ജി.എച്ച്.എസ്.എസ്. അരീക്കോട്
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | ഹൈസ്കൂൾ | പ്രൈമറി | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
ജി.എച്ച്.എസ്.എസ്. അരീക്കോട് | |
---|---|
![]() | |
വിലാസം | |
ഉഗ്രപുരം ഉഗ്രപുരം പി.ഒ, , മലപ്പുറം 673639 | |
സ്ഥാപിതം | 01 - 6 - 1957 |
വിവരങ്ങൾ | |
ഫോൺ | 04832863044, 04832853144 |
ഇമെയിൽ | ghsareacode@gmail.com principalghssard@gmail.com |
വെബ്സൈറ്റ് | ഇല്ല |
കോഡുകൾ | |
സ്കൂൾ കോഡ് | 48001 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബ്ദുറഹിമാൻ.എം.വി.പി |
പ്രധാന അദ്ധ്യാപകൻ | കെ.എസ് ചന്ദ്രസേനൻ |
അവസാനം തിരുത്തിയത് | |
10-08-2018 | Abhaykallar |
![](/images/thumb/6/63/%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0_%E0%B4%AA%E0%B5%81%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%82%E0%B5%BC%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A3_%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF.jpeg/300px-%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0_%E0%B4%AA%E0%B5%81%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%82%E0%B5%BC%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A3_%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF.jpeg)
അരീക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ'. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ചരിത്രമുറങ്ങുന്ന അരീക്കോട് പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വഹിച്ചിട്ടുണ്ട്.ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരികയും ചെയ്യുന്ന സ്ഥാപനമാണ് ഇത്.ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ലക്ഷ്യം
ചരിത്രം
ഏറനാടിന്റെ തെക്കൻ ഗ്രാമങ്ങളിൽ താമസിച്ചിരുന്ന ഒട്ടേറെ ബ്രാഹ്മണ കുടുംബങ്ങൾ അടുത്ത ബന്ധുക്കളുടെ ചതിപ്രയോഗത്താൽ വീടും കൃഷിസ്ഥലങ്ങളും നഷ്ടപ്പെട്ട് സ്ഥലം വിടേണ്ടി വന്നു.അവർ ഈ പ്രദേശത്ത് എത്തി കാട് വെട്ടിത്തെളിച്ച് വീടുകൾ നിർമ്മിക്കുകയും ചാലിയാറിന്റെ തീരത്ത് നരസിംഹമൂർത്തീ ക്ഷേത്രം പണിയുകയും അതിനു ചുറ്റും നാലുകെട്ടുകളും വീടുകളും പണിത് ഒരു പുതിയ ഗ്രാമം പടുത്തുയർത്തി. ഉഗ്രപ്രതാപിയായ നരസിംഹമൂർത്തിയുടെ ആസ്ഥാനമെന്ന നിലയിൽ ഉഗ്രപുരം എന്ന് നാമകരണവും ചെയ്യപ്പെട്ടു.മറിച്ച് ഉഗ്രസേനൻ എന്ന നാട്ടുരാജാവ് പ്രദേശം ഭരിച്ചിരുന്നു എന്നും ഉഗ്രപ്രതാപിയായ അദ്ദേഹത്തിന്റെ കാലശേഷം പ്രദേശത്തിന് ഉഗ്രപുരം എന്ന പേര് ലഭിച്ചു എന്ന അഭിപ്രായവും നിലനിൽക്കുന്നു.
വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം മുൻപേ തന്നെ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞ പ്രദേശമായിരുന്നു ഇത്. ബാലവാടികൾ, പ്രൈമറി വിദ്യാലയങ്ങൾ, ആർട്സ് ആൻറ് സയൻസ് കോളജ് ഗവ:ഐ.റ്റി.ഐഎന്നിവ ഈ നാടിന്റെ മേൽവിലാസത്തിൽ അറിയപ്പെടുന്നു.
