ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2015-16 വർഷത്തിലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ എച്ച് എസ് എസ് അഞ്ചേരി


2015-16 വർഷത്തിലെ പ്രവർത്തനങ്ങൾ

പുതുവർഷത്തിൽ അക്ഷരത്തിന്റെ ലോകത്തേക്ക് എത്തി ചേർന്ന കുഞ്ഞുങ്ങൾക്ക് വർന്നാഭമായ വരവേല്പ് നൽകി. പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതിസംരക്ഷണ പ്ലക്കാർഡുകളും പിടിച്ച റാലി നടത്തി.പരിസ്ഥിതി ദിന ഗാനം ആലപിച്ചു. നാട്ടിലെ രണ്ടു കർഷകരെ ആദരിച്ചു.കുട്ടേട്ടൻ പുരസ്‌കാരം നേടിയ സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന കുമാരി നിലാചന്ദനയെ ആദരിച്ചു.തുണി സഞ്ചികൾകുട്ടികൾക്കിടയിൽ വിതരണം ചെയ്തു. വായനാദിനം വിദ്യാരംഗം കല സാഹിത്യ വേദി എന്നിവയുടെ ഉദ്‌ഘാടനം പ്രശസ്ത കവി രാവുണ്ണി നിർവഹിച്ചു. ഇൻലൻഡ് മാഗസിൻ വിത്ത് പ്രകാശനം ചെയ്തു.അമ്മമാരുടെ കഥ പറച്ചിൽ മത്സരം നടത്തി. എൽ ഐ സി തൃശൂർ ബസ് എംപ്ലോയീസ് കുട്ടികൾക്ക് നൽകിയ ധന സഹായം ഉപയോഗിച്ച മെറ്റീരിയലുകൾ വാങ്ങി കുട്ടികൾ തന്നെ നിർമ്മിച്ച കുട ,നോട്ട് ബുക്ക് ,എന്നിവയോടൊപ്പം യൂണിഫോം വർണ്ണ പെന്സില് എന്നിവയും നൽകി. ജൂലായ് 5 ബഷീർ ദിനാഘോഷം ജനങ്ങൾക്കിടയിലാണ് ആഘോഷിച്ചത് സ്‌കൂളിൽ തയ്യാറാക്കിയ ബഷീർ ലിറ്റിൽ മാഗസിൻ ആയ "സഞ്ചിത ബലിക്ക ലുട്ടാപ്പി" ജനങ്ങൾക്കിടയിൽ വിതരണം ചെയ്തു. സ്‌കൂളിലെ ജൂനിയർ റെഡ് ക്രോസ്സിന്റെ ഉദ്‌ഘാടനം നടന്നു.പ്രഥമ ശുശ്രൂഷ ക്ലാസ് തൃശൂർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. യുദ്ധ വിരുദ്ധ റാലി നടത്തി.പ്രതിജ്ഞ ചൊല്ലി.പൂർവ അധ്യാപകരെ ആദരിച്ചുകൊണ്ട് ഗുരു വന്ദനം പരിപാടി നടത്തി .ഉദ്‌ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡോക്ടർ ശ്രീ ഉസ്മാൻ നിർവഹിച്ചു.കലോത്സവം ഉദ്‌ഘാടനം സിനിമ നടൻ സുനിൽ സുഖദ നിർവഹിച്ചു.മുഖ്യ പ്രഭാഷണം മലയാളപഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോക്ടർ ജോയ്‌പോൾനിർവഹിച്ചു.നാരായം സർഗോത്സവം വിവിധ സ്‌കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തി. ഒരു വര്ഷം നീണ്ടുനിന്ന ശതാബ്ദിയാഘോഷ സമാപന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണം നടന്നു.ശതാബ്ദി ആഘോഷങ്ങളുടെ സമാപനം വിപുലമായ പരിപാടികളോടെ നടന്നു.വർണ്ണാഭമായ ഘോഷയാത്ര നടത്തി.സ്കൂൾ മാഗസിൻ നെല്ലിക്ക പ്രകാശനം ചെയ്തു.സമാപന സമ്മേളനം ശ്രീമതി അജിത ജയരാജ് ഉദ്‌ഘാടനം ചെയ്തു.മുൻകല പി ടി എ ഭാര വാഹികളെ അനുമോദിച്ചു ,പൂർവ അധ്യാപകരെ ആദരിച്ചു.