങ്ങളുടെ നിർമാണം, വ്യക്തി ശുചിത്വ ത്തിന്റെ ഭാഗമായി ഹാൻഡ് സാനിറ്റൈസർ നിർമ്മാണം, ഫാബ്രിക് പെയിന്റിംഗ്, ഹാൻഡ് എംബ്രോയ്ഡറി, മുതലായവയ്ക്ക് പരിശീലനം കൊടുക്കുന്നു

"https://schoolwiki.in/index.php?title=പ്രവൃത്തി_പരിചയ_ക്ലബ്ബ്&oldid=1419006" എന്ന താളിൽനിന്ന് ശേഖരിച്ചത്