ഗവ. എൽ പി സ്കൂൾ, അറന്നൂറ്റിമംഗലം
ഗവ. എൽ പി സ്കൂൾ, അറന്നൂറ്റിമംഗലം | |
---|---|
വിലാസം | |
അറന്നൂറ്റിമംഗലം പി.ഒ, , 690110 | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 9497637380 |
ഇമെയിൽ | 36219alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36219 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലെനി പി തങ്കച്ചൻ |
അവസാനം തിരുത്തിയത് | |
11-08-2018 | Glpsarannoottimangalam |
................................
ചരിത്രം
അറന്നൂറ്റിമംഗലം ഗ്രാമത്തിന്റെ തിലകക്കുറി. വരും തലമുറകളെ അറിവിന്റെയും നന്മയുടെയും വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്താൻ 1915-ൽ കൊളുത്തിയ കൈത്തിരി. അതാണ് ജി.എൽ.പി.എസ് അറന്നൂറ്റിമംഗലം. അതിന്ന് നൂറാം പിറന്നാൾ കഴിഞ്ഞ മുത്തശ്ശിയായിരിക്കുന്നു. തഴക്കര പഞ്ചായത്തിലെ പതിനാറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് ഒരു ഓലഷെഡ്‌ഡിലായിരുന്നു. കാലക്രമേണ വിദ്യാലയത്തിന് സ്ഥിരം കെട്ടിടങ്ങൾ ഗവൺമെന്റിൽ നിന്ന് ലഭിച്ചു. എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് സ്കൂൾ കെട്ടിടം നവീകരിക്കുകയും അധികം ക്ലാസ് മുറികൾ ഉണ്ടാക്കുകയും ചെയ്തു. ഗവൺമെന്റ്,പഞ്ചായത്ത്,എസ്.എസ്.എ,പൊതുജനങ്ങൾ,പൂർവ വിദ്യാർഥികൾ എന്നിവരുടെ സഹായങ്ങൾ ഫലപ്രദമായി വിനിയോഗിച്ചു കൊണ്ട് സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ഈ ഗ്രാമത്തിന്റെ സമീപ പ്രദേശങ്ങളായ വരേണിക്കൽ,കല്ലുമല,കുറത്തികാട്,കല്ലിമേൽ,ഇറവങ്കര,വെട്ടിയാർ എന്നിവിടങ്ങളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. ആയിരത്തോളം കുട്ടികൾ പഠിച്ചിരുന്ന ഈ വിദ്യാലയം അൺ-എയ്ഡഡ് മേഖലയുടെ തള്ളിക്കയറ്റത്തിനിടയിലും ഒളി മങ്ങാതെ പ്രവർത്തിക്കുന്നു. മുൻ ചീഫ് സെക്രട്ടറി കെ.ബി.രബീന്ദ്രനാഥൻ നായർ, ഐ.എസ്.ആർ.ഒ'യിലെ ശാസ്ത്രജ്ഞനായ ജിനു ജോർജ്, ഡോ.മധുസൂദനൻ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഈ വിദ്യാലയത്തിന്റെ പൊന്നോമനകളാണ്. ഇങ്ങനെ നാടിന്റെ വിളക്കും വെളിച്ചവുമായി ഈ വിദ്യാലയ മുത്തശ്ശി തിളക്കമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ചുകൊണ്ടു മുന്നേറുന്നു.
ഭൗതികസൗകര്യങ്ങൾ
*ആകർഷകമായ ക്ലാസ് മുറികൾ
*പ്രീ-പ്രൈമറി മുതൽ 4 വരെ ഇംഗ്ലീഷ്-മലയാളം മീഡിയം ക്ലാസുകൾ
*വിശാലമായ കളിസ്ഥലം
*കുട്ടികളുടെ പാർക്ക്
*വിശാലമായ ലൈബ്രറി
*പ്രൊജക്ടർ, ഐ.സി.റ്റി സഹായത്തോടെ ഉളള പഠനം
*എല്ലാ സ്ഥലത്തേക്കുമുള്ള വാഹന സൗകര്യം
*കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി വൃത്തിയുള്ള ടോയ്‍ലെറ്റുകൾ
*സുസജ്ജമായ ഗനിത ലാബ്
*പബ്ലിക് അദ്ദ്രെസ്സ് സിസ്റ്റെം
*ബട്ടർഫ്ലൈ ഗാർദെൻ
*ഔഷധ സസ്യകലവറ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഗാന്ധിദർഷൻ ക്ലബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- മറിയക്കുട്ടി ജോൺ
- കൃഷ്ണൻകുട്ടി
- ശാന്തകുമാരിയമ്മ
- പങ്കജാക്ഷിയമ്മ
- സുധാകരൻ
- ചന്രമതി
- സരസമ്മ
- ഗൗരിയമ്മ
- ചെല്ലമ്മ
- അന്നമ്മ
- സുജാത
- ആനന്ദവല്ലി
- പി സി ചന്ദ്രികാകുമാരി
- എം.ആർ ലതിക
- ലിസ്സി എബ്രഹാം
- സൂര്യ ബീഗം
- സണ്ണി
ഇപ്പോളത്തെ അദ്ധ്യാപകർ
- ലെനി പി തങ്കച്ചൻ
- ശ്രീകല കെ
- സുജകുമാരി എസ്
- ജയശ്രീ സി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മുൻ ചീഫ് സെക്രട്ടറി ശ്രീ രബീന്ദ്രനാഥ് ഐ എ എസ്
- റെയിൽവേ ഡിവിഷണൽ എഞ്ചിനീയർ ശ്രീ രവികുമാരൻ നായർ ഐ ആർ എസ്
- റിട്ട ബി ഡി ഓ ശ്രീ കെ കെ വിശ്വംഭരൻ
- റിട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി പി സി ചന്ദ്രികകുമാരി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}