നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
10:02, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38062 1 (സംവാദം | സംഭാവനകൾ) ('==ഐ.ടി ക്ലബ്ബ് == സ്കൂളിലെ ഐ ടി ക്ലബ്ബ് പ്രവർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഐ.ടി ക്ലബ്ബ്

സ്കൂളിലെ ഐ ടി ക്ലബ്ബ് പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു. ഐ.ടി മേഖലയിൽ, പ്രത്യേകിച്ചും ടൈപ്പിംഗ്, ആനിമേഷൻ എന്നിവയിൽ പ്രാവീണ്യമുള്ള കുട്ടികളെ കണ്ടെത്തുകയും അവർക്ക് വേണ്ടതായ പരിശീലനം നൽകുകയും ചെയ്യുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ രണ്ട് ഐ.ടി ലാബുകളും, ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒരു ഐ.ടി ലാബും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. 17 ക്ലാസ് മുറികൾ ഹൈടെക് നിലവാരത്തിലേക്ക് ഉയർന്നുകഴിഞ്ഞു. ലിറ്റിൽ കൈറ്റ്സ് യൂണിട്ടിന്റെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച അധ്യാപകരും വിദ്യാർത്ഥികളും ഹൈടെക് ക്ലാസ്സ് റൂം പ്രവർത്തനങ്ങൾക്ക് മിഴിവേകുന്നു. സ്കൂൾ ഐ.ടി കോർഡിനേറ്ററായി ശ്രീ ജേക്കബ് ഡാനിയലും സാറും, ഹയർസെക്കൻഡറി ഐ.ടി കോർഡിനേറ്ററായി ശ്രീ എബ്രഹാം സാറും പ്രവർത്തിക്കുന്നു.