ജി.എച്ച്. എസ്. എസ്. കൊട്ടോടി/ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക് ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും സാങ്കേതിക വൈദഗ്‌ധ്യമുള്ള ഒരുസംഘം വിദ്യാർത്ഥികളെ വിദ്യാലയങ്ങളിൽത്തന്നെ സജ്ജരാക്കുന്നതിന് ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി കൂടുതൽ ഘടനാപരമായ പരിഷ്കാരങ്ങളോടെ ആരംഭിച്ചതാണ് ലിറ്റിൽ കൈറ്റ്സ്.2018 ജനുവരി 22 ന് ബുഹു.കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം ചെയ്തു,

പ്രധാന പ്രവർത്തനങ്ങൾ

സ്കൂളിൽ 28 കുട്ടികൾ പ്രവേശന പരീക്ഷയിലൂടെ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.

  • ജൂലായ് മാസത്തിൽ എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 4 മണി മുതൽ 5 മണി വരെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അനിമേ‍ഷനിൽ പരിശീലനം നൽകി.സ്വതന്ത്ര സോഫ്‌റ്റ്‌വെയറായ TUPI TUBE DESK ഉപയോഗിച്ചാണ് പരിശീലനം നൽകിയത്. ലിറ്റിൽ കൈറ്റ് മാസ്റ്റർ എ.എം.കൃഷണൻ,ലിറ്റിൽ കൈറ്റ് മിസ്ട്രസ് ധനലക്ഷ്മി എന്നിവർ പരിശീലനം നൽകി.
  • ആഗസ്ത് മാസത്തിലെ യൂണിറ്റ് തല ക്യാമ്പ് 04.08.2018 ന് നടന്നു.സീനിയർ അസിസ്ററന്റ് ബിജി ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.രാജപുരം ഹോളിഫാമിലി ഹയർസെക്കന്ററി സ്കൂളിലെ എസ്.ഐ.ടി.സിയും റിസോഴ്സ് പേഴ്സണുമായ തോമസ് മാത്യു പരിശീലനത്തിന് നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ് മാസ്റ്റർ എ.എം.കൃഷണൻ,ലിറ്റിൽ കൈറ്റ് മിസ്ട്രസ് ധനലക്ഷ്മി എന്നിവരും പരിശീലനത്തിന് സഹായിച്ചു.സ്കൂൾ ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ്,എസ്.ഐ.ടി.സി സവിത വി.ആർ എന്നിവർ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി.