വൈ.എം.ജി.എച്ച്.എസ്. കൊല്ലങ്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
22:48, 11 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sujith (സംവാദം | സംഭാവനകൾ)
വൈ.എം.ജി.എച്ച്.എസ്. കൊല്ലങ്കോട്
വിലാസം
കൊല്ലങ്കോട്

കൊല്ലങ്കോട് (പി. ഒ)
പാലക്കാട്
,
678506
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1901
വിവരങ്ങൾ
ഫോൺ04923-262797
ഇമെയിൽymghskollengode@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21092 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജി .കെ .ഹേമലത
അവസാനം തിരുത്തിയത്
11-08-2018Sujith


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



Image:Darsana.g.jpg

യോഗിനിമാതാ ഗേൾസ് ഹൈസ്ക്കൂൾ


*പാലക്കാട് പട്ടണത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ചരിത്രപ്രസിദ്ധ നഗരമായ കൊല്ലങ്കോടിന്റെഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന പെൺകുട്ടികളുടെ വിദ്യാലയമാണ് യോഗിനിമാതാ ഗേൾസ് ഹൈസ്ക്കൂൾ.




ചരിത്രം


1901 ജൂണിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊല്ലങ്കോട് രാജവംശമാണ് ധാത്രി വലിയതമ്പുരാട്ടിയുടെ പേരിൽ ഈ വിദ്യാലയം സ്ഥാപിച്ചത്. പിന്നീട് 1925-ൽ ഹൈസ്കൂളായി ഉയർത്തി. 1990 ൽ രാജവംശത്തിൽ നിന്നും ആലത്തൂർ സിദ്ധാശ്രമം ഈ വിദ്യാലയം ഏറ്റെടുത്തു.


ഭൗതികസൗകര്യങ്ങൾ


മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു 20 കമ്പ്യൂട്ടർ ഉള്ള ലാബ്, 200 പേർക്ക് ഇരിക്കാവുന്ന മൾട്ടിമീഡിയാറൂം, സയൻസ് ലാബ്, വായനശാല തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. സ്ക്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ



മാനേജ്മെന്റ്



ആലത്തൂർ സിദ്ധാശ്രമത്തിന് കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. നിലവിൽ 4 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സ്വാമി ഗംഗാധരാനന്ദ യോഗിയാണ് ഇപ്പോഴത്തെ മാനേജര്]]




2012 - 2013






2011 - 2012




അദ്ധ്യാപക രക്ഷാകർതൃ സമിതി ജനറൽബോഡി യോഗം

ഈ വർഷത്തെ അദ്ധ്യാപക രക്ഷാകർതൃ സമിതി ജനറൽബോഡി യോഗം ആഗസ്ത് 12 വെള്ളിയാഴ്ച നടന്നു.പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡണ്ടായി ശ്രീ.സി.ശിവദാസിനേയും വൈസ് പ്രസിഡണ്ടായി ശ്രീ..കെ.സുകുമാരനെയും മാതൃസംഗമം പ്രസിഡണ്ടായി (എം.പി.ടി.എ)ശ്രീമതി.രാധാപഴണിമലയെയും തെരഞ്ഞെടുത്തു.



സ്വാതന്ത്ര്യദിനാഘോഷം


ഈ വർഷത്തെ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.എച്ച്.എം പതാക ഉയർത്തി.സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു നടന്ന ക്വിസ് മൽസരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.





ഓണാഘോഷപരിപാടികൾ


ഈ വർഷത്തെ ഓണം കുട്ടികളുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു..പൂക്കളമത്സരം നടത്തി സമ്മാന വിതരണം നടത്തി.




ഓസോൺ ദിനാചരണം


ഈ വർഷത്തെ ഓസോൺ ദിനം സെപ്തംബർ 16 ന് സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. സയൻസ് ക്ലബ് കുട്ടികൾക്കായി വീഡിയോ പ്രദർശനം നടത്തി.




സ്കൂൾ യുവജനോത്സവം


ഈ വർഷത്തെ സ്കൂൾ. യുവജനോത്സവം പ്രശസ്ത ചിത്രകാരൻ പോൾ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.



ICT MEETING & TRAINING


രക്ഷിതാക്കൾക്കുള്ള ICT AWARNESS PROGRAM നടത്തി. പി.ടി.എ. ഭാരവാഹികളും, രക്ഷിതാക്കളും, സ്റ്റാഫുകളും പങ്കെടുത്തയോഗത്തിൽ ശ്രീ. അരുൺബാബു മാസ്റ്റർ(SITC) ICT പാഠ്യപദ്ധതിയെകുറിച്ചും, അതിന്റെ പ്രാധാന്യത്തെകുറിച്ചും, ICT പദ്ധതിവഴി ലഭ്യമായ ഉപകരണങ്ങളെയും അത് വഴി കുട്ടികൾക്കുള്ള ലഭ്യമായ പ്രയോജനങ്ങളെക്കുറിച്ചും വിശദമായി വിവരിച്ചു. യോഗത്തിൽ JSITC, പി.ടി.എ. പ്രസിഡന്റ്, എച്ച്.എം എന്നിവർ പ്രസംഗിച്ചു. ചടങ്ങുകൾക്ക് ​ഐ.ടി. ക്ലബ് അംഗങ്ങൾ നേതൃത്വം നൽകി.
കാർടൂൺ അനിമേഷൻ ട്രയിനിങ്ങ് കഴിഞ്ഞ കുട്ടികളുടെ അനിമേഷൻ വീഡിയോ പ്രദർശിപ്പിച്ചു. രക്ഷിതാക്കൾക്കായി പ്രത്യേകപരിശീലനം നൽകി.



സബ് ജില്ലാ കലോത്സവം


ബി.എസ്സ്.എസ്സ്. എച്ച്.എസ്സ്.എസ്സിൽ വെച്ച് നടന്ന ഈ വർഷത്തെ സബ് ജില്ലാ കലോത്സവത്തിൽ എച്ച്.എസ്സ് വിഭാഗത്തിലെ കലാകിരീടം നേടുകയും, എൽ.പി, യു.പി, വിഭാഗത്തിൽ മികച്ച പ്രകടനം നടത്തുകയും ചെയ്തു. സംസ്കൃതം വിഭാഗത്തിൽ എച്ച്.എസ്സ്. വിഭാഗത്തിൽ രണ്ടാം സ്ഥാനവും, യു.പി. വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഓവറോൾ വിഭാഗത്തിൽ ഹയർ സെക്കന്ററി ഇല്ലാതെതന്നെ മുന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.



സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1966-70 ആർ.പി.മേനോൻ
1970-71 എ.വി.നാരായണഅയ്യർ
1971-79 പി.വി.വിശ്വനാഥഅയ്യർ
1979-80 കെ.കെ.ദേവകിയമ്മ
1980-82 എം.സി.ആന്റണി
1982-85 പി.ഇന്ദിര
1985-89 കെ.എം.രുഗ്മണികുട്ടിയമ്മ
1989-91 വി.പി.വൽസല
1991-93 വി.വിജയലക്ഷ്മി
1993-96 എം.ഭാനുമതി
1996-99 സി.രത്നം
1999-2000 സി.പി.വീരരാഘവൻ 2000-2009 ടി.വി.ഉദയം
2009 - എം.അനസൂയ

ജി . കെ . ഹേമലത

വഴികാട്ടി.


{{#multimaps: 10.613273, 76.701904 | width=800px | zoom=16 }}




പുറത്തേക്കുള്ള കണ്ണികൾ

....നിർമ്മാതാവ്...