1957-ൽ ആണ് അരീക്കോട് ഗവ: ഹൈസ്ക്കൂൾ ആരംഭിക്കുന്നത്.ഇതിന് മുമ്പെ തന്നെ ഒരു സർക്കാർ ഹൈസ്ക്കൂൾ തുടങ്ങുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എന്നത് ഉയർന്ന വിദ്യാഭ്യാസത്തിലൂടെ സാംസ്കാരിക പ്രബുദ്ധത കൈവരിക്കാൻ മുൻഗാമികൾ കാണിച്ച ദീർഘദർശനത്തിന്റെ നിദാനങ്ങളാണ്. അരീക്കോട് ബോർഡ് മാപ്പിള എലിമെൻററി സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂൾ തുടങ്ങാനുള്ള ശ്രമങ്ങളാണ് ആദ്യം നടത്തിയത് കൊഴക്കോട്ടൂർ ആറ്റുപുറത്ത് കേശവൻ നമ്പൂതിരി , പി.എം കുമാരൻ നായർ, അമ്പാഴത്തിങ്ങൽ മേക്കാമ്മു ഹാജി മധുരക്കറിയാൻ മമ്മദ്, കൊല്ലത്തങ്ങാടി ഇസ്മായിൽ മാസ്റ്റർ തുടങ്ങി പലരും ഈ ഉദ്യമത്തിന് നേതൃത്വം നൽകി. ഹൈസ്ക്കൂളിനായി മലബാർ ഡിസ്ട്രിക് ബോർഡിന് സമർപ്പിച്ച നിവേദനത്തിനു മറുപടിയായി അന്നത്തെ പ്രസിഡന്റ് ഭീമമായ തുക കെട്ടിവയ്ക്കണമെന്ന ഉപാധിവച്ചു.ഇത് ആദ്യശ്രമങ്ങൾക്കേറ്റ കനത്ത പ്രഹരമായിരുന്നു. തുടർന്ന് പി.ടി.ഭാസകര പണിക്കർ പ്രസിഡൻറായി പുതിയ ബോർഡ് നിലവിൽ വരികയും അദ്ദേഹം അരീക്കോട് സന്ദർശിക്കുകയും പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് യാതൊരു ഉപാധിയും കൂടാതെ സ്കൂൾ അനുവദിക്കുകയും ചെയ്തു. പെരുമ്പറമ്പിൽ പതിനൊന്നേക്കർ സ്ഥലം കാന്തക്കര പുല്ലൂർമണ്ണ നാരായണൻ നമ്പൂതിരി സൗജന്യമായി നൽകി.നാട്ടുകാർ പണവും സാധന സാമഗ്രികളും ശ്രമദാനവും നൽകി നിർമ്മിച്ച ഓലഷെഡ്ഡിൽ ഉഗ്രപുരത്ത് ഹൈസ്കൂൾ ആരംഭിച്ചപ്പോൾ അരീക്കോട് ജി.എം.യു.പിയിലെ 6, 7, 8 ക്ലാസ്സുകളും അവിടെ ജോലി ചെയ്തിരുന്ന അദ്ധ്യാപകരേയും ഹൈസ്കൂളിലേയ്ക്ക് മാറ്റി.കുറുമാപ്പള്ളി ശ്രീധരൻ നമ്പൂതിരി ആയിരുന്നു പെരുമ്പറമ്പ് ഹൈസ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ.
പ്രൈമറിതലം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള വിദ്യാഭ്യാസത്തിന് നാട്ടുകാർക്കിന്ന് അന്യനാടുകൾ തേടിപ്പോകേണ്ടതില്ല. ബഹുനില കെട്ടിടങ്ങളോടുകൂടിയ സ്ക്കൂൾ ഇന്ന് മലപ്പുറം ജില്ലയ്ക്ക് തന്നെ മാതൃകയാണ്.കലാ കായിക രംഗത്ത ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ശ്രദ്ധേയമായ പ്രകടനങ്ങൾ സ്ഥാപനത്തിന്റെ പെരുമ ഉയർത്തിക്കാട്ടുന്ന ഒന്നാണ്. 2100-ൽ അധികം കുട്ടികൾ ഇവിടെ അധ്യയനത്തിനെത്തുന്നു. 2016-ലെ ജില്ലാ കലോത്സവത്തിന് വേദിയാകാനും സ്ക്കൂളിന് കഴിഞ്ഞു.
എസ്.എസ് എൽ സി യ്ക്കും ഹയർ സെക്കന്ററിക്കും ഉയർന്ന വിജയശതമാനത്തോടൊപ്പം ഗുണമേന്മയുള്ളതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസ പ്രക്രീയ സ്കൂളിന്റെ പ്രത്യേകതയാണ്. ഏറനാട് എം.എൽ.എ പി കെ ബഷീറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച പത്ത് മുറികളുള്ള കെട്ടിടം സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ ഏറെ സഹായിച്ചു. മുൻ രാജ്യസഭാ എം.പി.പി.രാജീവിന്റെ ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ ബസ് വിദ്യാർത്ഥികൾക്കായി സർവ്വീസ് വിജയകരമായി നടത്തി വരുന്നു. ഹയർ സെക്കന്ററിയിൽ സയൻസ് (രണ്ടു ബാച്ച്), കൊമേഴ്സ് (രണ്ടു ബാച്ച്), ഹ്യുമാനിറ്റിക്സ് (രണ്ടു ബാച്ച്) എന്നീ കോഴ്സുകൾ നടത്തി വരുന്നു.അതു കൊണ്ടു തന്നെ ഹൈസ്ക്കൾ പഠനം പൂർത്തീകരിക്കുന്ന ഭൂരിപക്ഷം കുട്ടികൾക്കും പ്ലസ്സ് വൺ പ്രവേശനം എളുപ്പമാക്കാനും നമുക്ക് സാധിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പതിനൊന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും , പിൻഭാഗത്ത് ഫുഡ്ബോൾ കോർട്ടും ഉണ്ട്. സ്കൂളിൽ അപ്പർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറിവരെ നാല് സയൻസ് ലാബുകളും മൂന്ന് കമ്പ്യൂട്ടർ ലാബുകളുമുണ്ട്,ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളും ക്രമീകരിച്ചിട്ടുണ്ട്.നിലവിലുള്ള മൂന്ന് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്.ഇവയിൽ രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൈറ്റിന്റെ സഹായത്തോടെ ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി, ഇതോടൊപ്പം 2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പത്ത് ക്ലാസ്സ് മുറികളും ഹൈടെക്കാക്കി. 2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് അഞ്ച് ലാപ്ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്. 