സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/നല്ല പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
16:09, 9 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjosephalp (സംവാദം | സംഭാവനകൾ) ('=='''നല്ലപാഠം'''== '''സ്ക്കുളിലെ നല്ലപാഠം പ്രവർത്തന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നല്ലപാഠം

സ്ക്കുളിലെ നല്ലപാഠം പ്രവർത്തനങ്ങൾക്ക് ഈ അധ്യയനവർഷം നാന്ദി കുറിച്ചത് പിതാവിന്റെ ആകസ്മികമായ മരണംമൂലം ഉപജീവന മാർഗ്ഗം ഇല്ലാതായ 8ാം ക്ലാസ് വിദ്യാർത്ഥിനിയുടെ മാതാവിന് ഒരു തയ്യൽ മെഷിൻ നൽകി കൊണ്ടാണ് .
ഒാണാഘോഷത്തിന്റെ ഭാഗമായി ആലപ്പുഴയുടെ പല ഭാഗങ്ങളിൽ നിന്നുള്ള ഭിന്നശേഷി വിഭാഗത്തിൽപെട്ട 5 ആൺകുട്ടികൾക്ക് ഒാണക്കോടി, ഒാണകിറ്റ് ആയിരം രൂപ ഇവ നല്കി ആദരിച്ചു.
എറ്റവും ദുർബലമായ ഒരു സമൂഹത്തിനുവേണ്ടി മുന്നോട്ട് ഇറങ്ങുക എന്ന ആശയത്തോടെ നല്ല പാഠം പ്രവർത്തകർ പുന്നപ്ര പത്താം പിയുസ് പള്ളിക്കു സമീപം 6ാം വാർഡിലെ നിർദ്ധനരായ ഒരു കുടുംബത്തെ സഹായിക്കാൻ തീരുമാനിച്ചു. ജന്മനാ ചലനശേഷിയില്ലാത്ത രണ്ട് ആൺമക്കളെ പോറ്റാൻ ഇളയ മകന്റെ കൂലിവേലയിൽ ആശ്രയിച്ച് ഒരു ഒറ്റമുറിഷെഡ്ഡിൽ ജീവിതം തള്ളിനീക്കുന്ന ഒരമ്മയ്ക്കാണ് സഹായഹസ്തം നീട്ടിയത്. പഞ്ചായത്തിന്റെ സഹായത്താൽ തുടങ്ങിയതും സാമ്പത്തിക പരാധീനതകളാൽ മുടങ്ങിയതുമായ ഭവന പൂർത്തീകരണം എന്ന സ്വപ്നം ഞങ്ങൾ സാധ്യമാക്കി, കൃസ്തുമസ് സമ്മാനമായി നൽകി. ഭവനത്തിന്റെ താക്കോൽ ദാനം ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പു മന്ത്രി ശ്രീ ജി. സുധാകരൻ നിർവ്വഹിച്ചു.
കേരളക്കരയെ ഒന്നാകെ ദുഖത്തിലാഴ്ത്തിയ ഓഖി ദുരന്തത്തിലും നല്ലപാഠം പ്രവർത്തകരുടെ നിസ്സീമമായ സഹകരണമുണ്ടായി. വിദ്യാലയത്തിലെ കൃസ്തുമസ് ആഘോഷങ്ങൾ പരിപൂർണ്ണമായി ഒഴിവാക്കി അനധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സമാഹരിച്ച രണ്ടു ലക്ഷം രൂപ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജി വി.ടി യുടെ നേതൃത്വത്തിൽ നല്ലപാഠം പ്രവർത്തകരും അധ്യാപക പ്രതിനിധികളും തിരുവനന്തപുരം അതിരൂപതാമെത്രാൻ റൈറ്റ് റവ. ഡോ. സൂസപാക്യം പിതാവിനെ സന്ദർശിച്ച് ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി.
മാവേലിക്കര രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സോഷ്യൽ സർവീസ് സംഘടനയായ കായംകുളം 'ചേതന'യുടെ നേതൃത്വത്തിൽ നടത്തിയ 'ആശാകിരണം കേശദാന പദ്ധതി'യിലൂടെ ഇരുന്നൂറോളം വിദ്യാർത്ഥികളും ഏതാനും അധ്യാപകരും അമ്മമാരും കാൻസർ രോഗികൾക്കായുള്ള വിഗ്ഗ് നിർമ്മാണത്തിന് മുടി ദാനം ചെയ്തു