ജി.എം.യു.പി.എസ് കാളികാവ് ബസാർ / സാമൂഹ്യ പങ്കാളിത്തത്തിന്റെ വിദ്യാലയ മാതൃക .

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ പങ്കാളിത്തത്തിന്റെവിദ്യാലയ മാതൃക

നാട് കൈ പിടിച്ചുയർത്തിയ വിദ്യാലയം എന്നത് വെറുംവാക്കല്ല. ഒരു വിദ്യാലയത്തെ നെഞ്ചേറ്റിയ ജനത അവർ വിദ്യാലയ വികസനത്തിനും പങ്കാളികളായതാണ് വിദ്യാലയത്തിന്റെ മുന്നേറ്റം സാധ്യമാക്കിയത്. പ്രവാസികൾ, വ്യാപാരികൾ, സ്ഥാപനങ്ങൾ,ചുമട്ടുതൊഴിലാളികൾ, പൂർവ്വ വിദ്യാർഥികൾ, ക്ലബുകൾ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും സഹായങ്ങൾ ലഭ്യമായി.കമ്പ്യൂട്ടർ ലാബിൽ A/C സംവിധാനം ഒരുക്കി നൽകിയത് ഫേസ് ബുക്ക് കൂട്ടായ്മയാണ്. കുഴൽ കിണർ സമ്മാനിച്ചത് പ്രവാസി സുഹൃത്തുക്കളാണ്. വാട്ടർപൂരിഫെയർ സിസ്റ്റം,കൊടിമരം എന്നിവ നൽകിയത് പ്രദേശത്തെ ക്ലബുകളാണ്. പി.ടി.എ യുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിച്ചാണ് കുട്ടികളുടെ പാർക്കും, മുറ്റം ലാൻറ് സ്ക്കേപ്പ് ചെയ്ത് ഗാർഡനിംങ്ങ് ആരംഭിച്ചതും.ഹൈടെക്ക് ക്ലാസ് റൂം നിർമിക്കാനാവശ്യമായ ഫണ്ട് ശേഖരണത്തിന് പി.ടി.എ നേതൃത്വത്തിൽ മെഗാഷോ സംഘടിപ്പിച്ചിരുന്നു. അത് വിജയിപ്പിച്ചതിലും നാട്ടുകാരുടെ പരിപൂർണ സഹകരണമാണ്. സ്ക്കൂൾ വാർഷികാഘോഷങ്ങൾ നാടിന്റെ ഉത്സവമായിട്ടാണ് ആഘോഷിച്ചു വരുന്നത്.സ്ക്കൂൾ ബസ് വാങ്ങൽ, ഭക്ഷണ ഹാൾ നവീകരണ പ്രവൃത്തികൾ തുടങ്ങിയവക്കെല്ലാം നാട്ടുകാരുടെ പരിപൂർണ സഹകരണം ലഭിക്കുന്നു. ഈ അധ്യയന വർഷം 2 ഹൈടെക്ക് ക്ലാസ് മുറികളും, ഒരു സ്മാർട്ട് ടിവിയും സ്പോൺസർ ഷിപ്പിലൂടെ ലഭ്യമായി എന്നത് ഏറെ അഭിമാനകരമാണ്.വിദ്യാലയത്തിലെ ഓരോ പ്രവർത്തനങ്ങളിലും ദിനാചരണങ്ങൾ,ആഘോഷങ്ങൾ, എന്നിവയിലും സജീവമായി ഇടപ്പെടുന്നതും സഹായങ്ങൾ അടക്കം നൽകി വരുന്നതും പ്രദേശത്തെ ചുമട്ടുത്തൊഴിലാളികൾ അടക്കമുള്ള . ആളുകളാണ്... സാധാരണക്കാരാണ് അവരാണ് വിദ്യാലയത്തിന്റെ കരുത്ത്. അതെ ഇതൊരു നാട് കൈപ്പിടിച്ചുയർത്തിയ വിദ്യാലയം തന്നെയാണ്...