2018-19 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി കമ്പ്യൂട്ടർ ലാബിലേക്കും അഞ്ച് ലാപ്ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്.സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള സ്വന്തമായ കിണർ ഞങ്ങൾക്കുണ്ട്. ഈ ശുദ്ധമായ കുടിവെള്ള സ്രോതസ്സിനുവേണ്ടി സ്കൂളിനടുത്തുള്ള പാടത്ത് സ്വന്തമായി സ്ഥലം വാങ്ങിയാണ് കിണർ കുഴിച്ചിട്ടുള്ളത്.5000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്.കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്.സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുമുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് പി.റ്റി.എ യുടെ മേൽ നോട്ടത്തിൽ സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്.കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. ആധുനികമായ പാചകപ്പുരയിലാണ് കുട്ടികൾക്കുള്ള ഭക്ഷണം വൃത്തിയായും,രുചികരമായും തയ്യാർ ചെയ്യുന്നത്.പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
![](/images/thumb/f/fb/%E0%B4%A8%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE.jpeg/400px-%E0%B4%A8%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE.jpeg)
മാനേജ്മെന്റ്
കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.ഏറനാട് എം.എൽ.എ പി കെ ബഷീറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച പത്ത് മുറികളുള്ള കെട്ടിടം സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ ഏറെ സഹായിച്ചു. നിലവില് ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ.കെ.എസ് ചന്ദ്രസേനനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.അബ്ദുറഹിമാൻ.എം.വി.പി യുമാണ്.
ഹയർ സെക്കന്ററി വിഭാഗം
1998-99 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. ആദ്യവർഷം സയൻസ്,കൊമേഴ്സ് എന്നീ ബാച്ചുകൾ തുടങ്ങി. 2015-16 വർഷത്തിൽ സയൻസ് ബാച്ചും ഹ്യുമാനിറ്റിക്സ് ബാച്ചും ആരംഭിച്ചു. മലപ്പുറം ജില്ലയിലെ മികച്ച ഹയർ സെക്കന്ററി സ്ക്കൂളുകളിലൊന്നായി പ്രവർത്തനം തുടരുന്ന ഈ വിഭാഗത്തിന് മൂന്ന് കെട്ടിടങ്ങളും വിവിധ വിഷയങ്ങൾക്കുള്ള ലാബുകളും പണികഴിപ്പിച്ചിട്ടുണ്ട്.
അസാപ്
നമ്മുടെ ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്നു പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് അസാപ് സ്കിൽ ട്രെയിനിംഗ് സെന്റർ ഹയർ സെക്കൻഡറി, കോളേജ് വിദ്യാർഥികൾക്ക് തൊഴിൽ പ്രാവീണ്യം നൽകുന്നതിന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നടത്തുന്ന സംരംഭമാണ് അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്). കേരളത്തിൽ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഒരു കുറവുമില്ല. എന്നാൽ, തൊഴിൽരംഗത്ത് ഇവർക്ക് ആവശ്യമായ ശേഷിയില്ലെന്ന കണ്ടെത്തലാണ് അസാപ് തുടങ്ങാനിടയാക്കിയത്. എല്ലാ കോഴ്സുകൾക്കും പ്രായോഗിക പരിശീലനത്തോടൊപ്പം കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ.ടി. എന്നിവയും പഠിക്കാം പ്ലസ് ടു വിദ്യാർഥികൾക്കും അവസാനവർഷ ബിരുദ വിദ്യാർഥികൾക്കുമുള്ള ഹ്രസ്വകാല കോഴ്സാണിത്. കേന്ദ്രസർക്കാരിന്റെ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ, സംസ്ഥാനസർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എന്നിവ നൽകുന്ന സർട്ടിഫിക്കറ്റും ലഭിക്കും. മികവുള്ള സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് പരിശീലനവും പ്ലേസ്മെന്റ് അവസരവും ഉണ്ടാകും.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വർഷം | സാരഥികൾ |
1957 - | അബ്ദുറഹിമാൻ സാഹിബ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- റവ: ഡോ. മാർ റെമീജിയോസ് ഇഞ്ചനാനിയിൽ -താമരശ്ശേരി ബിഷപ്പ്.
- അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
- അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
- കെ വി സലാഹുദ്ദീൻ മുൻ പി.എസ്.സി ചെയർമാൻ
![]() |
![]() |
![]() |
![]() |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.232068, 76.034297 |zoom=13}}
മേൽവിലാസം
ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ
ഉഗ്രപുരം പി.ഒ
പെരുംപറമ്പ്
അരീക്കോട്